2012, മേയ് 22, ചൊവ്വാഴ്ച

.. എന്നു സ്നേഹത്തോടെ പരേതന്‍ !

ഞാന്‍ പതുക്കെ എഴുന്നേറ്റു .. തറയില്‍ പെട്ടിയില്‍ കുട്ടികൂറയും പൂശി ,ആക്സ്ന്റെ സ്പ്രേയും അടിച്ചു , ചുറ്റും കിടന്നലമുറയിടുന്ന  തൈക്കിളവികളെ ഒക്കെ കോരിത്തരിപ്പിച്ചു  സ്റ്റൈലില്‍ കിടക്കുന്നതാണ് എന്റെ ശരീരം .. അതെ ഞാന്‍ ഒരു അത്മവയിരിക്കുന്നു.. പകല്‍നക്ഷത്രങ്ങളില്‍  മോഹന്‍ലാല്‍ ഇടുന്ന വെള്ള ജുബ്ബ ആണ്  ഇപ്പൊ എന്റെ വേഷം.. ഞാന്‍ നിലത്തു കിടക്കുന്ന എന്റെ ശരീരത്തെ ഒന്നുകൂടി നോക്കി .. ആന ചവിട്ടി പീച്ചിയതാന്നെലും ബെന്‍സ് തട്ടി മരിച്ച ഒരുവന്റെ അഹങ്കാരത്തോടെ ഉള്ള കിടപ്പ്.. അതെനിക്കു ഇഷ്ടപ്പെട്ടു !
അപ്പോഴാണു എന്നെ ആര്‍ക്കും കാണാന്‍ ഒക്കില്ലെല്ലോ എന്നാ സത്യം ഞാന്‍ മനസിലാക്കുന്നത്‌ ..ഇശ്വരാ .. ഈ പഞ്ചായത്ത്‌ വിട്ടു അടുത്ത പഞ്ചായത്ത് വരെ പോയി സുന്ദരികളായ പെണ്‍കുട്ടികളുടെ കുളി സീന്‍ കാണാന്‍ ഇനി കഷ്ടപ്പെടേണ്ട കാര്യമില്ല ! .(സ്വപ്ന സാക്ഷാല്‍ക്കാരം !) .. ഞാന്‍ ദൈവത്തിനോട് നന്ദി പറഞ്ഞു .. ഹാളില്‍ ആകെ ഒരു വീര്‍പ്പുമുട്ടല്‍ .. ഞാന്‍ ജനിച്ചിട്ടു ഇന്നുവരെ കണ്ടിട്ടില്ലാത്ത പലരും അവിടെ വിങ്ങിപ്പൊട്ടുന്നു .. ഞാന്‍ ഇത്ര നല്ലവന്‍ ആരുന്നോ.. എന്റെ കണ്ണിലെ ആശ്ചര്യത്തിന്റെ നനവ്‌ ആരും കണ്ടില്ല .. ..

അമ്മ എവിടെ ? ഞാന്‍ പടി കയറി എന്റെ മുറിയില്‍ എത്തി .. അഹ ! ഇവിടെ  ഉണ്ടാരുന്നോ.. മീന്‍ വെട്ടുമ്പോള്‍ കൈ മുറിഞ്ഞാല്‍ തോന്നുന്നത്ര വേദനയെ അമ്മക്കുള്ളൂ... അല്ലെ ? അല്ലാ..അതെ പ്രതികരണം.. ബോധംകേട്ട് കിടക്കുന്നു ..അതുകൊണ്ടു ചോദിച്ചു പോയതാ ..അടുത്തു കുറെ ഞ്ഞുറൂങ്ങിണി  പിള്ളേരും .. ഇതൊക്കെ എവിടുത്തെയാ ..? ഇന്നലെ കുരുത്തതൊക്കെ എന്റെ കമ്പ്യൂട്ടറിന്റെ മണ്ടയില്‍ കയറി നിരങ്ങുന്നത് എന്തിനാ.. അയ്യോ ! ..ഇപ്പോഴാണ്‌ ഒരു കാര്യം ഓര്‍ത്തതു.. ആ തെണ്ടികളോട് (വേറെ ആരും അല്ല .. അപ്പുനോടും അബുനോടും )ഞാന്‍ എപ്പോ വെള്ളമാടിച്ചാലും പറയാറുള്ളതാ .. എനിക്ക് എന്തെങ്കിലും പറ്റിയാല്‍ വേറെ ഒന്നും ചെയ്തില്ലെങ്കിലും ഇവിടെ വന്നു ഞാന്‍ ലോക്ക്(lock) ഇട്ടു വെച്ചിരിക്കുന്ന ഫോള്‍ഡര്‍ ഡിലീറ്റ് ചെയ്തേക്കണേ എന്ന്‍ .. പാസ്സ്‌വേര്‍ഡ്‌ ഒക്കെ അവന്മാര്‍ക്ക് കാണപ്പടമാ.. ഭാവിയില്‍ വീടുകാര്‍ക്കു എന്നെ ഇരുപത്തിഒന്നാം വയസ്സില്‍ പിടിച്ചു കെട്ടിക്കാന്‍ പറ്റഞ്ഞതില്‍ ഉള്ള കുറ്റബോധം തോന്നരുതെല്ലോ !അവന്മാരെ തിരക്കി ഞാന്‍ വീണ്ടും താഴേക്കു വന്നു .. ശവപ്പെട്ടിയില്‍ വീണ്ടും എന്റെ മുഖം .. നേരത്തോടു നേരം ആവുന്നു.. ഷേക്ക്‌ -അല്‍ പുഷ്പരാജന്‍ , അതായതു എന്റെ പിതാശ്രീ അവിടിന്നു അറബിയെയും പറ്റിച്ചു ഫ്ലൈറ്റ് ചാര്‍ട്ട് ചെയ്തു തിരിച്ചതെ ഉള്ളു .. മൂന്ന് മണിക്കൂര്‍ കഴിയും ഇങ്ങു ലാന്‍ഡ്‌ ചെയ്യാന്‍ ..

ഇന്നലെ ഈ സമയം എന്താരുന്നു കളി  ..അന്നും ഇന്നും മറ്റാരും നശിച്ചു കാണാന്‍ ഇഷ്ടമല്ലാത്തതുകൊണ്ടു കൂടെ ഇരുന്നു അടിച്ചവന്മാരുടെ കയ്യില്‍ നിന്ന് പിടിച്ചു വാങ്ങി മോന്തിയിട്ടാണ് ഉത്സവം കാണാന്‍ പോയതു..  മുന്നില്‍ തിടമ്പുമായി അമ്പാടി രാജന്‍ .. അവനു പിറകില്‍ ഒരു ശങ്കരന്‍ .. അവന്റെയും  പിറകിലായിരുന്നു  എന്നോടു ഏറ്റുമുട്ടി ഒടുവില്‍ മയക്കുവെടി കൊണ്ടു ബോധംപ്പോയ നമ്മുടെ പപ്പന്‍ (ഫുള്‍ നെയിം: പത്മനാഭന്‍ .. ഇനിഷ്യല്‍ അറിയില്ല :-P ) ..ഒരു ആറു വയസുകാരന്‍ അവന്റെ കയ്യിലെ പൊട്ടാഷു തോക്ക് പപ്പന്റെ നേരെ ചൂണ്ടി ഒന്നു 'പൊട്ടിച്ചിട്ടു ' ..അവിടുന്നാണ് സംഭവങ്ങളുടെ തുടക്കം ! പൊട്ടിച്ചിട്ടു ആ പീറ ചെക്കന്‍ ചിരിച്ചോണ്ടു വീടിലേക്ക്‌ ഓടി .. വിരണ്ട പപ്പന്‍ ആദ്യം കണ്ടതു നല്ല തണ്ടും തടിയും ഉള്ള എന്നെ..പിന്നെ പറയണോ..  തണ്ടിക്കു തണ്ടി ! .. പപ്പനും ഞാനും അത്രേ കരുതിയുള്ളു .. പിടിവലി ആയി .. എങ്ങോട്ടടി .. ഇങ്ങോട്ടടി ! .. ഒടുവില്‍ ക്ഷീണിച്ച പപ്പന്‍ ഒരിടത്ത്  'ഇരുന്നു' .. അവനു മുന്നേ അവിടെ സീറ്റ്‌ പിടിച്ചതു ഞാന്‍ ആരുന്നു .. പാവം അവന്‍ കണ്ടില്ല ! .. ങാ .. ഇനി പറഞ്ഞിട്ടെന്തു കാര്യം.. എന്റെ സമയം ! .. ഇപ്പോ എന്തായാലും ഇവിടുത്തെ പിള്ളേരുടെ ബ്ലൂടൂത്ത്  വഴി ഫേമസ് ആവുല്ലേ ഞാനും പപ്പനും തമ്മിലുള്ള സ്ടണ്ട് !

ഞാന്‍ വീടിനു പുറത്തിറങ്ങി.. ദേ എന്റെ കൂട്ടുകാര്‍!..ആഹാ.. എല്ലാരും ഇവിടെ നില്‍ക്കുവാണോ .. ആരാ സാധനം എടുക്കാന്‍ പോയതു ?.. ഒന്നുടെ വിളിച്ചു നോക്കു .. മുഖം കണ്ടില്ലേ ..എല്ലാത്തിന്റെയും..വിഷമിക്കണ്ട ഇപ്പോ വരുമായിരിക്കും .. അഞ്ചല്‍ ബിവറേജില്‍ ഈ സമയത്ത് അത്ര ക്യൂ കാണില്ല.. ഞാന്‍ പറഞ്ഞു തീര്‍ന്നില്ല.. ഒരു ഓട്ടോയില്‍ രണ്ടു സ്കൂബീ-ഡേ ബാഗുമായി ചീനപ്പന്‍ വന്നിറങ്ങി..കല്യാണത്തിന് ഇതു ബ്രാന്‍ഡ്‌ വേണം.. മരണത്തിനു ഏതാണ് ബെസ്റ്റ് എന്നൊക്കെ അവനു നന്നായി അറിയാം.. ആരുടെയും മുഖത്തു നോക്കാതെ അവന്‍ വീടിന്റെ പിറകിലേക്കു നടന്നു..അവിടെ നിന്നവന്മാര്‍ അവനെ അനുഗമിച്ചു .. ഞാനും ..! വീടിന്റെ പിറകില്‍ ചെന്നപ്പോള്‍ എന്റെ കണ്ണ് തള്ളി(നിറഞ്ഞു എന്നും പറയാം ).. ചീട്ടു കളിയ്ക്കാന്‍ വട്ടം കൂടി ഇരിക്കുംപോലെ നാലഞ്ച് പേരും ഒരു ഫുള്ളും ..നാലഞ്ച് പേരും ഒരു ഫുള്ളും !.. അവിടെ ഐസ് എടുത്തോണ്ടു കൊടുക്കുന്നു ..തൊട്ടു നക്കാന്‍ അച്ചാറ് .. അകെ ഒരു ബഹളം .. കല്യാണ വീടുപോലെ ..എല്ലാംകൂടി ഒരു നാല് ഗ്രൂപ്പ്‌ കാണും .. കുറച്ചു മാറി ഒരിടത്തു ഇവന്മാരും ഇരിപ്പുറപ്പിച്ചു .. അങ്ങനെ മൊത്തത്തില്‍ അഞ്ചു ഗ്രൂപ്പ്‌ .. ജീവിച്ചിരുന്നപ്പോഴോ എനിക്ക് ഇതൊന്നും സാധിച്ചു കൊണ്ടുക്കാന്‍ പറ്റിയില്ല..ഇപ്പോഴെങ്കിലും കഴിഞ്ഞെല്ലോ!! മനസ്സില്‍ എന്താന്നില്ലാത്ത ഒരു ആത്മ-സംതൃപ്തി .. ജന്മലക്ഷ്യം എന്നൊക്കെ പറയാറില്ലേ .. അതുപോലെ എന്തോ ! .. ഞാന്‍ കണ്ണ് തുടച്ചു ...

വീടിന്റെ മുന്നില്‍ എസ്  ക്ലാസ്സ്‌ ബെന്‍സിന്റെ ശബ്ദം..  അച്ഛന്‍ വന്നു ..! മേരാ പിതാജി ആയേഗാ .. ഞാന്‍ വീടിന്റെ മുന്നിലേക്ക്‌ ഓടി.. എന്റെ മുന്നില്‍  അച്ഛന്‍ .. ആ കണ്ണുകള്‍ വല്ലാതെ ചുവന്നിരുന്നു .. കൈ ഒക്കെ വിറക്കും പോലെ തോന്നി .. കുറച്ചു നേരം ഒന്നും മിണ്ടാതെ വീടിലേക്കു നോക്കി നിന്നു .. അവിടെ നിന്നവരുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി..  എപ്പോഴും വരുമ്പോള്‍ കുറെ പെട്ടികള്‍ ഒക്കെ ഉണ്ടാവുന്നതാ .. ഇത്തവണ കയ്യില്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി വാങ്ങിയ ഡ്യൂട്ടി ഫ്രീ ഷോപ്പി മാത്രം ! ..എനിക്ക് ഒരു സംശയവും ഉണ്ടായില്ല ..  അതിനുള്ളില്‍ ജോണി വാക്കറിന്റെ രണ്ടു ഫുള്‍ തന്നെ.. പക്ഷെ ഒരു കാര്യത്തില്‍ ഞാന്‍ സംശയിച്ചു .. മകനെ നഷ്ടപെട്ട ആ അച്ഛന്റെ വേദന മാറ്റാന്‍ ആ രണ്ടു ഫുള്ള് മതിയാവുമോ ? .. ആ സംശയം എന്നെ വല്ലാതെ വേദനപ്പെടുത്തി .. കാരണം അത്രക്കു ഇഷ്ടമായിരുന്നു  എന്നെ .. സത്യം .      

2012, മേയ് 18, വെള്ളിയാഴ്‌ച

ആ-വിഹിതം

ഗേറ്റ് തുറന്നപ്പോള്‍ തന്നെ മുറ്റത്തു ലൈറ്റ്  കത്തി .. 'അച്ഛാ ....' ഇളയ മകള്‍ വന്നു കയ്യില്‍ ഉണ്ടാരുന്ന പൊതി വാങ്ങി ഉള്ളിലേക്കു  ഓടി .. മൂത്തവള്‍ കതകില്‍ ചാരി  നില്‍ക്കുന്നു ..കയ്യില്‍ ഒരു വനിതയും . ''.. റിസള്‍ട്ട്‌  വരുംപ്പോഴും ഇതുപോലെ നില്‍ക്കണം !'' ..ഞാന്‍ ചിരിച്ചു കൊണ്ട് അകത്തു കയറി .. അവള്‍ കതകടക്കാന്‍ തുടങ്ങിയപ്പോള്‍ .. വേണ്ട എന്ന് പറഞ്ഞു ഞാന്‍ അടുക്കളയിലേക്കു പോയി .. '' പിള്ളേരു കഴിച്ചോ ? നീ വേഗം എനിക്ക് ചോറിടൂ .. ഇന്ന് പാര്‍ട്ടി ഓഫീസില്‍ പോയി കിടക്കണം..വേറെ ആരും ഇല്ല ! '' .. ഭാനു ഒന്ന് ചിരിച്ചു ..
'പറയുന്നത് കേട്ടാല്‍ തോന്നും നിങ്ങള്‍  ഇല്ലെങ്കില്‍  ആ  പാര്‍ട്ടി ഓഫീസ്  ഇടിഞ്ഞു  വീഴുമെന്നു ..ഒരു തവണ അതിന്റെ  മുന്നില്‍ നിന്ന കൊടി ഏതോ കള്ളുകുടിയന്മാര്‍ കീറി എന്നുംപറഞ്ഞു ഇങ്ങനെ  ദിവസവും കാവല്‍ ഇരുന്നാലോ  ?! '
..അവളുടെ  മുഖത്തു നേരിയ  പുച്ഛം  
''നിനക്കിതൊന്നും പറഞ്ഞാല്‍ മനസിലാകില്ല ..അപ്പന്‍ - അപ്പൂപ്പന്മാരായി വിശ്വസിക്കുന്ന പ്രസ്ഥാനം ആണ്.. " അവള്‍ ഇതൊന്നും കേള്‍ക്കാത്ത മട്ടില്‍ ചോറിട്ടുകൊണ്ടിരുന്നു ..
"എനിക്ക്  മതി .. "
ഞാന്‍ കൈ കഴുകി റൂമില്‍ പോയി ..കട്ടിലിന്റെ അടിയില്‍  വെച്ചിരുന്ന കുപ്പിയില്‍ നിന്ന് ഇത്തിരി എടുത്ത് വെള്ളം തൊടാതെ അകത്താക്കി ! ..നെഞ്ച്  ഒന്ന് കത്തി.. ഭാനു ഇത് കണ്ടുകൊണ്ടാണ് മുറിയിലേക്ക് വന്നത് .. 'ഒറ്റെക്കു പാര്‍ട്ടി ഓഫീസില്‍ കിടക്കാന്‍ പേടിയണല്ലേ  ?   .. '
ഞാന്‍ മറുപടി പറഞ്ഞില്ല ! ടോര്‍ച്  എടുത്ത് ഇടുപ്പില്‍ വെച്ചു .. "ഞാന്‍ ഇറങ്ങുവാ .. എന്തെങ്കിലും ഉണ്ടേല്‍ മൊബൈലില്‍ വിളിച്ചാല്‍ മതി "

ഗേറ്റ് അടച്ചു ഇടവഴിയിലുടെ പാര്‍ട്ടി ഓഫീസ് ലക്ഷ്യമാക്കി നടന്നു .. നല്ല തണുത്ത കാറ്റ് .. വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരം ഉണ്ടെങ്കിലും സ്കൂട്ടെര്‍ എടുക്കാറില്ല.. നടന്നാണ് പോകാറു ..   സമയം പത്തു മണിയോടടുക്കുന്നു .. സ്ഥലം എത്തി .. രാമേട്ടന്റെ തട്ടുകട മാത്രം തുറന്നിട്ടുണ്ട്  ..അത് പതിനൊന്നു മണിയാകും അടക്കാന്‍.. ഞാന്‍ ഒരു പാക്കറ്റ് സിഗരറ്റും വാങ്ങി പാര്‍ട്ടി ഓഫീസ് തുറന്നു അകത്തു കയറി.. വൈകിട്ട് വാങ്ങി വച്ചിരുന്ന പൊതിയാണ്  ആദ്യം നോക്കിയത് .. അതവിടെ തന്നെ ഉണ്ട് .. കൊടികള്‍ കൂട്ടി ഇട്ടിരിക്കുന്ന മൂലയില്‍ പോയി ഒന്ന് തിരഞ്ഞു ..എല്ലാം കാലിക്കുപ്പികള്‍.. 'ധൈര്യം ഇല്ലാത്തവര്‍ ഇതിനൊക്കെ ഇറങ്ങുന്നതെന്തിനാ ..?' ..നെടുവീര്‍പ്പിട്ടു .. രണ്ടു സിഗരറ്റു പുകയാക്കി കഴിഞ്ഞപ്പോള്‍ ക്ലോക്കില്‍ പതിനൊന്നു മണിയയതിന്റെ നേര്‍ത്ത ഒരു ശബ്ദം .. ഞാന്‍ ജനാലയിലുടെ പുറത്തേക്കു നോക്കി .. രാമേട്ടന്‍ വീടു പറ്റി .. മൊബൈല്‍ എടുത്തു കുത്തി .."രമേശാ.. ഞാന്‍ പാര്‍ട്ടി ഓഫീസില്‍ ഉണ്ട് ..വാ .." ഫോണ്‍ വെച്ചു.. അടുത്ത സിഗരറ്റു പുകച്ചു ഫില്‍റ്റെര്‍ എത്തും മുന്നേ ഓട്ടോയുടെ ശബ്ദം ..ഞാന്‍ പൊതിയും എടുത്ത്, ഓഫീസ് പൂട്ടി ഇറങ്ങി .. രമേശന്‍ ഒന്ന് ചിരിച്ചു .. ഞാനും..
വണ്ടിയെടുത്തു ..
"ഒതുക്കിയരുന്നോടാ ..? "
'.. ഇല്ല  സിറ്റിയിലോട്ടു  ഒരു ഓട്ടം കിട്ടി തിരിച്ചെത്തിയപ്പോഴാ സഖാവിന്റെ ഫോണ്‍ വന്നത് ..'
'സഖാവിന്റെ മൂത്ത മോള്‍ ഇപ്പൊ എന്തിനാ പഠിക്കുന്നെ ? ..'
 "അവള്‍ ഡിഗ്രി അവസാന പരീക്ഷയുടെ റിസള്‍ട്ട്‌ കാത്തു നില്‍ക്കുവല്ലേ .. ഇനി മുകളിലോട്ടു പഠിപ്പോന്നും നടക്കുകെല്ലന്നെ.. എന്താ ചിലവു .. നമ്മുടെ ഈ വസ്തു ഇടപാടും രാഷ്ട്രീയവും ഒന്നും വെച്ചു കൂട്ടിയാല്‍ കൂടില്ല രമേശാ .."
'ഇതുപോലുള്ള അധിക ചിലവുകള്‍ നിയന്ത്രിക്കണം സഖാവെ .. '
ഞാന്‍ ചിരിച്ചു ... രമേശനും
സ്ഥലം എത്തി ... ഞാന്‍ ഒരു നൂറു രൂപ എടുത്തു രമേശന്റെ പോക്കെറ്റില്‍ വെച്ചു ..
'അപ്പൊ ഞാന്‍ ഒരു അഞ്ചു മണിയാകുമ്പോള്‍ എത്താം .. '  ഞാന്‍ തലയാട്ടി ..

വരമ്പിലൂടെ ഞാന്‍ മുന്നില്‍ കാണുന്ന വീടു ലക്‌ഷ്യം വെച്ചു നടന്നു ..  അവള്‍ ഉറങ്ങിയിട്ടുണ്ടാകുമോ ? ..ഇല്ല ..ലൈറ്റ് കിടപ്പുണ്ട് ..അതുമല്ല വൈകിട്ട് വിളിച്ചു പറഞ്ഞിരുന്നെല്ലോ ! .. കതകില്‍ മുട്ടിയതും, അവള്‍ തുറന്നു .. വേഗം കതകടച്ചു ..
' ആരെങ്കിലും കണ്ടോ ?'
"ഇല്ല .."
ഞാന്‍ പൊതി അവള്‍ക്കു കൊടുത്തു..
"മോള്‍ ഉറങ്ങിയോ ?.. അവള്‍ക്കു വേണ്ടി വാങ്ങിയ രണ്ടു കുഞ്ഞുടുപ്പാ .."
'ഇതിപ്പോ വങ്ങണ്ടാരുന്നെല്ലോ ഏട്ടാ.. കറന്റ്‌ കാശും .. കേബിള്‍-ന്റെ വാടകയും
ഒന്നും കൊടുത്തിട്ടില്ല ..
ഞാന്‍ പോക്കറ്റില്‍ നിന്ന് കാശെടുത്തു അവളുടെ കയ്യില്‍ വെച്ചു .. അവള്‍ എന്റെ കയ്യും കാശും ചേര്‍ത്തു മുറുക്കി പിടിച്ചു ..
 

'ഇനി രണ്ടു ആഴ്ചത്തേക്ക്  ഇത് കൊണ്ടുവേണം കഴിയാന്‍ .. മോളുടെ അച്ഛന്‍ മരിച്ചതിനു ശേഷം.. ഈ തരുന്ന കാശു കൊണ്ട് മാത്രമാ.. ഞങ്ങളുടെ ജീവന്‍ നിലനിന്നു പോകുന്നെ ..'
 

" ഞാന്‍ ഇത് എന്നും കേള്‍ക്കുന്നതല്ലേ .. കുഞ്ഞെവിടെ ? " .. അവളുടെ കണ്ണ് തുടച്ചു ഞാന്‍ മുറിയിലേക്ക് പോയി .. അവളും കൂടെ വന്നു ..ഞാന്‍ തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിനെ നോക്കി നിന്നു .. മുകളില്‍ ഭിത്തിയില്‍ സഖാവ് ദീപന്റെ ചില്ലിട്ട ഫോട്ടോ.. എന്റെ ഉറ്റ ചങ്ങാതിയുടെ , സഹയാത്രികന്റെ .. ഒരു നിമിഷം ഓര്‍മയുടെ കയങ്ങളിലേക്ക് ഞാന്‍ വീണു ...
 

'അവള്‍ ഉറങ്ങിക്കോട്ടെ  . എടുക്കണ്ട ! .. കിടക്കാം ..സമയം എത്രയെന്ന വിചാരം ? '
അവള്‍ എന്റെ നെഞ്ചില്‍ വിരല്‍ കൊണ്ട് വരച്ചു ചേര്‍ന്നു കിടന്നു ..
"ഇതെന്റെ അവസാനത്തെ വരവാണ് .."
അവള്‍ എന്റെ മുഖത്തേക്കു തല ഉയര്‍ത്തി നോക്കി .. "അതെ .. മിനി ഡിഗ്രി കഴിഞ്ഞു നില്‍ക്കുവാ .. അവളെ നല്ലോരുടെത് പറഞ്ഞയെക്കണം ..
പിന്നെ ഇളയതു ഒരെണ്ണം വളര്‍ന്നു വരുന്നു ..  രമേശന്‍ ഇത് ആരോടും പറയില്ലയിരിക്കാം .. എങ്കിലും എങ്ങാനും പുറത്തറിഞ്ഞാല്‍ ..  "  

"ചിലവിനുള്ളത് എന്താന്ന് വെച്ചാല്‍ ഞാന്‍ അവന്റെ കയ്യില്‍ കൊടുത്തു വിടാം .."
അവള്‍ ഒന്നും മിണ്ടാതെ കണ്ണ് നിറച്ചു ..

ജനലിന്റെ അടുത്ത് എന്തോ ഒരു നിഴല്‍ വന്നു നില്ക്കുംപോലെ .. ഞാന്‍ മുണ്ട് മുറുക്കി എണീറ്റു .. കാര്‍ട്ടന്‍ സാവധാനം ഒന്ന് മാറ്റി ..
"ഭഗവതി  .. ചതിച്ചോ " ..
'എടാ ഗോപാലാ .. ഇന്ന് കയറിയവനെ എന്തായാലും വിടരുത്  .. ഇവള്ക്കിപ്പോ ഇത് സ്ഥിരം
പരിപാടിയാ . ..' സംഭാഷണം ഞാന്‍ നല്ലപോലെ കേട്ടു .. അവര്‍ രണ്ടു പേരുണ്ടായിരുന്നു.. 

 "കഴുവരുടെ മോളെ .. നിനക്ക് കറന്റ്‌ കാശു കൊടുക്കാന്‍ എത്രവന്മാര്‍ ഉണ്ടെടീ  ..??  "
 

അവള്‍ ആകെ പരുങ്ങി .. വിറച്ചു കൊണ്ട് എന്നോട് പറഞ്ഞു
'.. ഏട്ടന്‍ ഒന്ന് വേഗം പോകാമോ ?  .. എന്റെ അവസ്ഥ ആര്‍ക്കും മനസിലാകില്ല..!  വടക്കേ മുറിയുടെ ജനല്‍ തുറന്നിറങ്ങാം .. കമ്പി ഇല്ല ആ ജനലിനു.. ' ഞാന്‍ വടക്കേ മുറിയിലേക്കോടി .. ജനല്‍ തുറന്നു .. പുറത്തേക്കു ചാടി .. പിറകില്‍ ഒരു പിടി ..!! .. ഞാന്‍ ഒന്ന് ഞെട്ടി തിരിഞ്ഞു .. കമ്പി
ഇല്ലന്നാരാ പറഞ്ഞെ .. ഒരു മുറിക്കമ്പി എന്റെ മുണ്ടും പിടിച്ചു നില്‍ക്കുന്നു .. ആരൊക്കെയോ അടുത്തേക്ക് ഓടി വരുന്നപോലെ .. പിന്നെ ഒന്നും നോക്കിയില്ല ..മുണ്ടിന്റെ കുത്തഴിച്ചു അവിടിട്ടു .. മാനത്തിനു വേണ്ടി ഉള്ള ഓട്ടം ! തിരിഞ്ഞു നോക്കിയപ്പോള്‍ ..പിറകില്‍ രണ്ടുപേര്‍ .. അവരുടെ പിറകില്‍ ജനലിലായി സമാധാനത്തിന്റെ വെള്ളക്കൊടി ! (..എന്റെ മുണ്ട് !!)

..ഓട്ടത്തിന്റെ വേഗം കൂടി .. കാലില്‍ ചെളി പറ്റിയപ്പോള്‍ വയല്‍ എത്തി എന്നു മനസിലായി .. പിറകില്‍ ആരെയും കാണുന്നില്ല  ഇപ്പോ ! ..
എങ്കിലും ഇനിയും ഉണ്ടു കുറെ ഓടാന്‍ .. എന്റെ ചെരുപ്പ് .. ? ഫോണ്‍ .. ? പാര്‍ട്ടി ഓഫീസിന്റെ താക്കോല്‍ ..? അപ്പോഴാണ് മറ്റൊരു കാര്യം ഓര്‍ത്തതു ! 

ഞാന്‍ തപ്പി നോക്കി .. 'ഇട്ടിട്ടുണ്ട് ' എന്നാലും എന്റെ ഒരു ഉറപ്പിനു ... ഓട്ടം തുടന്നു ..

2012, മാർച്ച് 10, ശനിയാഴ്‌ച

മകന്റെ അച്ഛന്‍ !

അതെ .. കുറെ നാള്‍ എന്റെ സ്വന്തം പേരില്‍  ഇങ്ങനെ ഒരു ബ്ലോഗ്‌ ഉണ്ടെന്ന തോന്നല്‍ പോലും ഉണ്ടായില്ല... വീട്ടില്‍ തന്നെ കുത്തിയിരിക്കുന്നവനു എഴുതാന്‍ വല്ലതും വേണ്ടേ .. അങ്ങനെ ഇരുന്നപ്പോളാണ്  പ്രവാസി ജീവിതത്തിനു അവധി കൊടുത്തോണ്ടുള്ള തന്തപ്പടിയുടെ വരവ് ... വെറുതെ ഇരിക്കുന്നവന്റെ തലയില്‍ ഒരു കോട്ട ചാണകം എടുത്തു വെക്കുന്ന പോലെയായി എന്റെ അവസ്ഥ ! .. ജീവിത രീതികള്‍ ആകെ തകിടം മറിഞ്ഞു .. ഇല്ലെങ്കിലും ഇത് വര്‍ഷത്തില്‍ ഒരിക്കല്‍ ഉള്ളതാണ് .. ടോര്നടോ എന്നോ സുനാമി എന്നോ  വിശേഷിപ്പിക്കാം ആ വരവിനെ .. വന്നതിനു ശേഷം  .. അതായതു ... ആദ്യത്തെ ആഴ്ചയില്‍ നല്ല പെര്‍ഫോമന്‍സ് ആയിരുന്നു മുപ്പരുടെത് .. നല്ല സ്നേഹത്തോടെ ഉള്ള പെരുമാറ്റം .. പക്ഷെ  നിനച്ചിരിക്കാതെ  ഒരു ദിവസം ഒപ്പം മദ്യപിക്കാന്‍  ക്ഷണിച്ചു ! ..അതെന്നില്‍ സംശയം ജനിപ്പിച്ചെങ്കിലും മദ്യത്തിന്റെ കാര്യമയിപ്പോയില്ലേ ..പിടിച്ചടുത്തു നിന്നില്ല !  ''കണ്ണാ .. രണ്ടു ലഡ്ഡു തിന്നാ അസൈയ്യാ .. '' :D .. പക്ഷെ എല്ലാം ഉടായിപ്പ്  ആയിരുന്നു.. ഞാന്‍ മദ്യപിക്കുമോ എന്നറിയാന്‍ ഉള്ള വളരെ തരാം താഴ്ന്ന ചീപ്പ് ബ്രോട്ടല്‍ കോള്‍ഡ്‌ ബ്ലൂഡെഡ്...ഇടിഒടിക്  ഹും !..ഷെയിം ഓണ്‍ യു മിസ്റ്റര്‍..!! പേരിനു വേണ്ടി അടപ്പില്‍ ഇത്തിരി ഒഴിച്ച് തന്നു.. പിന്നെ ആ കുപ്പികള്‍ എവിടേക്ക്  മാറ്റി എന്ന്  അന്വേഷിച്ചുള്ള ഒരു പരക്കം പാച്ചില്‍ ആയിരുന്നു.. തന്തപ്പടി തിരിച്ചു പോയിട്ട്  ഇന്നേക്ക്  നാലാഴ്ച കഴിഞ്ഞു.. എന്റെ പാച്ചില്‍ ഇതുവരെ  അവസാനിച്ചിട്ടില്ല .. അന്നാലും ഇതെവിടെ കൊണ്ടുപോയി ഒളിപ്പിച്ചു.. ! ഈശ്വര ..ഭഗവാനെ എന്റെ അച്ഛന്  നല്ലത് മാത്രം വരുത്തണേ ..

നമുക്ക് മടങ്ങി വരം.. 'ആദ്യ ആറ് ആഴ്ചയില്‍ ഒന്നും സംഭവിച്ചില്ല '.. അത് കഴിഞ്ഞുള്ള ഒരു ദിവസം വെറുതെ ചാറ്റിക്കൊണ്ടിരുന്ന എന്റെ അടുത്തേക്ക്  അമ്മയേം വിളിച്ചോണ്ട്  വന്നിട്ട്  പിതാവിന്റെ  ഒരു ഡയലോഗ്  "ഒരു പണിക്കും പോകാതെ ദേ ഇരുന്നു കൊഞ്ചുന്നു നിന്റെ മ്വോന്‍..." ഡായലോഗ്  അമ്മയോട്  ആയിരുന്നെങ്കിലും അത് വളരെ ടച്ചിംഗ് ആയി തോന്നിയതു എനിക്കാണ്..! ഡിസ്ഗസ്ടിംഗ് .., ഇനി ഒരു നിമിഷം ഞാന്‍ ഇവിടെ നില്‍ക്കില്ല.. ഓഹരി ഭാഗം വെക്കാന്‍ പറഞ്ഞാലോ..?  വേണ്ട ..വകതിരിവില്ലാതെ തന്ത കേട്ടപാതി എന്നെ ഇറക്കിയങ്ങനും വിട്ടാല്‍!.. ആ രാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല ! കാറും കോളും ഉള്ള ആ നശിച്ച രാത്രിയില്‍ ഞാന്‍ ഒരു തീരുമാനം എടുത്തു .. ഇനി വീട്ടില്‍ വെറുതെ ഇരിക്കാതെ ജോലിക്ക്  പോകണം .. ഭയങ്കര  ഇടിയും മിന്നലും അപ്പോള്‍ ഉണ്ടായി .. എല്ലാം അനിഷ്ട സൂചകങ്ങള്‍.. " നീ  ഇങ്ങനെ ചിന്തിക്കാ പോലും അരുത് .." മനസ്സവര്ത്തിച്ചു പറഞ്ഞു ... അതൊക്കെ സത്യം .. ഇടഞ്ഞു നില്‍ക്കുന്ന അച്ഛന്റെ മുന്നില്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗം ഇല്ല ..ഞാന്‍ മനസിനെ ബോധ്യപ്പെടുത്തി ! എന്റെ മനസിനെ ആശ്വസിപ്പിക്കാന്‍ വേണ്ടി ഇതുടെ പറഞ്ഞു .. ഇനി കുറെ അപേക്ഷകള്‍ അയച്ചു .. അതില്‍ ഏതെങ്കിലും ഒക്കെ സെലക്ട്‌  ആയി ..  അതിനില്‍ നിന്ന് ഇന്റര്‍വ്യൂ ഇനും  വിളിച്ചു.. അങ്ങനെ വിളിച്ചതില്‍ എന്തെങ്കിലും ഒരെണ്ണം കിട്ടിയാല്‍ കിട്ടി .. പേടിക്കണ്ട .. എങ്ങനെയായാലും മിനിമം ഒരു വര്ഷം എടുക്കും .. അതുവരെ ഇതുപോലെ ഒക്കെ അങ്ങ്  ജീവിച്ചു പോകാം.. ..പക്ഷെ എന്തൊക്കെയോ തിരിമറികള്‍ ഞാന്‍  അറിയാതെ നടന്നിരിക്കുന്നു .. ഗ്രൂപ്പ്‌  മെയില്‍സ്  ഡിലീറ്റ്  ചെയ്യാന്‍ കയറിയ എന്റെ കണ്ണ് തള്ളി... ദേ ഒരു ഇന്റര്‍വ്യൂ ലെറ്റര്‍ !.. ഇതെപ്പാ.. ഞാന്‍ ലോഗൌട്ട്  ചെയ്തിട്ട്  വീണ്ടും ലോഗിന്‍ ചെയ്തു.. അതെ അത് പോയിട്ടില്ല ..അത് അവിടെ തന്നെ കിടപ്പുണ്ട് !.. അപ്പോഴാണ്  പണ്ട്  അപ്പന്‍ എന്റെ ബയോഡാറ്റ  ആര്‍ക്കോ അയച്ചു കൊടുക്കാന്‍ പറഞ്ഞ കാര്യം ഓര്‍മ്മ വന്നത്... പണി പാലും വെള്ളത്തില്‍  തന്നല്ലേ അപ്പാ .. ഈശ്വര ..ഭഗവാനെ എന്റെ അച്ഛന്  നല്ലത് മാത്രം വരുത്തണേ ..

അങ്ങനെ ഇന്റര്‍വ്യൂ ദിവസം വന്നെത്തി .. കിളികളുടെ കളകളാരവം കേട്ട് തുടങ്ങുന്നതെ ഉണ്ടായുള്ളൂ .. പത്രവുമായി വന്ന ചേട്ടന്‍ വീടിന്റെ മുന്നില്‍ ബോധംകെട്ടു വീണു.. :P  ഒരു നീല കോണകം ഒക്കെ കഴുത്തില്‍ കെട്ടി , ഷര്‍ട്ട്‌ന്റെ മുകളില്‍ പാന്റ് ഒക്കെ വലിച്ചു കയറ്റി ..അത്  കെട്ടിമുറുക്കി മുറ്റത്തു നില്‍ക്കുന്ന എന്നെ കണ്ടിട്ട് തന്നെ.. ! അമ്മെ ..പോയിട്ട് വരാം ... അമ്മ നിറ കണ്ണുകളോടെ എന്നെ യാത്ര അയച്ചു (ചന്തയില്‍ പറഞ്ഞുവിട്ടാലും അമ്മയുടെ കണ്ണ് നിറയും ..അത് വേറൊരു കാര്യം !).. പോകുന്ന വഴിക്ക് അമ്പലത്തില്‍ കയറി ചിലറ വല്ലതും ഇടണേ... അമ്മ പറഞ്ഞതല്ലേ ..പോക്കറ്റില്‍ ഒരു രൂപ ബാക്കി വെക്കാതെ എല്ലാം നുള്ളിപ്പറക്കി  വഞ്ചികളില്‍ ഇട്ടു .. ബസ്‌ സ്റ്റോപ്പ്‌  എത്തിയതും ബസ്‌  വന്നതും ഒരുമിച്ചായിരുന്നു ... ചാടി കയറി ..ഒരു സീറ്റില്‍ ഇരുന്നു ! ..
'ഇങ്ങോട്ട ..?'
 ഞാന്‍ ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ്  ചെയ്യാന്‍ പോകുവാ ചേട്ടാ ..  '
താന്‍ എന്തിനോ പോ ..സ്ഥലം പറയടോ ! ..
' ഒരു തിരുവനന്തപുരം ..'
നല്ല പിടക്കണ ഒരു നൂറിന്റെ  നോട്ട്  എടുത്തു കൊടുത്തു  ആ തെണ്ടിക്ക്  ..
'ഒരു രൂപ ഉണ്ടോ ..? '
 ഇല്ലാ...
'നിന്റെയൊക്കെ വിചാരം ഞാന്‍ എന്താ 'ചില്ലറ പണക്കാരന്‍ ' ആണെന്നോ  ..? '
 പിന്നെ എല്ലാരോടുമായി എന്തൊക്കെയോ ചലപില  പറയുന്നുടരുന്നു അവന്‍.. എന്നെ മാത്രം ഉദ്ദേശിച്ചണെങ്കിലും..ഞാന്‍ മൈന്‍ഡ് ചെയ്തില്ല !.. ഇവന്റെ പെണ്ണുമ്പിള്ള ആക്രിക്കാരന്റെ കൂടെ ഒളിച്ചോടി പോയി.. അതാ രാവിലെ ഇവന്‍ ഇത്രകണ്ട്  കലിക്കാന്‍ !..പറയതെ വയ്യെല്ലോ .. രാവിലെ തന്നെ വയറു നിറഞ്ഞു .. ഇനി പോയിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല ! ..ഈ ദിവസം പോയതു തന്നെ ...ഒന്ന്  മയങ്ങി ഒന്നുടെ നേരം വെളുപ്പിക്കം..  കണ്ണ് തുറന്നു കോട്ടുവാ ഇട്ടപ്പോള്‍ ബസില്‍  നിറയെ ആളുകള്‍ ..പിറകില്‍  ആണുങ്ങള്‍ നില്‍ക്കെണ്ടാടുത്തു തിരക്കൊന്നും ഇല്ലെങ്കിലും ..മുന്നില്‍ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും  നല്ല തിരക്ക് .. ശോ ! 'നിന്ന് 'വന്നാല്‍ മതിയാരുന്നു .. ആഗ്രഹം ബാക്കി വെച്ച് സ്ഥലം എത്തി ..ഞാന്‍ ഇറങ്ങി .. ആരൊക്കെയോ എന്നെ വലിച്ചു വെളിയില്‍ ഇട്ടു എന്നും പറയാം.. മുന്നില്‍ കാണുന്ന ഇരുനില കെട്ടിടം  ലക്ഷ്യമാക്കി ഞാന്‍ നടന്നു ..

ഇന്റര്‍വ്യൂ പെട്ടന്ന് കഴിഞ്ഞു ..;) (ഇന്റര്‍വ്യൂ എന്നാല്‍ ഇങ്ങനെ ചലപില പറയാനുള്ള കാര്യമല്ല ..ടെക്നിക്കല്‍ലി  ആന്‍ഡ്‌  കോളോക്കലി നിങ്ങള്ക്ക്  അതിനെ  പറ്റി ഒന്നും അറിയാത്തത് കൊണ്ട് ഞാന്‍ വിവരിക്കുന്നില്ല ! ) എന്നെ അപ്രേന്റീസ്  ആയി നിയമിച്ചു.. അത്രേം അറിഞ്ഞാല്‍ മതി.. ! പോസ്റ്റ്‌ : ജൂനിയര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ (എന്നെ അറിയാവുന്ന ആരും ചിരിക്കരുത് .. പ്ലീസ് ) ഞാനും ഇവിടെ  ആദ്യം അപ്രേന്റീസ്  ആയാണ്  ജോലിയില്‍ പ്രവേശിച്ചത്‌  എന്ന് മാനേജര്‍ പറയുന്നത്  കേട്ടപ്പോള്‍  ഒരു സമാധാനം ആയി .. അതുവരെ ഫ്രണ്ട്സില്‍ ജഗതി വട്ടം ചുറ്റിക്കുന്ന മുകേഷിന്റെ മുഖം ആയിരുന്നു എനിക്ക് ! .. ജോയിന്‍ ചെയ്യേണ്ട ഡേറ്റ്  അറിയിക്കും ..അപ്പൊ ഇനി മടങ്ങാം.. തിരിച്ചുള്ള യാത്ര 'നിന്ന് ' തന്നെയാകട്ടെ എന്ന് കരുതി തിരക്കുള്ള ബസ്‌ കാത്തു  ഞാന്‍ ബസ്‌ സ്റ്റോപ്പില്‍  നിന്നു .. ഫോണില്‍ അപ്പന്റെ നമ്പര്‍ മിന്നുന്നു !.. അറ്റന്‍ഡ് ചെയ്തു ..''എന്റെ അപ്രേന്റീസ്  മ്വോന്‍ ഇന്നങ്ങനും ഇങ്ങേത്തുമോ?...''..അപ്രന്റീസ് ..?? ഇതൊക്കെ ഇങ്ങനെ അറിയുന്നു ..എല്ലാരും കുംബിടിയുടെ ആള്‍ക്കാരാ ..:P പിന്നെ കാത്തുനിന്നില്ല ! ..വന്ന ബസില്‍ ചാടി കയറി .. ദേ.. സീറ്റുകള്‍ എല്ലാം ഒഴിഞ്ഞു കിടക്കുന്നു ..ഇതില്‍ 'നിന്ന് ' പോയത് തന്നെ.. ഞാന്‍ പിറകിലോട്ടു നോക്കി .. ഭാഗ്യം 'ചില്ലറ പണക്കാരന്‍ ' അല്ല  കണ്ട്രാക്ക് ...ഈശ്വര ..ഭഗവാനെ എന്റെ അച്ഛന്  നല്ലത് മാത്രം വരുത്തണേ.. ബസ്‌ പതിയെ നീങ്ങി തുടങ്ങി ...

( NB : ഇതങ്ങനും എന്തെങ്കിലും തരത്തില്‍  എന്റെ പോന്ന അച്ഛന്‍ അറിഞ്ഞാല്‍ .. ഇതൊക്കെ ഈ പൊട്ടന്മാരുടെ സമയം കളയാന്‍ വെറുതെ എഴുതി കൂട്ടിയക്കുവാ എന്ന് മനസിലാക്കുക . ഞാന്‍ ഇപ്പോഴും അപ്രന്റീസ് തന്നെയാണ് .. മാസപ്പടി ദൈവത്തെ ഓര്‍ത്തു  മുടക്കരുത്  . ക്ഷേമാ - പണം ! )

2011, ഒക്‌ടോബർ 10, തിങ്കളാഴ്‌ച

കണക്കായിപ്പോയി...!

ഭൂഗോളത്തിന്‍റെ സ്പന്ദനം പോലും കണക്കിലാണ്..വിത്തൌട്ട് മത്തെമാറ്റിക്സ് ഭൂമി വെറും വട്ട പൂജ്യം !!
അമ്മേ .. ഞാന്‍ ഞെട്ടി ഉണര്‍ന്നു.. ഫസ്റ്റ് ഇന്റെര്‍ണലിന്‍റെ തലേന്നും ഇതേ സ്വപ്നം കണ്ടതാ.. ദെ ഇപ്പൊ സെക്കന്റ്‌ ഇന്റെര്‍ണലിനു മുന്നേയും..ഇതെന്തു മായ ..! സംഗതി മായ അല്ലെന്നു ഇന്റെര്‍ണല്‍ മാര്‍ക്ക്‌ കയ്യില്‍ കിട്ടിയപ്പോ ബോധ്യമായി.. മത്തെമാറ്റിക്സ്  ഇല്ലാത്ത ഭൂമിയുടെ അവസ്ഥ തന്നെയാരുന്നു എന്‍റെയും!..വെറും വട്ട പൂജ്യം!.. അധ്യാപികയുടെ അകമഴിഞ്ഞ പ്രശംസയുടെയും സഹപാഠികളുടെ അഭിനന്ദന പെരുമാഴയുടെയും മുന്നില്‍  വിനയകുനയനായി തല കുനിച്ചു ക്ലാസ്സിന്‍റെ ഒരു മൂലയില്‍ ഞാന്‍ നിന്നു... ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഞാനും ഈ ഗണിത കുണിതവുംയുള്ള കശപിശ!.. അതിനു ഏതാണ്ടൊരു പതിറ്റാണ്ട്  പഴക്കമുണ്ട്.. അതിനു മുന്നേ.. അതായതു ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കണക്കുമായി നല്ല രമ്യതയില്‍ ആയിരുന്നു എന്നാണ് എന്‍റെ ഓര്‍മ്മ..! കാരണം മറ്റൊന്നുമല്ല ..ചന്തുവിനു അന്നു തങ്കമണി ടീച്ചറുടെ വക സ്പെഷ്യല്‍ ട്യുഷന്‍ ഉണ്ടാരുന്നു .. ആ സമയത്തു എന്‍റെ കണക്കുബുക്ക്‌  കാണാന്‍ അന്യദേശത്ത് നിന്നുവരെ മണ്ടന്‍മാരായ കുട്ടികളുടെ രക്ഷിതാക്കള്‍ എത്തുമായിരുന്നു എന്നും കേട്ടിടുണ്ട് ..അതൊക്കെ ഒരു കാലം !..

ആ കാലം പിന്നീടു എന്‍റെ മുന്നില്‍ ഒരു കാലനാവുന്നതു ഞാന്‍ അറിഞ്ഞില്ല.. എട്ടാം ക്ലാസ്സില്‍ ഞാന്‍ സ്പെഷ്യല്‍ ട്യുഷന്‍ മതിയാക്കിയതു തലയ്ക്കു മുകളില്‍ എന്തോ ഗുളികന്‍ വന്ന സമയത്താണു.. അതോടെ എല്ലാ വിഷയത്തിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയുന്നില്ല എന്ന എന്‍റെ നിരന്തരമായ ആവിശ്യം വീട്ടില്‍ അനുവദിച്ചു തന്നു !..അങ്ങനെ ഞാന്‍ ആദ്യമായി  ഒരു  സമാന്തര വിദ്യാലയത്തില്‍  വിദ്യ തേടി എത്തി..അവിടെ ചെന്നപ്പോള്‍ ആദ്യം ഉണ്ടായിരുന്ന സ്വീകരണം അല്ല പിന്നീട് ലഭിച്ചതു .. അടിയോടടി ...അടിയെ പേടിച്ചു പിന്നെ ക്ലാസിനു കയറാതെ ആയി..എങ്ങനെ ഒക്കെയോ ഒരു കൊല്ലം തികച്ചു അവിടെ ..പിന്നെ മറ്റൊരിടം!..അങ്ങനെ വഴിയമ്പലങ്ങള്‍ പലതു പ്രദിക്ഷണം വെച്ച് പത്താം തരത്തില്‍ എത്തി ..മൂക്കിപോടി വലിക്കുന്ന ഒരു ചാക്കോ മത്തായി സര്‍ ആയിരുന്നു ഗണിത അദ്യാപകന്‍.. ക്ലാസ്സ്‌ എടുക്കുന്നതിനിടയില്‍ മൂകിപോടി വെക്കും .. എന്നിട്ട് നിര്‍ത്താതെ തുമ്മും.. !പിന്നിട് എവിടുന്നോ  മൂക്കിപോടിയും സംഘടിപിച്ചു ഒരുത്തന്‍ വന്നു.. അന്നു മുതല്‍ അതായി പതിവു.. സര്‍ തുമ്മുന്നു .. പിറകെ ഞങ്ങള്‍ തുമ്മുന്നു !.. ക്ലാസ്സില്‍  അകെ ആചീ...ആചീ...ആചീ ...!!

എന്‍റെ കൂടെ തുമ്മി തെറിച്ചു നടന്നവന്മാര്‍ എല്ലാം നല്ല ഗ്രേഡ് വാങ്ങി ജയിച്ചു !.. ഞാന്‍ നിരങ്ങി ..ഇഴഞ്ഞു ..വലിഞ്ഞു കയറി !.. അതും  മിനിമം ഗ്രേഡ് !.. അന്നെനിക്കു മനസിലായി ചന്തു കണക്കിനു മുന്നില്‍ തോറ്റെ മതിയാവു എന്നു.. പക്ഷെ പതിനൊന്നാം ക്ലാസ്സില്‍ കാര്യങ്ങള്‍  വളരെ രസമുള്ളതായിരുന്നു.. രാജേന്ദ്രന്‍ സാര്‍.. ചോക്ക് എടുത്തു ബോര്‍ഡിന്‍റെ ഒരറ്റത്ത്  നിന്നു ക്ലാസ്സ്‌മുറിയുടെ മറ്റൊരു മൂല വരെ വരച്ചോണ്ട്  പോയത്  എനിക്ക്  'ഇന്‍ഫിനിറ്റി' എന്തെന്നു മനസിലാവാന്‍ വേണ്ടി ആണെന്നു ഞാന്‍ സംശയിച്ചു ..എന്നിട്ട് എന്നോടായി ഒരു വാചകവും ..''ഇവിടെയും തീരില്ല ഇനിഫിന്ടി .. അത് ഈ മുറി തുരന്നു.. ദെ ആ കാണുന്ന വാഴതോട്ടവും കഴിഞ്ഞും പോകും ...വല്ലതും മനസ്സിലായോ ?.. എവിടെ ! '' ... ഹും.. ഞാന്‍ മൂളി .. ''എങ്കില്‍ ബോര്‍ഡില്‍ എഴുതി വെച്ചിരിക്കുന്നത് .. നോക്കി വരച്ചു വെയ്ക്കു.. " ക്ലാസ്സില്‍ കൂട്ട ചിരി! .. എന്നാല്‍ പന്ത്രണ്ടാം തരത്തിലെ റിസള്‍ട്ട്‌ വന്നപ്പോള്‍ എല്ലാവരെയും ഞാന്‍ ചെറുതായി ഒന്നു ഞെട്ടിച്ചു ! എന്‍റെ കൂടെ പഠിച്ച മറ്റു വിഷ്ണുമാരെല്ലാം നല്ലതു പോലെ പഠിക്കും എന്നത് പരീക്ഷ സമയത്തു എനിക്കു തുണയായി.. അടുത്തിരുന്നവന്‍ അകമഴിഞ്ഞു സഹായിച്ചപ്പോള്‍  ഞാന്‍ നല്ല മാര്‍ക്കോടെ ജയിച്ചു !..

ആ വിജയം ദെ എന്നെ ഇവിടെ ഈ മൂലയില്‍ എത്തിച്ചു !.. open the window let the atmosphere come in! ടീച്ചര്‍ എന്നോടായി പറഞ്ഞു  '..അതെ ഇംഗ്ലീഷ് തന്നെയാണ് ' .. ഞാന്‍ പോയി ജനല്‍ തുറന്നിട്ടു .. ടീച്ചര്‍ തുടര്‍ന്നു.. the black boy sitting in the fourth bench has the concept! ...ഞാന്‍ ആ ബ്ലാക്ക്‌ ബോയിയെ നോക്കി ..അവന്‍റെ മുഖത്തു ഒരു വളിച്ച ചിരി ..! ഇവര്‍ ഇത് എന്തു ഭാവിച്ചാ... മലയാളത്തില്‍ പറഞ്ഞൂടെ .. അതെങ്ങനെ.. കോളേജ്ന്‍റെ സ്റ്റാറ്റസ് അത് അനുവദിക്കില്ലെല്ലോ!  ... കോളേജില്‍ ചേര്‍ന്ന് ആദ്യത്തെ റിസള്‍ട്ട്‌ വന്നപ്പോള്‍ ഞാന്‍ വിചാരിച്ചതാ .."ഇശ്വരാ.. ഇനി രണ്ടു കൊല്ലം കൂടി ഞാന്‍ ഈ പണ്ടാരം കണക്കു പഠിക്കേണ്ടി വേരുമെല്ലോ .."  രണ്ടാം വര്‍ഷവും എന്‍റെ വിഷമത്തിനു വലിയ മാറ്റം വന്നില്ല.. "ഇശ്വരാ ഇനിയും  രണ്ടു കൊല്ലം കൂടി ഞാന്‍ ഈ പണ്ടാരം കണക്കു പഠിക്കേണ്ടി വേരുമെല്ലോ .. " ദെ ഇപ്പൊ മൂന്നാം കൊല്ലം !!..ഇനി നാലാം കൊല്ലം!..കണക്കുകള്‍ മാത്രം ബാക്കി വെച്ച് കൂട്ടുകാര്‍ ഓരോന്നായി പൊഴിഞ്ഞു പോയി!..  

ഗണിതം ! ..എന്നെ സംബന്ധിച്ച്  അറിയും തോറും ആഴം കൂടുന്ന  മഹാസാഗരം ! നിലാവില്‍ കണക്കു പുസ്തകവും പിടിച്ചു നക്ഷത്രം എണ്ണി കിടന്നവനു ഒരു വെളിപാടുണ്ടാകുന്നു.. എന്താ ..? 'ബേസിക് മാത്സ് പഠിക്കണം ..' എന്തിനാ    ? 'പഠിച്ചാലേ രക്ഷ ഉള്ളു...'  അങ്ങനെ  പഠിക്കാന്‍ തന്നെ തീരുമാനിച്ചു ! ..ചെന്നു പെട്ടതു ഒരു പഴയ സിങ്കതിന്‍റെ  മടിയില്‍... മടിയില്‍ നിന്നു ഇറങ്ങി ഇരിയടാ.. ഒരലര്‍ച്ച ! ആവിശ്യം അറിയിച്ചപ്പോള്‍ ദക്ഷിണ വെക്കാന്‍ പറഞ്ഞു.. ഈ പാവത്തിന്‍റെ  ഓട്ട കീശയില്‍ രണ്ടു ചോദ്യ പപ്പേര്‍ മാത്രം !..   കണക്കിന്‍റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച തങ്കമണി ടീച്ചറെ മനസ്സില്‍  ധ്യാനിച്ചു കൊണ്ട് ..ഒന്നു മുതല്‍ പന്ത്രണ്ടു വരെ ഉള്ള ഗുണിത പട്ടിക  അങ്ങട്ട് അലക്കി !.. മുഴിവിക്കാന്‍ സമ്മതിച്ചില്ല ! ..ഉസ്താദ് ഫ്ലാറ്റ് ! ഒടുവില്‍ ഒരുനാള്‍ ആ കലാലയതോട് വിട പറഞ്ഞു ഒരുപിടി മണ്ണ് വരി വെള്ള പെയിന്റ് അടിച്ച ഭിത്തിയില്‍ തേച്ചു ..ഇപ്പൊ സമാധാനമായി ..! കൃതാര്‍ഥനായി യാത്ര തുടര്‍ന്നു.. നാല് വര്‍ഷത്തെ ബിരുദ ജീവിതം സമ്മാനിച്ച സര്‍ട്ടിഫിക്കറ്റ് ഒക്കെയായി വീടിലേക്കുള്ള ബസില്‍ ഞെളിഞ്ഞു ഇരുന്നു !..

'ഒരു അഞ്ചല്‍ ടിക്കറ്റ്‌ '.. 
'നാല്‍പ്പത്തി മൂന്ന് രൂപ.. ' .. ഞാന്‍ നൂറു രൂപ കൊടുത്തു !
'ഒരു മൂന്ന് രൂപ തരാന്‍ കാണുമോ ചില്ലറ ഇല്ല !..' 
'മൂന്നില്ല , അഞ്ചു  രൂപ തരാം !..' .. ബാക്കി നാല്പത്തി ഏഴു രൂപ തിരിച്ചു തന്നു !   ....ടിക്കറ്റ്‌ ടിക്കറ്റ്‌ .. കണ്‍ടെക്ട്ടെര്‍  മുന്നോട്ടു പോയി ..കാശും കയ്യില്‍ പിടിച്ചു ഒന്നു ചിന്തിച്ചു! .. കണക്കു തെറ്റിയോ.. ഹേയ് എനിക്കു തെറ്റാനോ !.. ചാന്‍സ് ഒട്ടും ഇല്ല ..!

2011, സെപ്റ്റംബർ 13, ചൊവ്വാഴ്ച

ഗുപ്പിയില്‍ നിന്നുവന്ന തൊഴില്‍രഹിതന്‍

രാവിലെ എഴുന്നേറ്റപ്പോള്‍ സമയം 10 മണി !.. എഴുന്നെറ്റതല്ല.. എഴുന്നെല്‍പ്പിച്ചതാണ്!!... മുഖത്തു വീണ വെള്ളത്തിനു  ചെറിയ പുളിപ്പ് !.. ഇതു പാല്‍ പത്രം കഴുകി  ഒഴിച്ചതു തന്നെ..!
  " എന്താ അമ്മെ ഇത്തിരി നല്ല വെള്ളം കൊണ്ട് ഒഴിച്ചുടയോ! ?.."
ചോദ്യം പുറത്തേക്കു വന്നില്ല ..വന്നത് ഒരു വളിച്ച ചിരി മാത്രം .. ചാടി എഴുനേറ്റപ്പോള്‍ തന്നെ പണി കിട്ടുകയും ചെയ്തു ..

"വിളക്കും കിണ്ടിയും എടുത്തു തേച്ചു വെയ്ക്കാടാ.... " 
 "അമ്മേ..........??"
"മ്മം ... എന്താടാ ഒരു നീട്ടം ??.. നിന്നെ ഏല്‍പിച്ച ജോലി എങ്കിലും നേരാം വണ്ണം സമയത്തു ചെയ്തുടെ..?"
"ങാ.... ചെയ്യാന്‍ പോകുവാ .. വെറുതെ കിടന്നു ഭഹളം ഉണ്ടാക്കണ്ടാ ..."

പൂജാമുറിയില്‍ ചെന്ന് വിളക്കെടുത്തു മുറ്റത്തു പൈപ്പ്'ന്‍റെ അടുത്തു കൊണ്ട് വെച്ചു ..അവിടെ തയ്യാറാക്കി വെച്ചിരുന്ന കട്ടപ്പൊടി-സോപ്പുപൊടി മിശ്രിതം ഉപയോഗിച്ച് നന്നായി തേയ്ച്ചു ഉരച്ചു!.. കോളേജ് ജീവിതം കഴിഞ്ഞു മറ്റു പണി ഒന്നുമാവാതെ വീട്ടിലിരിക്കുന്ന എല്ലാ മഹാന്മാരും മഹതികളും ഇതൊക്കെയാവും ചെയ്യുന്നതെന്നു ഓര്‍ത്തു ആശ്വസിച്ചു; മിനുക്കിയ വിളക്കും കിണ്ടിയും  തിരികെ കൊണ്ട് വെച്ചു!!..  
ഇനി ബാക്കി വെച്ച ഉറക്കം!.. അതങ്ങു ഉറങ്ങി തീര്‍ത്തേക്കാം..! ;) ..കണക്കുകൂട്ടല്‍ പിഴച്ചതാണ് പ്രശ്നമായതു, മാസത്തിന്‍റെ പകുതിയേ ആയിട്ടുള്ളൂ.. അതിനു മുന്നേ  ഇന്റര്‍-നെറ്റ് ഫ്രീ യുസേജ് കഴിഞ്ഞു, ഇപ്പൊ നൈറ്റ്‌ അണ്‍-ലിമിറ്റ് മാത്രമാണ് ശരണം !..രാത്രി മാത്രമേ വിഹരിക്കാന്‍ പറ്റുന്നുള്ളൂ.. രാത്രി എന്ന് പറയാന്‍ പറ്റുകേല്ലാ.. വെളുപ്പിനെ 2 മണി മുതല്‍ 8 മണിവരെ.. വല്ലാത്തൊരു സമയം തന്നെ !..പകലു മുഴുവന്‍ ബോര്‍ അടിക്കാതിരിക്കാന്‍ സിനിമ തപ്പിയെടുത്തു ഡൌണ്‍ലോഡ് ചെയ്യലാണ് ഇപ്പോഴത്തെ മെയിന്‍ പരിപാടി !.. ഫേസ്ബുക്കിലെയും ഓര്‍ക്കുട്ട്ടിലെയും ഒരുമാതിരി കിളികള്‍ ഒക്കെ 12 മണിയോടെ കൂടണയും.. അതാണു പതിവ്! .. പിന്നെ അകെ ഉള്ള ആശ്രയം ബ്രസീലില്‍ നിന്നുള്ള വിരളി പക്ഷികള്‍ (angry birds) മാത്രമാണ്!.. നമ്മുടെ 2 മണി സമയം അവിടുത്തെ ചാറ്റല്‍ സമയം ആയതു ഭാഗ്യം ! എങ്കിലും കാര്യങ്ങള്‍ അത്ര നിസാരമല്ല ... അവറ്റകളോട് സംസാരിക്കാന്‍ വേണ്ടി മറ്റൊരു വിന്‍ഡോയില്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് എടുത്തു ഇട്ടിരിക്കണം ..പോക്കെറ്റ്‌ ഡിക്ഷനറി എന്നാ അപ്ലിക്കേഷന്‍  വേറെ ..
ഇല്ലെങ്കിലും ഇങ്ങനെയാ.. ചാറ്റിങ്ന്‍റെ കാര്യം പറഞ്ഞാല്‍ പിന്നെ അതിന്‍റെ വാലില്‍ പിടിച്ചു അങ്ങ് പോകും!.. കുറച്ചു കഴിയുമ്പോള്‍ ശരിയാകുമായിരിക്കും!.. ഞാന്‍ വന്നു കട്ടിലില്‍ കിടന്നു .. 

"ഹാ .. ഇവിടൊരു മൂലയില്‍  കൂറകള്‍ ഒരു കുന്നുന്ടെല്ലോ!!..?''
'' :O .. എന്താ.. ??.. ''
''കഴുവാന്‍ ഉള്ളതൊക്കെ എടുത്തോണ്ട് കഴുകിക്കുടെ...?'' 
''കഴുകാം.....''
ഇതെന്താ ഞാന്‍ ഗുപ്പിയില്‍  നിന്നു വന്ന  ഭൂതമോ ??.. ഹോസ്റ്റലില്‍ ആയിരുന്നപ്പോള്‍ തുണിയെല്ലാം കൂടി ആഴ്ചയില്‍ വീട്ടില്‍ കൊണ്ട് തട്ടും.. തിരിച്ചു പോകുമ്പോള്‍ കഴുകി ഉണക്കി തേച്ചു മടക്കി ബാഗില്‍ വെക്കുന്ന ആളായിരുന്നു എന്‍റെ അമ്മ .. ആ അമ്മ തന്നെയാണോ ഇതു?..ആശ്ചര്യം .. അല്ല ..ദുഖകരം !! ..
തുണി അലക്കുക എന്നത് ഒരു കലയാണ് ..പണ്ടേതോ സ്കിറ്റില്‍ സുരാജ് പറഞ്ഞപോലെ ..'' ഇത് അറിയാവുന്നവര്‍ക്ക് ഈസി .. അറിയാത്തവര്‍ക്ക്  ഭയങ്കര പാട് ..''..ഞാന്‍ പയറ്റി തുടങ്ങി .. ജീന്‍സ്!.. എത്രനാള്‍ വേണമെങ്കിലും കഴുകാതെ ഇടാന്‍ കഴിയുന്ന ഒരു സാധനം..! എന്നാല്‍ അതിനെ എപ്പോഴെങ്കിലും നിങ്ങള്‍ ഒരു മണിക്കൂര്‍ സോപ്പ് വെള്ളത്തില്‍ ഇട്ടുവേച്ചിട്ടു എടുത്തു പൊക്കി കല്ലില്‍  അടിച്ചിട്ടുണ്ടോ?.. കടയില്‍ പൊറോട്ട അടിക്കാന്‍ പോയാല്‍ ഇത്രയും വിയര്‍ക്കില്ല !.. മാത്രമല്ല കാശും കിട്ടും !.. അതുപോലെ ഉള്ള 3 ജീന്‍സ്..പിന്നെ അല്ലറ ചില്ലറ ..എങ്കിലും എല്ലാം അലക്കി  കഴിഞ്ഞപ്പോള്‍ സമയം 1 മണി !.. 
 ഒരു വക കഴിച്ചിട്ടില്ല ഇതുവരെ ...ഞാന്‍ കൈയും മുഖവും കഴുകി അടുക്കളയില്‍ ചെന്നു!..ദെ അടുത്ത കുരിശു! ..
"ഒരു വക തരില്ല ഞാന്‍ .. എന്‍റെ പൊന്നുമോന്‍ ആദ്യം  പോയി കുളിച്ചിട്ടു വാ .. കുളിക്കുന്നതിനു മുന്നേ ടോമ്മിയെ കൂടി കുളിപ്പിക്കാന്‍ മറക്കണ്ട!! "

"അമ്മാ...  നിങ്ങള്‍ സിനിമയില്‍ ഒക്കെ കാണുന്ന പോലെ വില്ലത്തിയായ രണ്ടാനമ്മ കളിക്കുവാണോ! .. സ്വന്തം മോന്‍ അല്ലെ ഞാന്‍ ! ..വിശക്കുന്നു എന്ന് പറഞ്ഞാല്‍ മനസിലാവില്ലേ ?? ..."

..എങ്ങനെയൊക്കെയോ പറഞ്ഞോപ്പിച്ചതിന്‍റെ സന്തോഷം ഉള്ളില്‍ ഒതുക്കി ഞാന്‍ അലറി....!!അതൊന്നും മൈന്‍ഡ്  ചെയ്യാതെ അമ്മ തുടര്‍ന്നു.. 
"ഇതിനെയൊക്കെ വാങ്ങി കൊണ്ട് വന്നപ്പോഴേ ഞാന്‍ പറഞ്ഞതാ... നോക്കാമെങ്കില്‍ മാത്രമേ വളര്‍ത്താവു എന്ന് .. അല്ലെ?? "


മറുപടി പറഞ്ഞില്ല .. നേരെ പോയി പട്ടിയുടെ അടുത്ത് ..."പന്ന പട്ടി .. നിന്‍റെ ഈ പ്രായത്തില്‍ ഞാന്‍ തന്നെ കുളിക്കുമായിരുന്നു , ഇതിപ്പോ ആഴ്ചയില്‍ ആഴ്ചയില്‍ കുളിപ്പികാന്‍.. റോഡ്‌ വീലെര്‍ഓ, ലാബ്രഡോര്‍ഓ ഒന്നും അല്ലെല്ലോ .. ഏതോ പോമാരെന്യന്‍ നാടന്‍ ശങ്കരന്‍ അല്ലെ നീ... !"
ശോ! വേണ്ടായിരുന്നു!.. ഇല്ലെങ്കിലും ഈ പാവം മിണ്ടാ പ്രാണിയുടെ മനസ് വിഷമിപ്പിച്ചിട്ടു എനിക്കെന്തു നേട്ടമാണ് .. എന്നിലെ മേനക ഗാന്ധി ഒന്ന് ഉണര്‍ന്നു കോട്ടുവാ ഇട്ടു!..വേണ്ടായിരുന്നു ..ഇതിനെ വാങ്ങണ്ടായിരുന്നു ! :-/  അവനെ കുളിപ്പു മുറ്റത്തു കൊണ്ട് കെട്ടിയപ്പോള്‍ എവിടുന്നോ ഒരു വിളി.. വയറ്റില്‍ നിന്നു വിശപ്പിന്‍റെ വിളിയാണോ ..??
"അല്ല ഞാന പോസ്റ്റ്‌ മാന്‍ ..."
പോസ്റ്റ്‌ മാനേ കണ്ടപ്പോളാണ്  തൊഴിലില്ലയ്യിമ വേതനം കിട്ടാനുള്ള അപേക്ഷ കൊടുക്കാന്‍ ഞാന്‍ അര്‍ഹനാണോ എന്നാ ചിന്ത മനസ്സില്‍ വന്നതു..വെറുതെ ഇരുന്നു കുറച്ചു കാശ് ഒപ്പിക്കാമായിരുന്നു ..! ഫോണ്‍ ബില്‍ കൈയില്‍ തന്നിട്ടു അയാള്‍ തിരിഞ്ഞു നോക്കാതെ നടന്നു പോയി.. അയ്യോ ഫോണ്‍ ബില്‍ !!
"ഈശ്വരാ .. കഴിഞ്ഞ തവണ ബില്‍ വന്നപ്പോള്‍ ഉണ്ടായ കോലാഹലങ്ങള്‍ ഓര്‍ക്കുമ്പോള്‍  ഇത് പൊട്ടിച്ചു നോക്കാന്‍ പോലും തോന്നുന്നില്ല...."
  ...അതുകൊണ്ട് തന്നെ നോക്കിയതും ഇല്ല ..!  നേരെ അടുക്കളയില്‍ ചെന്നു ഫ്രിഡ്ജ്‌'ന്‍റെ മുകളിലായി  ബില്‍-ബോംബ്‌ ഫിറ്റ്‌ ചെയ്തു!.. അതമ്മ കണ്ടു എന്നുറപ്പിക്കും മുന്നേ തന്നെ  ചൂല്കെട്ടിയ തോട്ടയും എടുത്തു  ഞാന്‍ വീടിന്‍റെ കൂരയിലെ മാറാല തട്ടി തുടങ്ങി (ആരും പറയാതെ തന്നെ ജോലി ചെയ്യാന്‍ എനിക്കറിയാം....കേട്ടോ മാതാശ്രീ!)..എങ്കിലും ഒരു ധൈര്യത്തിനു ഓടിപോയി ഹെഡ്സെറ്റ് എടുത്തു ചെവില്‍ തിരുകി  എഫ് എം ഓണ്‍ ആക്കി..
  
" ജിന്ഗ  ല ലാ ..നിങ്ങള്‍ കേള്‍ക്കുന്നത്  91.5 എഫ് എം ,ഞാന്‍ സുമേഷ്; നേരത്തെ വിളിച്ച അമ്മ മകന്‍ അരുണിനു വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു ഓള്‍ഡ്‌ മലോടിയിലുടെ നല്ലൊരു സോന്ഗ്!.. മുടിയനായ പുത്രന്‍ എന്ന സിനിമയില്‍ നിന്നും ... ചില്ട്രെന്‍സ് സ്റ്റേ ടൂണ്‍..."
.
വിഷ്ണു .. അതു ഞാനാ.., അപ്പൊ ഈ ...അരുണ്‍ ? .. എന്‍റെ കൂടെ പഠിച്ചിറങ്ങിയ ..ജോലി ഒന്നും ഇല്ലാത്ത.. ആ അരുണ്‍ ആയിരിക്കുമോ ?? ..എന്തായാലും അവന്‍റെ അമ്മ കാണിച്ചത് അല്‍പ്പം കടന്നുപോയി .. നാട്ടുകാര്‍ക്ക് മുന്നില്‍  അവനെ ഒരു മുടിയനായ പുത്രന്‍ ആക്കിയില്ലേ..

2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച

എല്‍.ഡി.സി പരീക്ഷ എഴുതാന്‍ പോയ കഥ ! (ഒരു യാത്രാവിവരണം)


ഒട്ടുമിക്ക മാതാപിതാക്കളുടെയും ആഗ്രഹം ആണു മക്കള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗി ആവണം എന്നതു.. അതു കൊണ്ട് എന്‍റെ വീട്ടുകാരെ ഞാന്‍ കുറ്റം പറയില്ല !.. അവരുടെ ഒരുപാടു അപേക്ഷയും ഒടുവില്‍ ഭീക്ഷണിയും വഴങ്ങി ഞാനും പി.എസ്.സി 'യുടെ ഓണ്‍ലൈന്‍ അപേക്ഷ അയച്ചു.. ദൂരെ എങ്ങും പോയി എഴുതാനുള്ള മടി കാരണം കൊല്ലം ജില്ല തന്നെയാണ് കൊടുത്തതു. ഒടുവില്‍ ഹാള്‍ടിക്കറ്റ്‌ വന്നപ്പോള്‍ പണി പാളി .. കൊല്ലവും പത്തനംതിട്ടയും കഴിഞ്ഞു കോട്ടയം-പാല ആണു എക്സാം സെന്‍റെര്‍ !.. സാധാരണ ഗതിയില്‍ ഏതാണ്ട് രണ്ടു- മൂന്ന് മണിക്കൂര്‍ യാത്ര വരും.. ഉച്ചക്കു ഒന്നര'ക്കാണ് ഹാളില്‍ കയറേണ്ടത് .. പരീക്ഷ മൂന്നര വരെയും!.. ഞാന്‍ വെളുപ്പിനെ എട്ടു മണിയോടെ എല്ലാ തയ്യാറെടുപ്പോടും കൂടി റോഡില്‍ വണ്ടി കാത്തു നിന്നു.. കോട്ടയതെക്കുള്ള ഒരു വണ്ടി ആളെയും കുത്തി നിറച്ചു എന്‍റെ മുന്നില്‍ വന്നു കിതച്ചു നിന്നു... 'കോട്ടയം വരെ നിന്നുള്ള യാത്രയോ?.. ആലോചിക്കാനേ വയ്യാ..' അടുത്ത വണ്ടി നോക്കാം.. ഏതാണ്ട് എട്ടരയോടെ മറ്റൊരു വണ്ടി വന്നു, ഇരിക്കാന്‍ സീറ്റ്‌ ഉണ്ട്..അതില്‍ കയറി !,ഞാന്‍ വാച്ചില്‍ നോക്കി..എത്ര താമസിച്ചാലും പതിനൊന്നു മണിയാകുമ്പോള്‍ കോട്ടയം എത്തും..അവിടുന്നു പിന്നെ പാല .. , അതു കുറച്ചു ദൂരമേ കാണു.. ! ഞാന്‍ അങ്ങനെ കോട്ടയം യാത്ര ആരംഭിച്ചു..

കോട്ടയത്തു ഇതിനു മുന്നേ പോയതു അച്ഛന്‍റെ സുഹൃത്തിന്‍റെ കയ്യില്‍ നിന്നും എനിക്കു കൊടുത്തുവിട്ട ഫോണ്‍ വാങ്ങാന്‍ ആയിരുന്നു .. അന്നു പക്ഷെ ചേട്ടന്‍ കൂടെ ഉണ്ടായി.. പിന്നെ പലപ്പോഴും കൂട്ടുകാരോടൊപ്പം നാടായ നാടൊക്കെ ചുറ്റിയിടുന്ടെങ്കിലും കോട്ടയം ഇതേവരെ ലിസ്റ്റില്‍ വന്നിട്ടില്ല!.. അവിടെ സുഹൃത്തുകള്‍ ആരും ഇല്ല എന്നതു തന്നെ കാരണം.. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കൊട്ടാരക്കര എത്തി.. വണ്ടി സ്റ്റാന്‍ഡില്‍ പത്തു മിനിറ്റ് ഇട്ടിരുന്നു.. ഈ സമയത്തു തൊഴില്‍വാര്‍ത്ത‍ പോലെ എന്തോ ഒന്ന് ഒരാള്‍ വെളിയില്‍ നിന്നു വച്ചു നീട്ടി.. സൗജന്യം അണെന്നു കേട്ടപ്പോള്‍ വാങ്ങി..ഒരു എല്‍.ഡി.സി കോച്ചിംഗ് സെന്‍റെര്‍'ന്‍റെ പരസ്യവും,പിന്നെ കുറെ വരാന്‍ സാധ്യത ഉള്ള ചോദ്യോത്തരങ്ങളും ആയിരുന്നു അതില്‍.. എന്തായാലും ഒന്ന് തയാറെടുത്തു കളയാം..ഒരു പരീക്ഷക്ക്‌ പോകുവല്ലേ ! ..ഇതിനിടയില്‍ വണ്ടി എടുത്തിരുന്നു, ഞാന്‍ പേജുകള്‍ മറിച്ചു..ഇശ്വരാ .. ഒരു എന്തും പിടിയും കിട്ടുനില്ല.. ഇത്രയേറെ കാര്യങ്ങളോ ?? ഇതൊക്കെ ആളുകള്‍ എങ്ങനെ പഠിക്കുന്നു..!

മണിക്കൂര്‍ രണ്ടു കഴിഞ്ഞിരുന്നു.. ഞാന്‍ ഉണര്‍ന്നപ്പോള്‍ അടുത്തിരുന്ന ആള്‍ എന്‍റെ കയ്യില്‍ ഉണ്ടായിരുന്ന ബുക്ക്‌ലെറ്റ്‌ വായിക്കുന്നു ? '..എവിടവെച്ച എക്സാം.. ?? ' അയാള്‍ ബുക്ക്‌ലെറ്റ്‌ മടക്കി തന്നു എന്നോടായി ചോദിച്ചു.. 'പാല - കരുമണ്ണു.. എന്താ ചേട്ടാ..?' 'അല്ലാ.. ചോദിച്ചതാ.. ട്രാഫിക്‌ ബ്ലോക്ക്‌ കണ്ടില്ലേ,എല്‍.ഡി.സി എഴുതാന്‍ എല്ലാവരും സ്വന്തം വാഹനവുമായി റോഡില്‍ ഇറങ്ങില്‍ പിന്നെ എന്നാ.. !ഇന്നാണെങ്കില്‍ ആലപ്പുഴ വള്ളംകളിയും .. രണ്ടും കൂടെ ആയാല്‍ പറയണോ! പാവപ്പെട്ട കെ.എസ്.ആര്‍.ടി.സി'കാര്‍ എന്നാ ചെയ്യാനാ.. ഒന്നാതെ ട്രാഫിക്‌ ബ്ലോക്ക്‌ കൊണ്ട് പേരുദോഷം കേട്ട ജില്ലയാ ഞങ്ങളുടെ...' അയാളുടെ വലിച്ചു നീട്ടല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ ഞാന്‍ പുറത്തേക്കു നോക്കി .. വളരെ നീണ്ടാ ഒരു നിര.. അയ്യോ!.. വണ്ടിയാകട്ടെ നൂലുപിടിച്ചമാതിരി ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു.. ഇതു പണി കിട്ടി!! എന്‍റെ ജീവന്‍ എടുത്തു.. ആദ്യത്തെ പരീക്ഷ -സര്‍ക്കാര്‍ ജോലി എല്ലാം ചെറുതായി ഒന്ന് മങ്ങി.. സമയം എന്നെ വലിച്ചിഴച്ചു സ്റ്റാന്‍ഡില്‍ കൊണ്ടിട്ടാപ്പോ ഒരു മണി കഴിഞ്ഞു പത്തു മിനിറ്റ്...!! 'കുറുമണ്ണു... ??'.. വാ പൊളിച്ചു ഇരിക്കുന്ന സ്റ്റേഷന്‍ മാസ്റ്റര്‍'ന്‍റെ മുന്നിലേക്കു ഞാന്‍ ഹാള്‍ടിക്കറ്റ്‌ നീട്ടി... 'അയ്യോ മോനെ ഇതു പാലയില്‍ ചെന്നിട്ടു പോകണം ! .. വലത്തേ അറ്റത്തു കിടക്കുന്ന ബസില്‍ കയറു ..' ഞാന്‍ ഓടി അതില്‍ കയറി .. സാധാരണ രീതിയില്‍ പാലയില്‍ എത്താന്‍ നാല്പതു മിനിറ്റ് എടുക്കും ..ഈ സ്ഥലം അവിടുന്നും പതിനച്ചു മിനിറ്റ് പോകാന്‍ ഉണ്ട്.. ഈ ട്രാഫിക്‌ ബ്ലോക്കില്‍ എന്തായാലും ഒന്നര മണിക്കൂര്‍ .. കണ്ടക്ട്ടെര്‍ കയ്യിമലര്‍ത്തി!! :(

അപ്പോഴേക്കും ബസു സ്റ്റന്‍റ്റ് വിട്ടിരുന്നു ''... എങ്ങനെ ടിക്കറ്റ്‌ എടുക്കുന്നോ ??...'' ഒരു നിമിഷം എന്തോ ആലോചിച്ചു നിന്ന എന്നൊടു സമപ്രയക്കാരന്‍ ആയ ഒരുവന്‍ പിറകില്‍ നിന്നു ചോദിച്ചു. 'എനിക്കും ഇതേ സ്ഥലത്തു വച്ച എക്സാം '..! അതെയോ.. വിഷ്ണു ..ഞാന്‍ കയ്യികൊടുത്തു.. 'വൈശാക് ..' തിരിച്ചും!.. എവിടാ സ്ഥലം.. 'അഞ്ചല്‍ ' !! ദെ ഒരേ നാട്ടുകാര്‍.. !! ഇനി എന്തായാലും സമയത്ത് പോകാന്‍ ഒക്കുമെന്നു തോന്നുന്നില്ല..! ; നമുക്ക് വള്ളംകളി കാണാന്‍ പോയാലോ !? .. ഞാന്‍ ഒന്നു ചിരിച്ചു! .. ആളിറങ്ങണം!!.. പറഞ്ഞതു ഞങ്ങള്‍ ഒരുമിച്ചായിരുന്നു... ഞങ്ങള്‍ രണ്ടും തിരിച്ചു ബസ്‌സ്റ്റന്‍റ്റ്ലേക്ക് നടന്നു!.. പരീക്ഷ എഴുതാന്‍ കഴിയതെ നിരാശരായി നില്‍ക്കുന്ന കുറെ പെണ്‍കുട്ടികളെ ആശ്വസിപ്പിച്ചു നിന്നപ്പോള്‍ ഇതാ വരുന്നു മൂന്നാമതൊരാള്‍... അഞ്ചല്‍'ക്കാരന്‍ തന്നെ!... ശ്രീരാജ്.. പറഞ്ഞു വന്നപ്പോള്‍ ഞാന്‍ അറിയുന്ന വീട്ടിലെയാണ്.. അങ്ങനെ ബിരുദ'ധാരികളായ മൂന്ന് ചെറുപ്പകാര്‍ (ഞാന്‍ ധരിച്ചിട്ടു ദിവസങ്ങളെ ആയുള്ളൂ .. ;)) ഞങ്ങള്‍ മൂന്ന് പേരും വള്ളംകളി കാണാന്‍ പോകാതെ കുമരകവും.. അവിടുള്ള പക്ഷി സങ്കേതവും ഒക്കെ കാണാന്‍ പോകാന്‍ തിരുമാനിച്ചു .. കോട്ടയത്ത്‌ നിന്നും പതിനാറു കിലോമീറ്റര്‍ മാറിയാണു കുമരകം!.. പോകുന്ന വഴിയാകട്ടെ..നെല്‍പാടവും..കള്ള് ഷാപ്പുകളും കൊണ്ട് സമ്പന്നം!.. പതിനഞ്ചു മിനിറ്റ് കൊണ്ട് അവിടെ എത്തി.. അഞ്ചു രൂപ ടിക്കറ്റ്‌ എടുത്തു പക്ഷികളെ കാണാന്‍ കയറി.. പക്ഷെ ആരുക്കും അത്ര കണ്ട് സുഹിച്ചില്ല അവിടം ..

അര മണിക്കൂര്‍ കൊണ്ട് എല്ലാം കണ്ടെന്നു വരുത്തി..പുറത്തിറങ്ങി , നേരെ മൂവരുടെയും കണ്ണ് പതിച്ചതു എതിര്‍ വശത്ത്..കുറച്ചു മുന്നോട്ടായി കണ്ട 'കള്ള്' എന്നാ ബോര്‍ഡിലാണ്..'എങ്ങനെ കയറിയാലോ ...??' ബാക്കി രണ്ടുപേരും ചിരിച്ചു ..! പിന്നെ അങ്ങോട്ടു വെച്ചുപിടിച്ചു.. ചെറിയ ഒരു വരമ്പിലുടെ വേണം അതിന്‍റെ മുറ്റത്തു എത്താന്‍.. ആഹാ... മനോഹരം! ഞാന്‍ കയറിയതില്‍ വെച്ച് ഏറ്റവും മനോഹരമായ ഷാപ്പ് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.. ഓല കൊണ്ട് കെട്ടിയ കുടിലുകള്‍ .. അതും വെള്ളത്തിനു മുകളില്‍ തൂണ് പാകി.. ഏറുമാടം പോലെ!..അതില്‍ ഒന്നില്‍ ഇരുപ്പുറപ്പിച്ചപ്പോഴെക്കും ഒരു പയ്യന്‍ വന്നു.. മെനു കേട്ട് ഞങ്ങള്‍ ഒന്നു പതറി.. "എന്തായാലും മുത്തത്‌ വേണ്ട.. വീടു പറ്റാനുള്ളതാ.. ഇളം കള്ള് മൂന്ന് കുടം... കഴിക്കാന്‍ കപ്പാ മൂന്ന് പ്ലേറ്റ് ,ഒരു പ്ലേറ്റ് താറാവ്‌.. പിന്നെ ഒരു ബീഫ് ഫ്രൈ.. ഇപ്പൊ ഇത് മതി..." കള്ള് ആദ്യമേ എത്തി.. കൊള്ളാം! .. ഓരോ ഗ്ലാസ്‌ അകത്തക്കിയപ്പോഴേക്കും താറാവ്‌ വന്നു .. കിടിലന്‍! .. ഇത് എഴുതുമ്പോഴും നാവില്‍ അതിന്‍റെ രുചി ഉണ്ട്.. ഇല്ലെങ്കിലും ഷാപ്പിലെ കറികള്‍ .. അതിനു ഒരു പ്രതേക രുചിതന്നെയാ..! നമ്മള്‍ ഇതിനു മുന്നേ കാണേണ്ടവര്‍ ആയിരുന്നു..അതെ!.. വീട്ടുകാര്യവും നാട്ടുകാര്യവും കൂട്ടുകര്യും ഒക്കെ പറഞ്ഞിരുന്നു കുടം മൂന്നും കാലിയായി.. ; ഒരു സ്നേഹക്കുടം കൂടെ പോരട്ടെ.. കൂടെ കക്കാ വെച്ചതും! ആഹ ..കിടിലോല്‍ കിടിലം!.. ഓരോ ഹോട്ടല്‍'ലും എന്തെങ്കിലും സ്പെഷ്യല്‍ കാണുമെല്ലോ!.. അതു വാങ്ങാനാവും അവിടെ തിരക്കു കൂടുതല്‍.. അതുപോലെ ഇവിടുത്തെ സ്പെഷ്യല്‍ ഇതു തന്നെ.. ഞങ്ങള്‍ ഉറപ്പിച്ചു!.. ഇതിനു വേണ്ടിയാകും ഇന്നിവിടെ എത്തിപ്പെട്ടതു.. നന്ദി കുമരകം...കോട്ടയം ഇക്കാര്യത്തില്‍ ഞങ്ങളെ നിരാശപ്പെടുത്തിയില്ല!!..

സമയം സന്ധ്യയോടു അടുത്തു.. യാത്ര പറയാന്‍ നേരമായി..ഇനിയും ഒരിക്കല്‍ ഈ മേശക്കു ചുറ്റും ഇരുന്നു കക്കാ വെച്ചതും അതിന്‍റെ കൂടെ അന്തികള്ളു മോന്താനും ഞങ്ങള്‍ വരും.. ഷാപ്പില്‍ നിന്ന് ഇറങ്ങി വരമ്പിലുടെ റോഡിലേക്കു നടക്കുമ്പോള്‍ , രണ്ടു പുതിയ സുഹൃത്തുക്കളെ കിട്ടിയതിന്‍റെ സന്തോഷത്തേക്കാള്‍.. ഞങ്ങളുടെ മറ്റൊരു വരവിനായി കാത്തിരിക്കുന്ന ആ ഷാപ്പ്..അതെന്നെ വല്ലാത്ത വിഷമത്തിലാക്കി.. യാത്ര പറയാതെ വയ്യാ.. കോട്ടയതിന്‍റെ തിരക്കുകളില്‍ നിന്ന് പതിയെ നീങ്ങി തുടങ്ങി ഞാന്‍ ..അപ്പോഴും എന്‍റെ മനസ്സില്‍ വരാന്‍ ഇരിക്കുന്ന പി.എസ്.സിയുടെ കണ്ടക്ട്ടെര്‍ പരീക്ഷയും കോട്ടയത്തു വെച്ചു തന്നെയയിരിക്കണേ എന്നാ പ്രാര്‍ത്ഥന മാത്രമായിരുന്നു ...



2011, ജൂൺ 18, ശനിയാഴ്‌ച

ഡോഗ് ഫോര്‍ സെയില്‍ ;)

'പട്ടി.. ഇറങ്ങടാ പുറത്തു ..'ഞാന്‍ ചാടി ഇറങ്ങി!.. പിറകെ വാലിനു തീരെ കനമില്ലാത്ത ഒരു കുഞ്ഞി പട്ടിയും.. 'നീ ഇതെങ്ങോട്ട??..കയറി വാടാ!' അകത്തു നിന്നു കുട്ടുകാരന്‍റെ പരിഹാസത്തോടെ ഉള്ള ചോദ്യം!..അതെ.. ഞാന്‍ ഇതെങ്ങോട്ടാ... ഇത് നമ്മുടെ സ്വന്തം വാടക വീടല്ലേ..പട്ടി അപ്പുറത്തെ വീടിലെയാണ്..! പണ്ടു നാട്ടിലൊക്കെ ചിക്കന്‍ഗുനിയ വന്നപ്പോ അതിനും എന്തോ ഒരു അസുഖം വന്നു.. വല്യ പ്രായം ഒന്നും ഇല്ലെങ്കിലും അവള്‍ വിറച്ചു വിറച്ചാണ് നടക്കുന്നത് .. കണ്ടാല്‍ ഏതൊരു പട്ടിയുടെയും കണ്ണു നനയിക്കുന്ന അവസ്ഥ!.. കുറച്ചു ദിവസങ്ങള്‍ക്കു ശേഷമാണു ഞങ്ങള്‍ അത് ശ്രദ്ധിച്ചതു.. എവിടിന്നോ വന്ന ഒരു തെണ്ടി പട്ടി അവിടെക്കെ കിടന്നു കറങ്ങുന്നു... 'അളിയോ... ഇത് സംഗതി മറ്റേതാ..' ഞങ്ങളുടെ കൂട്ടത്തിലെ മുത്താശാരിക്ക് സംഭവം ആദ്യമേ പിടികിട്ടി!!.. അതിനെ അതിന്‍റെ വഴിക്കു വിടടാ...ഞങ്ങള്‍ പറഞ്ഞു!... 'ഇനിയും എനിക്ക് ഇത് കണ്ടു നില്ക്കാന്‍ ഒക്കില്ല...' ഇത്തവണ അവന്‍ പറഞ്ഞതില്‍ കാര്യം ഉണ്ടായി... ദിനംപ്രതി..പല ദേശത്തു നിന്നും പട്ടികള്‍!.. ഇതിനൊക്കെ നാണം ഇല്ലേ..?..ഒരു ചിക്കന്‍ഗുനിയ പട്ടിയുടെ പിറകെ നടക്കാന്‍...! എല്ലാവന്മാരും കല്ലിന്‍റെ രുചി അറിഞ്ഞു വന്ന വഴിയെ ഓടി... പക്ഷെ അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു..

അങ്ങനെ സജീകരണങ്ങള്‍ തീരെ കുറഞ്ഞ ഒരു പ്രസവവാര്‍ഡ് ആയി മാറി ഞങ്ങളുടെ വീടിന്‍റെ പിന്നാമ്പുറം!.. ഓമനത്തം ഉള്ള മുന്ന് ചുണക്കുട്ടന്മാര്‍!.. കണ്ണു തുറക്കും മുന്നേ ഞങ്ങള്‍ അതിനു പേരുമിട്ടു..! 'നെപ്പു'(നേപോള്യന്‍ )..'നോക്കു' (നോക്കൌട്ട്)..പിന്നെ ഉള്ളതു 'ബേക്കു'..(ബേക്കാടി).. പ്രിയപ്പെട്ട ബ്രാന്‍ഡ്‌ നെയിമില്‍ അവ വളരാന്‍ തുടങ്ങി.. സുഹൃത്തുക്കളായ തെണ്ടികള്‍ എല്ലാം വെള്ളമടി എന്ന് കേട്ടാല്‍ ഓടി വരുന്നതു തറവാടായ ഈ വീട്ടിലേക്കാണ്!.. അങ്ങനെ ഒരു ദിവസം ഞങ്ങളുടെ ഒരു ഉറ്റ ചങ്ങായി 'എം ബി യെ' അഡ്മിഷന്‍ ആയതിന്‍റെ പേരില്‍ അഞ്ച് അപ്പവും കൊണ്ട് അയ്യായിരം പേരെ ഉട്ടന്‍ വന്നു!..ആ ആഴ്ചയില്‍ കുറെ ഏറെ കലാപരിപാടികള്‍ നടന്നോണ്ടാകും.. വലിയ ആവേശം ഒന്നും ഉണ്ടായില്ല! എങ്കിലും വന്നവരെ വിഷമിപ്പികുന്നത് ശരി അല്ലെല്ലോ!

സംഗതികള്‍ കാര്യമായി നടക്കുന്നതിനിടയിലാണ് നമ്മുടെ മുത്താശാരി ഒരു കിടീലം നുണ പസ്സാക്കുന്നെ.. അപ്പുറത്തെ വീട്ടിലെ വില്‍ക്കാന്‍ ഇട്ടെക്കുന്ന ജര്‍മന്‍ ഇനത്തില്‍ പെട്ട മൂന്ന് ചുണകുട്ടികളെ പറ്റിയിരുന്നു ആ കഥ!.. പേരിനു പോലും മദ്യപിച്ചിട്ടില്ലാത്ത ആ പാവം നിയുക്ത 'എം ബി യെ' സുഹൃത്ത്‌ വെള്ളം തൊടാതെ ആ നുണ ഒറ്റ വിലിക്കു അകത്താക്കി.. എങ്ങനെങ്കിലും അതിനെ ചുളുവിനു വാങ്ങി കൊടുക്കണം എന്നായി അവന്‍!.. 'ശരി നോക്കട്ടെ...' ..ഞാറുക്ക് വീണതു പാവം ബേക്കു'വിനു.. ഞങ്ങളോടെല്ലാം യാത്ര പറഞ്ഞു അവന്‍ പോയി .. കൂടെ ഒരു മെനു'വും.. വലിയ വീട്ടിലെ പട്ടികള്‍ക്കൊക്കെ അങ്ങനെയോന്നുണ്ട്..! മുത്താശാരി തിരിച്ചു വന്നത് 330ന്‍റെ ഒരു ഫുള്‍ ബോട്ടില്‍ ബിജോയിസ്'ഉം കൊണ്ടാണ്.. മഹാകവി പാടിയതു പോലെ ..സില്‍ സില ഹേ..സില്‍ സില..സില ഹേ..സില്‍ സില.. ആസ്വദിക്കുക ജീവിതം!..ആനന്ദിക്കുക ജീവിതം!

രണ്ടു ദിവസം കഴിഞ്ഞു ഇന്‍ബോക്സില്‍ ഒരു മെസ്സേജ് വന്നു.. "അളിയാ അവനു പേരിട്ടു.. അര്‍ജുന്‍!".. ഈശ്വരാ.. "അട്ടയാണ്..മെത്തയില്‍ കിടന്നാമതിയായിരുന്നു.."കുറെനേരം ഓര്‍ത്തു ചിരിച്ചു.. ഒരു ചിക്കന്‍ഗുനിയ'ക്കരിക്ക്.. തെണ്ടി പട്ടികളില്‍ ഉണ്ടായ..ഒരു സന്താനം!..അവന്‍റെ ഇപ്പോഴത്തെ നില കണ്ടില്ലേ!.. ചിരിക്കാന്‍ കുറെ കുടി ബാക്കി ഉണ്ടായിരുന്നു... ഇന്നലെ വീടിലേക്ക്‌ വരും വഴിക്ക് ആ സുഹൃത്തു വണ്ടിക്കു കൈ കാണിച്ചു... "നീയൊക്കെ എന്നെ പറ്റിച്ചു അല്ലേട .." എനിക്ക് വാ പൊളിക്കാന്‍ സമയം തീരത്തെ അവന്‍ തുടര്‍ന്നു.. "അതു ജര്‍മന്‍ അല്ല... ലാബ്‌ ആണ് .. ലാബ്രടൂര്‍ !..നെറ്റില്‍ കയറി തപ്പി..1500ല്‍ താഴെ ഒരു കച്ചവടവും നടന്നിട്ടില്ല!!..ഹ ഹ.." ..എന്റമ്മോ.. ജീവന്‍ വീണു.. ബാക്കി യാത്രയില്‍ ഞാന്‍ ആലോചിച്ചു ചിരിച്ചു!.. ആ പട്ടി ലാബ്‌ ആയിലെങ്കിലെ അതിശയം ഉള്ളു..അമ്മാതിരി മെനു അല്ലെ കൊടുതെക്കുന്നെ..! വണ്ടി മുറ്റെതെത്തിയപ്പോള്‍ കണ്ടത് രണ്ടു ബിജോയിസ് ഫുള്‍ !.. അവ എന്‍റെ മുഖത്തേക്കു തന്നെ നോക്കി വാലാട്ടി,പരസ്പരം ഉരുമി ഉരുമി നില്‍ക്കുന്നു...