2011, ഫെബ്രുവരി 25, വെള്ളിയാഴ്‌ച

ഒരു പോലീസ് സ്റ്റേഷന്‍ അനുഭവം!

ഇന്നത്തെ ഒരു മരണവീട്ടിന്‍റെ പിന്നാംപുറങ്ങളില്‍ പോലും മദ്യ ലഹരിയില്‍ ആകുമ്പോള്‍ , സാധാരണ ഒരു ഉത്സവത്തിനു അല്പം മദ്യപിക്കുന്നതില്‍ ഇക്കാലത്തു തെറ്റ് പറയാന്‍ ഒക്കുകെല്ല..! മദ്യപാനികളുടെ നാടാണു കേരളം.. എന്തു കാര്യത്തിനും മദ്യ സല്‍ക്കാരം.. മദ്യം നുണയുന്നതിനു പകരമായി 'മാക്ക്... മാക്ക് ' അടിച്ചു കേറ്റുന്ന പതിവാണല്ലോ മലയാളികള്‍ക്ക്.. അതു മറ്റൊരുത്തന്‍റെ കാശിനു കൂടിയാകുമ്പോള്‍ പറയുകയും വേണ്ട .. കുപ്പികള്‍ കുറെ പൊട്ടിയതു തന്നെ.. ! ഉത്സവം കഴിഞ്ഞു.. ഇങ്ങനെ കുറെ കുപ്പികളുടെ ഇടയില്‍.. ഉള്ള ബോധവും വാള് വെച്ചു കളഞ്ഞു ശവാസനത്തില്‍ കിടക്കുന്ന ഉറ്റ സുഹൃത്ത്!! അവനെ അവിടെ ഉപേക്ഷിക്കാന്‍ പറ്റാത്തതു കൊണ്ടും.. അവനു പാര്‍ക്കാന്‍ അടുത്തെങ്ങും ഒരു മാളവും കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിക്കും ഞങ്ങള്‍ക്ക് ആ സാഹസത്തിനു മുതിരെണ്ടി വന്നു.. മറ്റൊരുതന്‍റെ ബൈക്ക് വാങ്ങി അവനെ ഇടയില്‍ വെച്ചു ഒരു സാഹസിക യാത്ര! ഞാന്‍ ആയിരുന്നു പിറകില്‍.. ബൈക്ക് ഓടിച്ചിരുന്നവനും അല്പം ലഹരിയില്‍ ആണു..എങ്കിലും കുഴപ്പമില്ല! എന്‍റെ അവസ്ഥ രണ്ടുപേരെ അപേക്ഷിച്ചു ഭേതം ആയിരുന്നു..

ലക്‌ഷ്യം ഞങ്ങള്‍ മാടംപള്ളി എന്നു വിളിക്കുന്ന ഞങ്ങളുടെ സ്വന്തം വാടകവീടായിരുന്നു.. വിചാരിക്കുന്നത്ര എളുപ്പം ആയിരുന്നില്ല യാത്ര.. ഓടിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടന്നു വലത്തോട്ടോ.. ഇടത്തോട്ടോ.. ഒറ്റ ചായല്‍ ആണു അവന്‍!.. ബൈക്ക് അതോടെ നിര്‍ത്തി വീണ്ടും എടുക്കണ്ട അവസ്ഥ.. എന്‍റെ സര്‍വ ശക്തിഎടുത്തു പിടിച്ചിട്ടും ഇവനെ ബൈക്കില്‍ നേരെ ഇരുത്താന്‍ വല്ലാതെ പാടുപ്പെട്ടു..ഈ കഷ്ടപാടെല്ലാം സഹിച്ചു വീടിനു അടുതെത്തി.. ഇനി കഷ്ടിച്ച് ഇരുനൂറു മീറ്റര്‍ ദൂരം ഉണ്ടാകും!!..പോലീസ്!! ..ഡാ പോലീസ് ആണെന്നു തോന്നുന്നു,, ബൈക്ക് നിര്‍ത്തു!! ഞാന്‍ പറഞ്ഞു.. ഇല്ല അളിയാ പ്രശ്നം ഉണ്ടാകില്ല..ഓടിച്ചിരുന്നവന്‍റെ മറുടപി! അടുതെതിയപ്പോള്‍ പണി പാളിയെന്ന് മനസ്സിലായി.. എസ് ഐ , സി ഐ ..അടങ്ങുന്ന പത്തു അംഗസംഘം! .. വണ്ടി കൈയ് കാണിച്ചു!..എല്ലാം കഴിഞ്ഞു.. എന്‍റെ ഉള്ളംകാലില്‍ ഒരു തരിപ്പ്.. 'ഇവിടുത്തെ കോളേജില്‍ പഠിക്കുന്നവരാ.. അപ്പുറത്താ വീടു..പോയികോട്ടെ സാര്‍..? 'ഞങള്‍ രണ്ടും മാറി മാറി ഇതു പറയുമ്പോളും..സി ഐ യുടെ ശ്രദ്ധ അവരെ ആരെയും വകവെക്കാതെ രണ്ടുപേരുടെ ഇടയില്‍ സുഖംമായി ഉറങ്ങുന്ന നമ്മുടെ 'ഓഫ്‌ മാനെ'.. (അവനെ തല്ക്കാലം എങ്ങനെ വിളിക്കാം).. "കള്ളാ ***** മക്കളെ... ഏതു കായലില്‍ കൊണ്ടു കളയാന്‍ പോകുവടാ ഈ ശവത്തിനെ!!.." കേരള പോലീസിന്‍റെ അറിവിലെ ഏറ്റവും ചെറിയ തെറിയും ..പിന്നെ ഒരു അലര്‍ച്ചയും!! ഞാന്‍ ചാടി ബൈക്കില്‍ നിന്നും ഇറങ്ങി.. മുട്ടിടിക്കുന്നത് എങ്ങനെ എന്ന സംശയം അതോടെ ഇല്ലാതായി ...

...പിന്നെ കണ്ടതു കേരള പോലീസിന്‍റെ നടുറോഡിലെ അഭ്യാസ പ്രകടനം ആയിരുന്നു.. ഡിസ്കവറി ചാനലിലെ സ്ഥിരം പാമ്പ് പിടുത്തക്കാരന്‍ കാണിക്കുന്ന ചില നമ്പര്‍ ഉണ്ടെല്ലോ... അതെല്ലാം കാണിച്ചു കാഴ്ചക്കാരായ ഞങ്ങളെ കൌതുകപെടുത്തി അവനെ ഒരു വിധം ജീപ്പില്‍ കയറ്റി..ഇതിനിടയില്‍ എപ്പോഴോ ഒരു അടി കിട്ടിയോ എന്നും സംശയം ഉണ്ട്..(അപ്പൊ ഒട്ടും ബോധം ഉണ്ടായിരുനില്ലെങ്കിലും ... അടിയുടെ കാര്യം ഇതുവരെ അവന്‍ സമ്മതിച്ചിട്ടില്ല!!) ..പിന്നെ ഊഴം ഞങ്ങളുടെ ആയിരുന്നു .. പോലീസുകാരുടെ ക്ഷേമ നശിപ്പികാതെ ഞങ്ങള്‍ ചാടി വണ്ടിയില്‍ കയറി... ഞങ്ങളുടെ രണ്ടുപേരുടെ കയ്യിലെ ഫോണ്‍ അതിനകം തന്നെ പോലീസ് വാങ്ങിയിരുന്നു! "കണ്ണോളം കാണാനും.. വിണ്ണോളം പോകാനും.." ഇശ്വര..വീട്ടില്‍ നിന്നല്ല!! റിംഗ് ടോണ്‍ ഞാന്‍ സ്ഥിതികരിച്ചു!!.. എസ് ഐ ഫോണ്‍ എടുത്തു.. സൗമ്യമായി തുടങ്ങിയ എസ് ഐ "ഇയാള്‍ ആരാടോ .." എന്ന മറുതലക്കലെ ചോദ്യം കേട്ടു മൂപ്പ് നോക്കി നാലു തെറി പറിച്ചു എറിഞ്ഞു... ഏറിയും കൊണ്ടു വിളിച്ചവന്‍ ഫോണ്‍ ഇട്ടിട്ടു ഓടിയിടുണ്ടാകും!.. അപ്പോഴും വണ്ടി നീങ്ങികൊണ്ടിരുന്നു .. " ഇതെങ്ങോട്ട പോകുന്നെ സാര്‍...??".. സൈഡില്‍ ഇരുന്ന ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കോണ്‍സ്റ്റബിള്‍നെ നോക്കി ചോദിച്ചു.. മറുപടി ഉണ്ടായില്ല.. അവന്‍ പുറത്തേക്കു നോക്കി,ഇരുട്ടില്‍.. ഹോട്ടല്‍ സരോവര്‍ !!"ഓച്ചിറ സ്റ്റേഷന്‍ലേക്ക അല്ലെ സാര്‍!.." കോണ്‍സ്റ്റബിള്‍ ഒന്നു തലയാട്ടി..

... വൈകാതെ സ്റ്റേഷന്‍ എത്തി.. ചെരുപ്പ് ഊരിയിട്ട്‌ ഞങ്ങള്‍ അകത്തു കയറി.. നിര്‍ത്താതെ കേള്‍ക്കുന്ന വയര്‍ലെസ്സ് സന്ദേശങ്ങള്‍.. ചുമരില്‍ തുക്കി ഇട്ടിരിക്കുന്ന കാക്കി ഉടുപ്പുകള്,തൊപ്പികള്‍.. ഭിത്തിയില്‍ ഗാന്ധി ചിത്രം ഇരികെണ്ടാടുത്തു 'LCD TV'.. ഞാന്‍ മൊത്തത്തില്‍ കണ്ണോടിച്ചു.. കൊള്ളാം! ഇതിപ്പോ രണ്ടാം തവണയണു പോലീസ് സ്റ്റേഷനില്‍.. ഫോണ്‍ കളഞ്ഞു പോയതിനു പരാതി കൊണ്ടുക്കാന്‍ ആയിരുന്നു ഇതിനു മുന്നത്തെ തവണ..! പക്ഷെ അതു നാട്ടിലായിരുന്നു; കറുത്ത് ഉയരം കൂടിയ ഒരു പോലീസുകാരന്‍ ഞങ്ങളുടെ കയ്യിലെ കാശ് തിട്ടപെടുത്തി അവിടെ ഒരു ബുക്കില്‍ എഴുതിവെച്ചു.. നിര്‍ഭാഗ്യം എന്നു പറയട്ടെ,ലോക്ക് അപ്പില്‍ കിടത്തിയില്ല..അതോടെ കുട്ടികാലം മുതലേ ഉള്ള ഒരു ആഗ്രഹം നടക്കാതെപോയി.. ഇനിയും സമയം ഉണ്ടെല്ലോ! ഞാന്‍ നെടുവീര്‍പ്പിട്ടു..! അപ്പോഴാണു ഒരു കാര്യം ശ്രദ്ധിച്ചത്.. നമ്മുടെ'ഓഫ്‌ മാന്‍' അവിടെ ഇരുന്നു ഉറങ്ങുന്നു!!.. നിന്നു കാലുകഴച്ചപ്പോള്‍ ഞങ്ങളും അവന്‍റെ ഒപ്പം അവിടെ ഇരുന്നു.. അപ്പോഴേക്കും ഒരു പോലീസുകാരന്‍ പോയി 'LCD' ഓണ്‍ ആക്കി!.. സമയം പതിനൊന്നു ആയി.. ശരിയാണു ബോര്‍ അടിച്ചു തുടങ്ങിയിരിക്കുന്നു.. ഇനി വല്ല പരിപാടിയും കാണാം.. എന്‍റെയും സുഹൃത്തിന്‍റെയും കണ്ണ് 'LCD'യില്‍ പതിഞ്ഞു.. കണ്ടതാകട്ടെ, ഒരു പോലീസ് സ്റ്റേഷന്‍ റിയാലിറ്റി ഷോയും!!.. മത്സരാര്‍ഥികളായി ഞങ്ങളും!.. അതെ! സെല്‍ ഉള്ളിലെ കാര്യങ്ങള്‍ വീക്ഷിക്കാന്‍ വെച്ചിരുന്ന ക്യാമറില്‍.. സെല്ലിനു മുന്നില്‍ നിന്ന ഞങ്ങളുടെ മുഖം പതിയുകാണ് ഉണ്ടായതു..!
ഒരു പോലീസ് ജീപിന്‍റെ ശബ്ദം.. ഞാന്‍ 'ഓഫ്‌ മാന്‍'യെ തട്ടി ഓണ്‍ ആക്കി.. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിനെ മെഡിക്കല്‍ എടുക്കാന്‍ കൊണ്ടുപോകാന്‍ വന്ന വണ്ടിയാണ്..

...അവന്‍ യാത്ര പറഞ്ഞു പോയി.. പെറ്റി അടക്കണ്ട കാര്യങ്ങള്‍ ഒക്കെ സൗമ്യനായ ഒരു പോലീസുകാരന്‍ പറഞ്ഞു തന്നു.. മെഡിക്കല്‍ എടുക്കുമ്പോള്‍ മദ്യപിച്ചിടുണ്ട് എന്നു തെളിഞ്ഞാല്‍ ‌രണ്ടായിരം രൂപാ! എന്‍റെ കണ്ണുതള്ളി.. അപ്പോഴേക്കും നമ്മളെ ഇറക്കാന്‍ മറ്റു സുഹൃത്തുക്കള്‍ എത്തിയിരുന്നു,പോലീസ് സ്റ്റേഷന്‍ ആണെന്ന ചിന്ത ഒന്നുമില്ലാതെ ഞങ്ങളെ നോക്കി ഒരേ ചിരി.. ഇതിനും വേണ്ടി ചിരിക്കാന്‍ എന്താണ്..?? പിടിച്ചു പറിയോ..മോഷണമോ ഒന്നുമല്ലെല്ലോ..! സര്‍കാറിനു ഏറ്റവും ലാഭം ഉണ്ടാക്കുന്ന ഒരു ബിസിനസ്‌യില്‍ പങ്കാളിയായി.. അതിനു ശേഷം മറ്റു പ്രശ്നങ്ങള്‍ സൃഷ്ടികാതെ വണ്ടി ഓടിച്ചു വീട്ടില്‍ എത്താന്‍ ശ്രമിച്ചു!.. ..അങ്ങനേയും രണ്ടായിരം സര്‍കാറിനു..!! ഉത്തമ പൌരന്‍മാര്‍! സമയം ഒരു മണിയോടു അടുത്തു.. മെഡിക്കല്‍ കഴിഞ്ഞു സുഹൃത്തു തിരിച്ചു വന്നു..പിന്നെ കാശ് പിരുവയിരുന്നു.. എങ്ങനെ ഒക്കെയോ തികച്ചു!!.. രണ്ടായിരം രൂപ!.. എന്‍റെ മനസ്സില്‍ വന്നത് കുറെ ബിയറും, ചിക്കന്‍ ഫ്രൈയും ആയിരന്നു.. ഇതുപോല അവന്മാരുടെയും മനസ്സില്‍ എന്തെല്ലാമോ വന്നിടുണ്ടാകും! .. മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി ഞങ്ങള്‍ സ്റ്റേഷന്‍നു പുറത്തിറങ്ങി.. ഇപ്പോഴും കെട്ടു വിട്ടിട്ടില്ലാത്ത ഓഫ്‌ മാനിലെക്കയിരുന്നു പോലീസുകാരുടെ നോട്ടം.. യാത്ര പറയാന്‍ നില്‍കാതെ പോലീസ് പിടിച്ചു വെച്ചിരുന്ന ബൈക്ക് എടുത്തു മറ്റു സുഹൃത്തുകലോടൊപ്പം വീടിലേക്കു വിട്ടു.. ഓടിച്ചതു മെഡിക്കല്‍ എടുത്തു മദ്യപാനി എന്നു മുദ്രകുത്തിയ അതെ സുഹൃത്തു... ഒരു വെത്യാസം ഉള്ളത്.. ഇത്തവണ അവനെ കയറ്റിയില്ല! ..ഓഫ്‌ മാനേ!.. ഒരു ബ്ലോഗിനുള്ള വക ഉണ്ടാകുമെന്നു പോലീസ് പിടിച്ചപ്പോഴേ തോന്നിയതാണു... അതു എങ്ങനെ അവതരിപ്പിക്കണം എന്ന ചിന്തയായിരുന്നു വീടെത്തും വരെ എനിയ്ക്കു!!..

ബൈക്ക് ഓടിച്ചിരുന്നത് ഒരു A S Iയുടെ മകന്‍ ആണു..അവന്‍റെ വീട്ടില്‍ അറിഞ്ഞാല്‍ നേരിടേണ്ടി വരുന്ന നടപടികളെ ഭയന്നാണ് പേരു വെളിപെടുതാത്തത്!!ഓഫ്‌ മാന്‍റെ അവസ്ഥയും ഇതുതന്നെ ആണു!

(NB:ഈ പോസ്റ്റിനു രണ്ടായിരം രൂപ വില ഉള്ള കാര്യം ആരും മറക്കരുത് !!)

2011, ഫെബ്രുവരി 6, ഞായറാഴ്‌ച

പ്രണയം മണക്കുന്ന വഴിയിലുടെ ...

ഗ്ലാസിലെ മഞ്ഞു തുടച്ചതിനു ശേഷം ഡ്രൈവര്‍ വീണ്ടും വണ്ടി എടുത്തു.. മുന്നില്‍ ഡ്രൈവര്‍ കൂടാതെ ഞാന്‍ മാത്രം.. പിന്‍വശത്ത് സീറ്റ്‌ ഒഴിഞ്ഞു കിടക്കുന്നു.. 'ഇത്തവണ എന്തു പറ്റി.. ആരും ഇല്ലെല്ലോ അച്ഛനെ വിളിക്കാന്‍ പോകാന്‍.. കഴിഞ്ഞ തവണ ഓര്‍ക്കുന്നോ നീ..? ഡ്രൈവര്‍ ചേട്ടനെ നോക്കി ഞാന്‍ ചിരിച്ചു.. ശരിയാണു.. മുന്‍പൊക്കെ ഒരു ലോഡ് ആള്‍ക്കാരുമായി ആണു അച്ഛനെ കൊണ്ടുവിടനും.. വിളിച്ചോണ്ടു വരാനും എയര്‍പോര്‍ട്ട്‌ ഇലേക്ക് പോകുന്നത്.. എന്‍റെ കുട്ടികാലത്ത് കുറെ നാള്‍ അച്ഛന്‍ നാട്ടില്‍ തന്നെ ആയിരുന്നു.. അതിനും മുന്നേ.. എന്‍റെ അമ്മയെ വിവാഹം കഴിക്കും മുന്‍പ് കുറെ നാള്‍ ഗള്‍ഫില്‍ ആയിരുന്നു എന്നു കേട്ടിലുണ്ട്.. നാട്ടില്‍ നിന്നു കടം കയറിയിട്ടകും എന്നെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്നും സര്‍ക്കാര്‍ സ്കൂളിലേക്ക് മാറ്റിയിട്ടു അച്ഛന്‍ വീണ്ടും അക്കരപച്ച കണ്ടു കടലു കടന്നതു... ആദ്യമൊക്കെ രണ്ടു കൊല്ലം കൂടുമ്പോഴെ വരുമായിരുന്നുള്ളൂ. ഇപ്പൊ രണ്ടു മൂന്നു തവണയി.. ഒരു വര്‍ഷം കൂടുമ്പോള്‍ വരുന്നുണ്ട് ..ഇതു ആദ്യമായി ആണു പോയി നാല് മാസം കഴിഞ്ഞു തിരിച്ചു വരുന്നത്..

ഇടക്കെപ്പോഴോ മയങ്ങിപോയി .. ഉണര്‍ന്നപ്പോ.. എയര്‍പോര്‍ട്ട് റോഡില്‍ കാര്‍ പാര്‍ക്ക്‌ ചെയ്തിരിക്കുന്നു.. ഡ്രൈവര്‍ ഇല്ല... ഫ്ലൈറ്റ് വന്നുകാണും ഇപ്പോ ഡ്രൈവര്‍ അച്ഛനെയും കൊണ്ടു വരും.., അതോ അങ്ങോട്ട്‌ പോയി കുട്ടികൊണ്ട് വേരാണോ..ആലോചിക്കുന്ന സമയത്ത് ഡ്രൈവര്‍ ഡിക്കി തുറക്കുന്നതു കേട്ടു.. തല പുറത്തേക്കു നീട്ടി.. അച്ഛന്‍!.. ഞാന്‍ ചിരിച്ചു.. എന്നെ നോക്കിയും ചിരിച്ചു.. ഇതെന്താ ഒരു മാറ്റം .. സാധാരണ വന്നു കെട്ടിപ്പിടികുകയാണ് പതിവ്.. യാത്ര എങ്ങനെ ..?? ഞാന്‍ ചോദിച്ചു.. സുഖം! അതു മാത്രമായി മറുപടി.. വീട്ടില്‍ എത്തിയിട്ടും വലിയ മാറ്റമൊന്നും ഇല്ല.. പിന്നാണ് അമ്മയും എന്നില്‍നിന്നും എന്തോ മറയ്ക്കും പോലെ തോന്നിയതു..പെട്ടന്നുള്ള വരവും എല്ലാം എന്നിലെ സംശയങ്ങള്‍ക്ക് കടുപ്പം വരുത്തി ..

... പിറ്റേന്ന് രാവിലെ അമ്മ എന്നെ വിളിച്ചുണര്‍ത്തി.. ' ഞങ്ങള്‍ ഒരിടം വരെ പോകുവാ.. നീ ഇവിടെ തന്നെ കാണില്ലേ.??'.. ഉണ്ടാകും എന്ന രീതിയില്‍ ഞാന്‍ തലയാട്ടി... രാത്രി വയ്കിയാണ്‌ രണ്ടാളും തിരിച്ചു വന്നത്.. ഞാന്‍ ചോദിച്ചു .. എവിടേക്ക എന്നു ഒന്നു പറഞ്ഞിട്ട് പോകമെല്ലോ!.. മറുപടി പറയാതെ അച്ഛന്‍ അകത്തേക്ക് പോയി.. അമ്മ എന്‍റെ അടുത്തു വന്നിരുന്നു.. "ഞങ്ങള്‍ മിനി യെ കാണാന്‍ പോയതാ.. മിനികുട്ട്യെ.. നിനക്ക് അറിയാമോ ?? " ഇല്ലാ ..അതാരാ.. എന്തിനാ ഇന്നു തന്നെ ഇത്രയും ധിറുതി വെച്ച്‌ പോയത്.. ആരാ അവര്‍ ? ... പിന്നെ ഞാന്‍ കേട്ടത് എന്‍റെ ഇരുപത്തി രണ്ടു വയസിനിടയില്‍ കേട്ട ഏറ്റവും മനോഹരമായ ഒരു പ്രണയകഥയായിരുന്നു .. മിനികുട്ടി!.. അച്ഛന്റെ ബാല്യകാലസഖി .. ബഷീറിനു ഉണ്ടായിരുന്നത് പോലെ..ദാസനെയും ചന്ദ്രികയേം പോലെ.. അച്ഛന്റെ അമ്മാവന്റെ മകള്‍ ആണെങ്കിലും ഞാന്‍ കണ്ടിട്ട് കൂടിയില്ല അവരെ .. കേട്ടിടില്ല പിന്നല്ലേ.. കാണുന്നത്!

"ദാരിദ്യം നിറഞ്ഞ കുട്ടികാലത്ത് വീട്ടില്‍ നിന്നു തന്നെ എട്ടു മക്കള്‍ക്കും ഭക്ഷണം കിട്ടുക പ്രയാസം ആയിരുന്നു.. എട്ടനമാണ് ഞാന്‍ .. " അച്ഛന്‍ അന്ന് രാത്രി അത്തഴതിനോപ്പം വിളമ്പിയ ആ കഥ പണ്ടെപ്പോഴോ അമ്മ ഉണ്ടാക്കി തന്ന മാമ്പഴ പുളിചോരിയുടെ രുചി ഉള്ളതായിരുന്നു..
" .. പഠിത്തത്തില്‍ താല്പര്യം കുറഞ്ഞപ്പോ എന്നെ അമ്മാവന്‍റെ വീടിലെ കാളമാരെ അഴിച്ചു കെട്ടാനും വെള്ളം കൊടുക്കാനുമൊക്കെ ആയി അങ്ങോട്ട്‌ പറഞ്ഞു വിട്ടു അച്ഛന്‍! ..എനിക്കും അതിഷ്ടം ഉള്ള കാര്യമാണ്.. നല്ല അഴകുള്ള രണ്ടു കാളകള്‍ ആണു.. അമ്മാവന് തേങ്ങ കച്ചവടം ആയിരുന്നു.. വണ്ടി വലിക്കാന്‍ അല്ലാതെ വേറൊന്നിനും കാളമാരെ കൊണ്ടു പോകാറില്ല .. അതിനെ മേച്ചു നടക്കുന്നത് തന്നെ ഒരു ഗമയുള്ള കാര്യമാ..., അവിടെയും ഉണ്ട് എന്‍റെ പ്രായത്തിലുള്ള രണ്ടുപേര്‍.. മോഹനും മിനിയും ..മോഹന്‍ എന്‍റെ പ്രായം ആണു.. മിനി ഒരു വയസിനു എളെതും..

കാവും കുളവും ഒക്കെ ഉള്ള ഒരു പുരെടതിലാ സ്ഥിരമായി കാളമാരെ കൊണ്ടു കെട്ടുക .. കെട്ടി കഴിഞ്ഞാല്‍ പിന്നെ അവിടെ തന്നെ കൂടും മൂന്നു പേരും വൈകിട്ടുവരെ.. മാവിന്‍ മുകളിലും .. പുഴയില്‍ ഇറങ്ങി മീന്‍ പിടിച്ചും .. അതു ചേമ്പിന്‍ കുമ്പിളില്‍ സുക്ഷിച്ചും ഇങ്ങനെ! .. രണ്ടു പേരുമായും ഞാന്‍ നല്ല അടുപ്പത്തിലായിരുന്നു ..ഇടയിലെപ്പോഴോ മിനിയുടെ കണ്ണുകളിലെ തിളക്കത്തിന് ഞാന്‍ ഒരു പ്രതെകത കണ്ടെത്തി. പ്രണയം ഒന്നും ആയിരുനില്ല അതു.. ആനയെ കൊണ്ടു നടക്കുന്ന പപ്പന്മാരോട് കുട്ടികള്‍കു തോന്നുന്ന ഒരു ആരാധന ഉണ്ടെല്ലോ! .. രണ്ടു മുഴുത്ത കാളകളെ ഒറ്റെയ്ക്ക് നിയന്ത്രിക്കുന്ന എന്നോടും എങ്ങനെ എന്തോ ആവാം അവള്‍ക്കു തോന്നിയിടുള്ളത്.. വേറൊരു കാരണം കൂടി ഉണ്ട്.. അവളുടെ ചേട്ടന്‍ നിസാര കാരണങ്ങള്‍ക്ക് പോലും അവളെ നന്നായി വേദനിപ്പിക്കുംയിരുന്നു.. അതില്‍ നിന്നു രേക്ഷപെടുതുന്നത് ഞാന്‍ ആയിരുന്നു.. കാലങ്ങള്‍ കഴിഞ്ഞു പോയി .. അതിനിടയില്‍ എപ്പോഴോ അവര്‍ പ്രണയിച്ചു തുടങ്ങി, പ്രണയം എന്താണെന്നു അറിയാത്ത പ്രായത്തില്‍.. അതിനിടയില്‍ എപ്പോഴോ അവര്‍ ഓലക്യാല്‍ കൊണ്ടു മാല ഉണ്ടാക്കി കാവിലെ ഭഗവതിയെ സാക്ഷി നിറുത്തി വിവാഹിതരായി .. അവള്‍ക്കു എല്ലാം കുട്ടികളി ആയിരുന്നു.. ഞാന്‍ അപ്പോഴും വളര്‍ന്നു വലുതായി അവളെ സ്വന്തമാക്കുനതിനെ പറ്റി ചിന്തിച്ചു നടന്നു...

എന്നത്തേയും പോലെ അന്നും രാവിലെ കാളകളെ അഴിച്ചു കെട്ടാന്‍ ചെന്നതായിരുന്നു ഞാന്‍.. പക്ഷെ അവിടെ കാളമാര്‍ ഇല്ല! വണ്ടി അവിടെ കിടപ്പുണ്ട്.. അതുകൊണ്ട് ഓട്ടം പോയതാവനും വഴി ഇല്ല.., ഞാന്‍ അമ്മായിയോട് കാര്യം തിരക്കി .. കാളമാരെ വിറ്റു!.. എന്‍റെ കണ്ണ് നിറഞ്ഞു.. മിനി എവിടെ..?? 'അവള്‍ എന്‍റെ അനിയത്തിയുടെ വീട്ടില്‍ പോയി..ഇനി അവളെ അവിടെ നിര്‍ത്തി പഠിപ്പിക്കുവാ...' ഞാന്‍ തിരിഞ്ഞു നടന്നു,മനസിലൂടെ എന്തെല്ലാമോ കടന്നു പോയി... ഇനി എല്ലാം അറിഞ്ഞിട്ടു ചെയ്തതാകുമോ..??..അവളെ എന്നില്‍ നിന്നും അകറ്റാന്‍..? ശരിക്കും കാരണം മറ്റൊന്നായിരുന്നു.. അമ്മാവന്‍റെ ധൂര്‍ത്തടിച്ച ജീവിതം കച്ചവടമെല്ലാം നഷ്ടതിലാക്കി.. വീടിലെ കാര്യങ്ങള്‍ ഒക്കെ ദുരിതത്തിലായി .. വരെ വഴി ഇല്ലാതെ വന്നപ്പോ.. പൊതുവേ മെച്ചപ്പെട്ട രീതിയില്‍ ജീവിച്ചിരുന്ന അമ്മായിയുടെ അനിയത്തിയുടെ വീടിലേക്കു അവളെ പറിച്ചുനാട്ടു!!

വര്‍ഷങ്ങള്‍ കടന്നുപോയി.. ഞാന്‍ ഒരു തൊഴില്‍ പഠിച്ചു നാട്ടില്‍ കുറെ നാള്‍ നിന്നു.. അവളെ പറ്റി വിവരം ഒന്നുമുണ്ടായില്ല.. ജീവിത്തിലെ കഷ്ടപാടുകള്‍ മറ്റെല്ലാത്തിനെയും ഓര്‍മകളുടെ പിന്നംപുറതെക്ക് വലിച്ചെറിഞ്ഞു.. കുറെ നാള്‍ നാട്ടില്‍ പിടിച്ചു നിന്നു.. രക്ഷയില്ലാതെ വന്നപ്പോ ആരുടെയൊക്കെയോ കാലുപിടിച്ചു കടലുകടന്നു... കാലം ജീവിതത്തിന്‍റെ പകുതിയും കഴിഞ്ഞു യാത്രയിലാണ്.. വെള്ളിയഴ്ച വ്യ്കുന്നെരങ്ങളില്‍ നാട്ടിലെ കാര്യങ്ങള്‍ സംസാരിച്ചു കളയുന്ന സമയത്ത് അവിചാരിതമായി സുഹൃത്തിന്റെ ഭാര്യ പറഞ്ഞാണു അവരുടെ നാടിലെ ആ വിശേഷം ഞാന്‍ അറിയുന്നത് ..നട്ടെല്ലിനു തേയ്മാനം വന്നു കിടപ്പിലായ അവളുടെ ആങ്ങളയുടെ ഭാര്യയുടെ(നാത്തൂന്‍) അവസ്ഥ എന്നെ വിഷമിപ്പിച്ചു! കാര്യം..ആതും ഒരു മിനി ആയിരുന്നു.. അവരെ പറ്റി കൂടുതല്‍ തിരക്കിയപ്പോള്‍ മനസിലായി.. അതു പണ്ടെങ്ങോ ജീവിതത്തില്‍ ഇന്നും പറന്നു പോയ.. മിനികുട്ടി ആണെന്ന്!.. സുഹൃത്തിനോട്‌ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍.. അവനാണ് പോയി ഒന്നു കാണ്ടുടെ എന്നു ചോദിച്ചത്.. അവസ്ഥ മോശമായി വരുകയാണ് എന്നറിഞ്ഞപ്പോ വ്യ്കിയില്ല.. നാടിലെക്കുള്ള ടിക്കെറ്റ് എടുത്തു!..

വരുന്നതിനു മുന്നേ നിന്‍റെ അമ്മയോട് എല്ലാം പറഞ്ഞിരുന്നു..' അച്ഛന്‍ നെടുവീര്‍പിട്ടു ! ഞാന്‍ അമ്മയെ നോക്കി.. അമ്മ തലയാട്ടി .. ബാക്കി പറഞ്ഞത് അമ്മയാണ് .. പോയതും കണ്ടതും എല്ലാം.. എല്ലാം കേട്ടിരുന്നു !..ഒന്നും പോയി കാണണം എന്നുണ്ടായി.. ആരോടും പറഞ്ഞില്ല! ആഴ്ചകള്‍ക്കു ശേഷം അച്ഛന്‍ മടങ്ങിപോയി... എല്ലാം പഴയതു പോലെ.. ..

കഴിഞ്ഞ ആഴ്ച അച്ഛന്‍റെ ആ സുഹൃത്ത്‌ വിളിച്ചിരുന്നു.. അയാള്‍ നാട്ടിലുണ്ട്.. ".. മിനി ഇപ്പോ ചെറുതായി പിടിച്ചു നടക്കുനുണ്ട്... അമ്മയേം കൊണ്ടു മോനോന്നു വന്നുടെ ഇവിടേം വരെ.." ഞാന്‍ വരാം എന്നു മറുപടി പറഞ്ഞു.. വല്ലാത്ത സന്തോഷം തോന്നി ... അച്ഛന്‍റെ പ്രണയിനിയെ കാണാന്‍ അമ്മയേം കൂട്ടി... ഞാന്‍ ആലോചിച്ചു ചിരിച്ചു.. ചിരിയിലെപ്പോഴോ എന്‍റെ കണ്ണുകളില്‍ നനവ്‌ പടര്‍ന്നിരുന്നു..