2011, ജനുവരി 16, ഞായറാഴ്‌ച

എനിക്ക് ജോലിയായി !

' നയന' ബാര്‍ബര്‍ ഷോപ്പില്‍ ഇരിക്കുമ്പോള്‍ എന്‍റെ പ്രിയപ്പെട്ട സുഹൃത്തിന്‍റെ ഫോണ്‍ വരുന്നത്..! എന്‍റെ തലവരക്കുന്നവന്‍റെ രൂക്ഷമായ നോട്ടം കാരണം എടുത്ത വായിലെ .. 'അളിയാ തിരക്കിലാ പിന്നെ വിളിക്കാം..' എന്നു പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു.. സ്റ്റൈല്‍ആയി പുറത്തിറങ്ങി അവനെ അങ്ങോട്ട്‌ വിളിച്ചു.. ' ഫുള്‍ റേഞ്ച് ഉണ്ടായിട്ടും അവന്‍റെ ശബ്ദം ആദ്യം മുറിഞ്ഞു പോകുന്നുണ്ടായി.. പക്ഷെ സന്തോഷത്തിന്‍റെ ഇടമുറിയാത്ത വാക്കുകള്‍ ഞാന്‍ പിന്നിടു കേട്ടു... അവനു ജോലി കിട്ടിയിരിക്കുന്നു..! അതും സര്‍ക്കാര്‍ ജോലി..!! സന്തോഷിക്കാന്‍ ഇതിലും വലുതായി എന്താണ് വേണ്ടത്.. ഇരുപത്തി ഒന്നാം വയസില്‍ ജോലി..

ഫോണ്‍ വെച്ചപ്പോ പറഞ്ഞു അറിയിക്കാന്‍ ആവാത്ത ഒരു സന്തോഷം എനിക്കും തോന്നി..അവനു ജോലി കിട്ടി എന്നു വെച്ചാല്‍ എനിക്ക് കിട്ടിയത് പോലെയാ.. ഒരുപാടു കണക്കു കുട്ടലുകള്‍ അപ്പൊ തന്നെ ഞാന്‍ നടത്തി കഴിഞ്ഞിരുന്നു! നടപ്പിലകേണ്ട പദ്ധതികളെ പറ്റി ഒരു ലിസ്റ്റ് തയ്യാറാക്കി!..സ്വയം ചിരിച്ചു വീടിലേക്ക്‌ നടന്നു.. പോകുന്ന വഴി കണ്ടവരോടെല്ലാം കാര്യം പറഞ്ഞു.. വീടിലേക്കു വന്നു കയറി സന്തോഷത്തോടെ അമ്മയോട് കാര്യം പറഞ്ഞു.. അമ്മയ്ക്കും സന്തോഷം!! .. കുറച്ചു കഴിഞ്ഞു ആഹാരം എടുത്തു വെക്കാന്‍ ആഗ്ഞ്ഞപിച്ചിട്ടും പ്രതികരണം ഒന്നും ഉണ്ടായില്ല !.. വീണ്ടും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ എന്‍റെ മുന്നിലുള്ള കമ്പ്യൂട്ടര്‍ കീ ബോര്‍ഡിനു മുകളിലായി ഒരു പ്ലേറ്റ് ചോറ് കൊണ്ടുവെച്ചു.. ഇതു ഇത്തിരി കടന്നുപോയില്ലേ..ഞാന്‍ അമ്മയെ രൂക്ഷമായി നോക്കി.. 'നീ ഇതിന്‍റെ മുന്നില്‍ ഇരുന്നയിക്കോ എല്ലാം..' ഞാന്‍ വാ പൊളിച്ചു അമ്മയെ നോക്കി..അമ്മ തുടരെ തുടരെ അമ്പുഎയ്തു .. "മിടുക്കന്മാര്‍ കണ്ടോ ജോലി മേടിക്കുന്നത് ..! ഒരു ടെസ്റ്റ്‌ എങ്കിലും നീ എഴുതി നോക്കിയിടുണ്ടോ .. ഇങ്ങനെ പെമ്പിള്ളെരുടെ പടവും കമ്പ്യൂട്ടറില്‍ നോക്കി ഇരുന്നാല്‍ നിനക്ക് ഇവിടെ കൊണ്ടു തെരില്ലേ ജോലി.. നാണമില്ലേ നിനക്ക് ..ഇപ്പോഴും അച്ഛന്‍റെ കയില്‍ നിന്നും കാശ് ഇരക്കാന്‍.." എല്ലാം എന്‍റെ നെഞ്ചില്‍ തന്നെ തറച്ചു..

എന്റമ്മോ...ഇതാദ്യമായില്ല വഴക്ക് കേള്‍ക്കുന്നതെങ്കിലും ഇത്തവണ ശരിക്കും വിളരിപോയി ഞാന്‍.. ശരിയാണ്..ഇന്നെവേരെ ഒന്നിനും ശ്രമിച്ചിട്ടില്ല.. ഞാന്‍ ചോറുമെടുത്ത്‌ ഡൈനിങ്ങ്‌ ടേബിള്‍ പോയിരുന്നു.. ഓരോന്നു ആലോചിച്ചു എനിക്ക് വട്ടു പിടിച്ചു..അതുകൊണ്ട് തന്നെ ആഹാരവും പെട്ടന്നു തീര്‍ന്നു.. കേള്‍കേണ്ടത്‌ മുഴുവന്‍ കേട്ടു..ഇനി ഒന്നും ബാക്കി ഇല്ല.. ശരിക്കും അവനല്ല എനിക്കാണ് ജോലി കിട്ടിയത് എന്ന സത്യം അപ്പോഴാണു മനസിലായത്.. പാവം ഞാന്‍!!നന്നയിക്കുടെ .. ഞാന്‍ സ്വയം ചോദിച്ചു..! അതെ അതിനുള്ള സമയം ആയി.. വെറുതെ ഇങ്ങനെ കമ്പ്യൂട്ടറിന്‍റെ മുന്നില്‍ ടൈം വേസ്റ്റ് ചെയ്യുന്നതിലും ഭേതം ..അമ്മ മുടങ്ങാതെ വരുത്തുന്ന ആ തൊഴില്‍ വാര്‍ത്ത എടുത്തു മറിച്ചു നോക്കുന്നതാ ..
.
.
.
.
.
.
.
.
.. വൈകിട്ടു ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ ചാറ്റ്ബോക്സില്‍ ഭഹളം ഉണ്ടാക്കിയപ്പോ .. അവരെ ഒന്നും ശ്രദ്ധിക്കാതെ ഞാന്‍ എന്‍റെ പ്രിയ സുഹൃത്തിന്‍റെ ആദ്യ ശമ്പളം എങ്ങനെ വിനയോഗിക്കം എന്ന ചിന്തയിലായിരുന്നു.. അതെ ശരിക്കും ജോലി കിട്ടിയത് എനിക്കാണ്.. പിന്നെന്തിനു ഇപ്പോഴേ വേറൊരു ജോലിക്ക് ഞാന്‍ ശ്രമിക്കുന്നത് ... വെറുതെ ചിരിച്ചപ്പോള്‍ പുതിയതായി ആഡ് ചെയ്ത ഒരു ബന്ഗോലുര്‍കരി ഓണ്‍ലൈന്‍ കണ്ടത്.. "ഹേ .. വാട്സ് അപ്പ്‌ ഗേള്‍... " .. മറുപടിയും പ്രതിഷിച്ചു ഞാന്‍ ഇരുന്നു..