2011, ജൂൺ 18, ശനിയാഴ്‌ച

ഡോഗ് ഫോര്‍ സെയില്‍ ;)

'പട്ടി.. ഇറങ്ങടാ പുറത്തു ..'ഞാന്‍ ചാടി ഇറങ്ങി!.. പിറകെ വാലിനു തീരെ കനമില്ലാത്ത ഒരു കുഞ്ഞി പട്ടിയും.. 'നീ ഇതെങ്ങോട്ട??..കയറി വാടാ!' അകത്തു നിന്നു കുട്ടുകാരന്‍റെ പരിഹാസത്തോടെ ഉള്ള ചോദ്യം!..അതെ.. ഞാന്‍ ഇതെങ്ങോട്ടാ... ഇത് നമ്മുടെ സ്വന്തം വാടക വീടല്ലേ..പട്ടി അപ്പുറത്തെ വീടിലെയാണ്..! പണ്ടു നാട്ടിലൊക്കെ ചിക്കന്‍ഗുനിയ വന്നപ്പോ അതിനും എന്തോ ഒരു അസുഖം വന്നു.. വല്യ പ്രായം ഒന്നും ഇല്ലെങ്കിലും അവള്‍ വിറച്ചു വിറച്ചാണ് നടക്കുന്നത് .. കണ്ടാല്‍ ഏതൊരു പട്ടിയുടെയും കണ്ണു നനയിക്കുന്ന അവസ്ഥ!.. കുറച്ചു ദിവസങ്ങള്‍ക്കു ശേഷമാണു ഞങ്ങള്‍ അത് ശ്രദ്ധിച്ചതു.. എവിടിന്നോ വന്ന ഒരു തെണ്ടി പട്ടി അവിടെക്കെ കിടന്നു കറങ്ങുന്നു... 'അളിയോ... ഇത് സംഗതി മറ്റേതാ..' ഞങ്ങളുടെ കൂട്ടത്തിലെ മുത്താശാരിക്ക് സംഭവം ആദ്യമേ പിടികിട്ടി!!.. അതിനെ അതിന്‍റെ വഴിക്കു വിടടാ...ഞങ്ങള്‍ പറഞ്ഞു!... 'ഇനിയും എനിക്ക് ഇത് കണ്ടു നില്ക്കാന്‍ ഒക്കില്ല...' ഇത്തവണ അവന്‍ പറഞ്ഞതില്‍ കാര്യം ഉണ്ടായി... ദിനംപ്രതി..പല ദേശത്തു നിന്നും പട്ടികള്‍!.. ഇതിനൊക്കെ നാണം ഇല്ലേ..?..ഒരു ചിക്കന്‍ഗുനിയ പട്ടിയുടെ പിറകെ നടക്കാന്‍...! എല്ലാവന്മാരും കല്ലിന്‍റെ രുചി അറിഞ്ഞു വന്ന വഴിയെ ഓടി... പക്ഷെ അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു..

അങ്ങനെ സജീകരണങ്ങള്‍ തീരെ കുറഞ്ഞ ഒരു പ്രസവവാര്‍ഡ് ആയി മാറി ഞങ്ങളുടെ വീടിന്‍റെ പിന്നാമ്പുറം!.. ഓമനത്തം ഉള്ള മുന്ന് ചുണക്കുട്ടന്മാര്‍!.. കണ്ണു തുറക്കും മുന്നേ ഞങ്ങള്‍ അതിനു പേരുമിട്ടു..! 'നെപ്പു'(നേപോള്യന്‍ )..'നോക്കു' (നോക്കൌട്ട്)..പിന്നെ ഉള്ളതു 'ബേക്കു'..(ബേക്കാടി).. പ്രിയപ്പെട്ട ബ്രാന്‍ഡ്‌ നെയിമില്‍ അവ വളരാന്‍ തുടങ്ങി.. സുഹൃത്തുക്കളായ തെണ്ടികള്‍ എല്ലാം വെള്ളമടി എന്ന് കേട്ടാല്‍ ഓടി വരുന്നതു തറവാടായ ഈ വീട്ടിലേക്കാണ്!.. അങ്ങനെ ഒരു ദിവസം ഞങ്ങളുടെ ഒരു ഉറ്റ ചങ്ങായി 'എം ബി യെ' അഡ്മിഷന്‍ ആയതിന്‍റെ പേരില്‍ അഞ്ച് അപ്പവും കൊണ്ട് അയ്യായിരം പേരെ ഉട്ടന്‍ വന്നു!..ആ ആഴ്ചയില്‍ കുറെ ഏറെ കലാപരിപാടികള്‍ നടന്നോണ്ടാകും.. വലിയ ആവേശം ഒന്നും ഉണ്ടായില്ല! എങ്കിലും വന്നവരെ വിഷമിപ്പികുന്നത് ശരി അല്ലെല്ലോ!

സംഗതികള്‍ കാര്യമായി നടക്കുന്നതിനിടയിലാണ് നമ്മുടെ മുത്താശാരി ഒരു കിടീലം നുണ പസ്സാക്കുന്നെ.. അപ്പുറത്തെ വീട്ടിലെ വില്‍ക്കാന്‍ ഇട്ടെക്കുന്ന ജര്‍മന്‍ ഇനത്തില്‍ പെട്ട മൂന്ന് ചുണകുട്ടികളെ പറ്റിയിരുന്നു ആ കഥ!.. പേരിനു പോലും മദ്യപിച്ചിട്ടില്ലാത്ത ആ പാവം നിയുക്ത 'എം ബി യെ' സുഹൃത്ത്‌ വെള്ളം തൊടാതെ ആ നുണ ഒറ്റ വിലിക്കു അകത്താക്കി.. എങ്ങനെങ്കിലും അതിനെ ചുളുവിനു വാങ്ങി കൊടുക്കണം എന്നായി അവന്‍!.. 'ശരി നോക്കട്ടെ...' ..ഞാറുക്ക് വീണതു പാവം ബേക്കു'വിനു.. ഞങ്ങളോടെല്ലാം യാത്ര പറഞ്ഞു അവന്‍ പോയി .. കൂടെ ഒരു മെനു'വും.. വലിയ വീട്ടിലെ പട്ടികള്‍ക്കൊക്കെ അങ്ങനെയോന്നുണ്ട്..! മുത്താശാരി തിരിച്ചു വന്നത് 330ന്‍റെ ഒരു ഫുള്‍ ബോട്ടില്‍ ബിജോയിസ്'ഉം കൊണ്ടാണ്.. മഹാകവി പാടിയതു പോലെ ..സില്‍ സില ഹേ..സില്‍ സില..സില ഹേ..സില്‍ സില.. ആസ്വദിക്കുക ജീവിതം!..ആനന്ദിക്കുക ജീവിതം!

രണ്ടു ദിവസം കഴിഞ്ഞു ഇന്‍ബോക്സില്‍ ഒരു മെസ്സേജ് വന്നു.. "അളിയാ അവനു പേരിട്ടു.. അര്‍ജുന്‍!".. ഈശ്വരാ.. "അട്ടയാണ്..മെത്തയില്‍ കിടന്നാമതിയായിരുന്നു.."കുറെനേരം ഓര്‍ത്തു ചിരിച്ചു.. ഒരു ചിക്കന്‍ഗുനിയ'ക്കരിക്ക്.. തെണ്ടി പട്ടികളില്‍ ഉണ്ടായ..ഒരു സന്താനം!..അവന്‍റെ ഇപ്പോഴത്തെ നില കണ്ടില്ലേ!.. ചിരിക്കാന്‍ കുറെ കുടി ബാക്കി ഉണ്ടായിരുന്നു... ഇന്നലെ വീടിലേക്ക്‌ വരും വഴിക്ക് ആ സുഹൃത്തു വണ്ടിക്കു കൈ കാണിച്ചു... "നീയൊക്കെ എന്നെ പറ്റിച്ചു അല്ലേട .." എനിക്ക് വാ പൊളിക്കാന്‍ സമയം തീരത്തെ അവന്‍ തുടര്‍ന്നു.. "അതു ജര്‍മന്‍ അല്ല... ലാബ്‌ ആണ് .. ലാബ്രടൂര്‍ !..നെറ്റില്‍ കയറി തപ്പി..1500ല്‍ താഴെ ഒരു കച്ചവടവും നടന്നിട്ടില്ല!!..ഹ ഹ.." ..എന്റമ്മോ.. ജീവന്‍ വീണു.. ബാക്കി യാത്രയില്‍ ഞാന്‍ ആലോചിച്ചു ചിരിച്ചു!.. ആ പട്ടി ലാബ്‌ ആയിലെങ്കിലെ അതിശയം ഉള്ളു..അമ്മാതിരി മെനു അല്ലെ കൊടുതെക്കുന്നെ..! വണ്ടി മുറ്റെതെത്തിയപ്പോള്‍ കണ്ടത് രണ്ടു ബിജോയിസ് ഫുള്‍ !.. അവ എന്‍റെ മുഖത്തേക്കു തന്നെ നോക്കി വാലാട്ടി,പരസ്പരം ഉരുമി ഉരുമി നില്‍ക്കുന്നു...