2012, മേയ് 22, ചൊവ്വാഴ്ച

.. എന്നു സ്നേഹത്തോടെ പരേതന്‍ !

ഞാന്‍ പതുക്കെ എഴുന്നേറ്റു .. തറയില്‍ പെട്ടിയില്‍ കുട്ടികൂറയും പൂശി ,ആക്സ്ന്റെ സ്പ്രേയും അടിച്ചു , ചുറ്റും കിടന്നലമുറയിടുന്ന  തൈക്കിളവികളെ ഒക്കെ കോരിത്തരിപ്പിച്ചു  സ്റ്റൈലില്‍ കിടക്കുന്നതാണ് എന്റെ ശരീരം .. അതെ ഞാന്‍ ഒരു അത്മവയിരിക്കുന്നു.. പകല്‍നക്ഷത്രങ്ങളില്‍  മോഹന്‍ലാല്‍ ഇടുന്ന വെള്ള ജുബ്ബ ആണ്  ഇപ്പൊ എന്റെ വേഷം.. ഞാന്‍ നിലത്തു കിടക്കുന്ന എന്റെ ശരീരത്തെ ഒന്നുകൂടി നോക്കി .. ആന ചവിട്ടി പീച്ചിയതാന്നെലും ബെന്‍സ് തട്ടി മരിച്ച ഒരുവന്റെ അഹങ്കാരത്തോടെ ഉള്ള കിടപ്പ്.. അതെനിക്കു ഇഷ്ടപ്പെട്ടു !
അപ്പോഴാണു എന്നെ ആര്‍ക്കും കാണാന്‍ ഒക്കില്ലെല്ലോ എന്നാ സത്യം ഞാന്‍ മനസിലാക്കുന്നത്‌ ..ഇശ്വരാ .. ഈ പഞ്ചായത്ത്‌ വിട്ടു അടുത്ത പഞ്ചായത്ത് വരെ പോയി സുന്ദരികളായ പെണ്‍കുട്ടികളുടെ കുളി സീന്‍ കാണാന്‍ ഇനി കഷ്ടപ്പെടേണ്ട കാര്യമില്ല ! .(സ്വപ്ന സാക്ഷാല്‍ക്കാരം !) .. ഞാന്‍ ദൈവത്തിനോട് നന്ദി പറഞ്ഞു .. ഹാളില്‍ ആകെ ഒരു വീര്‍പ്പുമുട്ടല്‍ .. ഞാന്‍ ജനിച്ചിട്ടു ഇന്നുവരെ കണ്ടിട്ടില്ലാത്ത പലരും അവിടെ വിങ്ങിപ്പൊട്ടുന്നു .. ഞാന്‍ ഇത്ര നല്ലവന്‍ ആരുന്നോ.. എന്റെ കണ്ണിലെ ആശ്ചര്യത്തിന്റെ നനവ്‌ ആരും കണ്ടില്ല .. ..

അമ്മ എവിടെ ? ഞാന്‍ പടി കയറി എന്റെ മുറിയില്‍ എത്തി .. അഹ ! ഇവിടെ  ഉണ്ടാരുന്നോ.. മീന്‍ വെട്ടുമ്പോള്‍ കൈ മുറിഞ്ഞാല്‍ തോന്നുന്നത്ര വേദനയെ അമ്മക്കുള്ളൂ... അല്ലെ ? അല്ലാ..അതെ പ്രതികരണം.. ബോധംകേട്ട് കിടക്കുന്നു ..അതുകൊണ്ടു ചോദിച്ചു പോയതാ ..അടുത്തു കുറെ ഞ്ഞുറൂങ്ങിണി  പിള്ളേരും .. ഇതൊക്കെ എവിടുത്തെയാ ..? ഇന്നലെ കുരുത്തതൊക്കെ എന്റെ കമ്പ്യൂട്ടറിന്റെ മണ്ടയില്‍ കയറി നിരങ്ങുന്നത് എന്തിനാ.. അയ്യോ ! ..ഇപ്പോഴാണ്‌ ഒരു കാര്യം ഓര്‍ത്തതു.. ആ തെണ്ടികളോട് (വേറെ ആരും അല്ല .. അപ്പുനോടും അബുനോടും )ഞാന്‍ എപ്പോ വെള്ളമാടിച്ചാലും പറയാറുള്ളതാ .. എനിക്ക് എന്തെങ്കിലും പറ്റിയാല്‍ വേറെ ഒന്നും ചെയ്തില്ലെങ്കിലും ഇവിടെ വന്നു ഞാന്‍ ലോക്ക്(lock) ഇട്ടു വെച്ചിരിക്കുന്ന ഫോള്‍ഡര്‍ ഡിലീറ്റ് ചെയ്തേക്കണേ എന്ന്‍ .. പാസ്സ്‌വേര്‍ഡ്‌ ഒക്കെ അവന്മാര്‍ക്ക് കാണപ്പടമാ.. ഭാവിയില്‍ വീടുകാര്‍ക്കു എന്നെ ഇരുപത്തിഒന്നാം വയസ്സില്‍ പിടിച്ചു കെട്ടിക്കാന്‍ പറ്റഞ്ഞതില്‍ ഉള്ള കുറ്റബോധം തോന്നരുതെല്ലോ !അവന്മാരെ തിരക്കി ഞാന്‍ വീണ്ടും താഴേക്കു വന്നു .. ശവപ്പെട്ടിയില്‍ വീണ്ടും എന്റെ മുഖം .. നേരത്തോടു നേരം ആവുന്നു.. ഷേക്ക്‌ -അല്‍ പുഷ്പരാജന്‍ , അതായതു എന്റെ പിതാശ്രീ അവിടിന്നു അറബിയെയും പറ്റിച്ചു ഫ്ലൈറ്റ് ചാര്‍ട്ട് ചെയ്തു തിരിച്ചതെ ഉള്ളു .. മൂന്ന് മണിക്കൂര്‍ കഴിയും ഇങ്ങു ലാന്‍ഡ്‌ ചെയ്യാന്‍ ..

ഇന്നലെ ഈ സമയം എന്താരുന്നു കളി  ..അന്നും ഇന്നും മറ്റാരും നശിച്ചു കാണാന്‍ ഇഷ്ടമല്ലാത്തതുകൊണ്ടു കൂടെ ഇരുന്നു അടിച്ചവന്മാരുടെ കയ്യില്‍ നിന്ന് പിടിച്ചു വാങ്ങി മോന്തിയിട്ടാണ് ഉത്സവം കാണാന്‍ പോയതു..  മുന്നില്‍ തിടമ്പുമായി അമ്പാടി രാജന്‍ .. അവനു പിറകില്‍ ഒരു ശങ്കരന്‍ .. അവന്റെയും  പിറകിലായിരുന്നു  എന്നോടു ഏറ്റുമുട്ടി ഒടുവില്‍ മയക്കുവെടി കൊണ്ടു ബോധംപ്പോയ നമ്മുടെ പപ്പന്‍ (ഫുള്‍ നെയിം: പത്മനാഭന്‍ .. ഇനിഷ്യല്‍ അറിയില്ല :-P ) ..ഒരു ആറു വയസുകാരന്‍ അവന്റെ കയ്യിലെ പൊട്ടാഷു തോക്ക് പപ്പന്റെ നേരെ ചൂണ്ടി ഒന്നു 'പൊട്ടിച്ചിട്ടു ' ..അവിടുന്നാണ് സംഭവങ്ങളുടെ തുടക്കം ! പൊട്ടിച്ചിട്ടു ആ പീറ ചെക്കന്‍ ചിരിച്ചോണ്ടു വീടിലേക്ക്‌ ഓടി .. വിരണ്ട പപ്പന്‍ ആദ്യം കണ്ടതു നല്ല തണ്ടും തടിയും ഉള്ള എന്നെ..പിന്നെ പറയണോ..  തണ്ടിക്കു തണ്ടി ! .. പപ്പനും ഞാനും അത്രേ കരുതിയുള്ളു .. പിടിവലി ആയി .. എങ്ങോട്ടടി .. ഇങ്ങോട്ടടി ! .. ഒടുവില്‍ ക്ഷീണിച്ച പപ്പന്‍ ഒരിടത്ത്  'ഇരുന്നു' .. അവനു മുന്നേ അവിടെ സീറ്റ്‌ പിടിച്ചതു ഞാന്‍ ആരുന്നു .. പാവം അവന്‍ കണ്ടില്ല ! .. ങാ .. ഇനി പറഞ്ഞിട്ടെന്തു കാര്യം.. എന്റെ സമയം ! .. ഇപ്പോ എന്തായാലും ഇവിടുത്തെ പിള്ളേരുടെ ബ്ലൂടൂത്ത്  വഴി ഫേമസ് ആവുല്ലേ ഞാനും പപ്പനും തമ്മിലുള്ള സ്ടണ്ട് !

ഞാന്‍ വീടിനു പുറത്തിറങ്ങി.. ദേ എന്റെ കൂട്ടുകാര്‍!..ആഹാ.. എല്ലാരും ഇവിടെ നില്‍ക്കുവാണോ .. ആരാ സാധനം എടുക്കാന്‍ പോയതു ?.. ഒന്നുടെ വിളിച്ചു നോക്കു .. മുഖം കണ്ടില്ലേ ..എല്ലാത്തിന്റെയും..വിഷമിക്കണ്ട ഇപ്പോ വരുമായിരിക്കും .. അഞ്ചല്‍ ബിവറേജില്‍ ഈ സമയത്ത് അത്ര ക്യൂ കാണില്ല.. ഞാന്‍ പറഞ്ഞു തീര്‍ന്നില്ല.. ഒരു ഓട്ടോയില്‍ രണ്ടു സ്കൂബീ-ഡേ ബാഗുമായി ചീനപ്പന്‍ വന്നിറങ്ങി..കല്യാണത്തിന് ഇതു ബ്രാന്‍ഡ്‌ വേണം.. മരണത്തിനു ഏതാണ് ബെസ്റ്റ് എന്നൊക്കെ അവനു നന്നായി അറിയാം.. ആരുടെയും മുഖത്തു നോക്കാതെ അവന്‍ വീടിന്റെ പിറകിലേക്കു നടന്നു..അവിടെ നിന്നവന്മാര്‍ അവനെ അനുഗമിച്ചു .. ഞാനും ..! വീടിന്റെ പിറകില്‍ ചെന്നപ്പോള്‍ എന്റെ കണ്ണ് തള്ളി(നിറഞ്ഞു എന്നും പറയാം ).. ചീട്ടു കളിയ്ക്കാന്‍ വട്ടം കൂടി ഇരിക്കുംപോലെ നാലഞ്ച് പേരും ഒരു ഫുള്ളും ..നാലഞ്ച് പേരും ഒരു ഫുള്ളും !.. അവിടെ ഐസ് എടുത്തോണ്ടു കൊടുക്കുന്നു ..തൊട്ടു നക്കാന്‍ അച്ചാറ് .. അകെ ഒരു ബഹളം .. കല്യാണ വീടുപോലെ ..എല്ലാംകൂടി ഒരു നാല് ഗ്രൂപ്പ്‌ കാണും .. കുറച്ചു മാറി ഒരിടത്തു ഇവന്മാരും ഇരിപ്പുറപ്പിച്ചു .. അങ്ങനെ മൊത്തത്തില്‍ അഞ്ചു ഗ്രൂപ്പ്‌ .. ജീവിച്ചിരുന്നപ്പോഴോ എനിക്ക് ഇതൊന്നും സാധിച്ചു കൊണ്ടുക്കാന്‍ പറ്റിയില്ല..ഇപ്പോഴെങ്കിലും കഴിഞ്ഞെല്ലോ!! മനസ്സില്‍ എന്താന്നില്ലാത്ത ഒരു ആത്മ-സംതൃപ്തി .. ജന്മലക്ഷ്യം എന്നൊക്കെ പറയാറില്ലേ .. അതുപോലെ എന്തോ ! .. ഞാന്‍ കണ്ണ് തുടച്ചു ...

വീടിന്റെ മുന്നില്‍ എസ്  ക്ലാസ്സ്‌ ബെന്‍സിന്റെ ശബ്ദം..  അച്ഛന്‍ വന്നു ..! മേരാ പിതാജി ആയേഗാ .. ഞാന്‍ വീടിന്റെ മുന്നിലേക്ക്‌ ഓടി.. എന്റെ മുന്നില്‍  അച്ഛന്‍ .. ആ കണ്ണുകള്‍ വല്ലാതെ ചുവന്നിരുന്നു .. കൈ ഒക്കെ വിറക്കും പോലെ തോന്നി .. കുറച്ചു നേരം ഒന്നും മിണ്ടാതെ വീടിലേക്കു നോക്കി നിന്നു .. അവിടെ നിന്നവരുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി..  എപ്പോഴും വരുമ്പോള്‍ കുറെ പെട്ടികള്‍ ഒക്കെ ഉണ്ടാവുന്നതാ .. ഇത്തവണ കയ്യില്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി വാങ്ങിയ ഡ്യൂട്ടി ഫ്രീ ഷോപ്പി മാത്രം ! ..എനിക്ക് ഒരു സംശയവും ഉണ്ടായില്ല ..  അതിനുള്ളില്‍ ജോണി വാക്കറിന്റെ രണ്ടു ഫുള്‍ തന്നെ.. പക്ഷെ ഒരു കാര്യത്തില്‍ ഞാന്‍ സംശയിച്ചു .. മകനെ നഷ്ടപെട്ട ആ അച്ഛന്റെ വേദന മാറ്റാന്‍ ആ രണ്ടു ഫുള്ള് മതിയാവുമോ ? .. ആ സംശയം എന്നെ വല്ലാതെ വേദനപ്പെടുത്തി .. കാരണം അത്രക്കു ഇഷ്ടമായിരുന്നു  എന്നെ .. സത്യം .      

2012, മേയ് 18, വെള്ളിയാഴ്‌ച

ആ-വിഹിതം

ഗേറ്റ് തുറന്നപ്പോള്‍ തന്നെ മുറ്റത്തു ലൈറ്റ്  കത്തി .. 'അച്ഛാ ....' ഇളയ മകള്‍ വന്നു കയ്യില്‍ ഉണ്ടാരുന്ന പൊതി വാങ്ങി ഉള്ളിലേക്കു  ഓടി .. മൂത്തവള്‍ കതകില്‍ ചാരി  നില്‍ക്കുന്നു ..കയ്യില്‍ ഒരു വനിതയും . ''.. റിസള്‍ട്ട്‌  വരുംപ്പോഴും ഇതുപോലെ നില്‍ക്കണം !'' ..ഞാന്‍ ചിരിച്ചു കൊണ്ട് അകത്തു കയറി .. അവള്‍ കതകടക്കാന്‍ തുടങ്ങിയപ്പോള്‍ .. വേണ്ട എന്ന് പറഞ്ഞു ഞാന്‍ അടുക്കളയിലേക്കു പോയി .. '' പിള്ളേരു കഴിച്ചോ ? നീ വേഗം എനിക്ക് ചോറിടൂ .. ഇന്ന് പാര്‍ട്ടി ഓഫീസില്‍ പോയി കിടക്കണം..വേറെ ആരും ഇല്ല ! '' .. ഭാനു ഒന്ന് ചിരിച്ചു ..
'പറയുന്നത് കേട്ടാല്‍ തോന്നും നിങ്ങള്‍  ഇല്ലെങ്കില്‍  ആ  പാര്‍ട്ടി ഓഫീസ്  ഇടിഞ്ഞു  വീഴുമെന്നു ..ഒരു തവണ അതിന്റെ  മുന്നില്‍ നിന്ന കൊടി ഏതോ കള്ളുകുടിയന്മാര്‍ കീറി എന്നുംപറഞ്ഞു ഇങ്ങനെ  ദിവസവും കാവല്‍ ഇരുന്നാലോ  ?! '
..അവളുടെ  മുഖത്തു നേരിയ  പുച്ഛം  
''നിനക്കിതൊന്നും പറഞ്ഞാല്‍ മനസിലാകില്ല ..അപ്പന്‍ - അപ്പൂപ്പന്മാരായി വിശ്വസിക്കുന്ന പ്രസ്ഥാനം ആണ്.. " അവള്‍ ഇതൊന്നും കേള്‍ക്കാത്ത മട്ടില്‍ ചോറിട്ടുകൊണ്ടിരുന്നു ..
"എനിക്ക്  മതി .. "
ഞാന്‍ കൈ കഴുകി റൂമില്‍ പോയി ..കട്ടിലിന്റെ അടിയില്‍  വെച്ചിരുന്ന കുപ്പിയില്‍ നിന്ന് ഇത്തിരി എടുത്ത് വെള്ളം തൊടാതെ അകത്താക്കി ! ..നെഞ്ച്  ഒന്ന് കത്തി.. ഭാനു ഇത് കണ്ടുകൊണ്ടാണ് മുറിയിലേക്ക് വന്നത് .. 'ഒറ്റെക്കു പാര്‍ട്ടി ഓഫീസില്‍ കിടക്കാന്‍ പേടിയണല്ലേ  ?   .. '
ഞാന്‍ മറുപടി പറഞ്ഞില്ല ! ടോര്‍ച്  എടുത്ത് ഇടുപ്പില്‍ വെച്ചു .. "ഞാന്‍ ഇറങ്ങുവാ .. എന്തെങ്കിലും ഉണ്ടേല്‍ മൊബൈലില്‍ വിളിച്ചാല്‍ മതി "

ഗേറ്റ് അടച്ചു ഇടവഴിയിലുടെ പാര്‍ട്ടി ഓഫീസ് ലക്ഷ്യമാക്കി നടന്നു .. നല്ല തണുത്ത കാറ്റ് .. വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരം ഉണ്ടെങ്കിലും സ്കൂട്ടെര്‍ എടുക്കാറില്ല.. നടന്നാണ് പോകാറു ..   സമയം പത്തു മണിയോടടുക്കുന്നു .. സ്ഥലം എത്തി .. രാമേട്ടന്റെ തട്ടുകട മാത്രം തുറന്നിട്ടുണ്ട്  ..അത് പതിനൊന്നു മണിയാകും അടക്കാന്‍.. ഞാന്‍ ഒരു പാക്കറ്റ് സിഗരറ്റും വാങ്ങി പാര്‍ട്ടി ഓഫീസ് തുറന്നു അകത്തു കയറി.. വൈകിട്ട് വാങ്ങി വച്ചിരുന്ന പൊതിയാണ്  ആദ്യം നോക്കിയത് .. അതവിടെ തന്നെ ഉണ്ട് .. കൊടികള്‍ കൂട്ടി ഇട്ടിരിക്കുന്ന മൂലയില്‍ പോയി ഒന്ന് തിരഞ്ഞു ..എല്ലാം കാലിക്കുപ്പികള്‍.. 'ധൈര്യം ഇല്ലാത്തവര്‍ ഇതിനൊക്കെ ഇറങ്ങുന്നതെന്തിനാ ..?' ..നെടുവീര്‍പ്പിട്ടു .. രണ്ടു സിഗരറ്റു പുകയാക്കി കഴിഞ്ഞപ്പോള്‍ ക്ലോക്കില്‍ പതിനൊന്നു മണിയയതിന്റെ നേര്‍ത്ത ഒരു ശബ്ദം .. ഞാന്‍ ജനാലയിലുടെ പുറത്തേക്കു നോക്കി .. രാമേട്ടന്‍ വീടു പറ്റി .. മൊബൈല്‍ എടുത്തു കുത്തി .."രമേശാ.. ഞാന്‍ പാര്‍ട്ടി ഓഫീസില്‍ ഉണ്ട് ..വാ .." ഫോണ്‍ വെച്ചു.. അടുത്ത സിഗരറ്റു പുകച്ചു ഫില്‍റ്റെര്‍ എത്തും മുന്നേ ഓട്ടോയുടെ ശബ്ദം ..ഞാന്‍ പൊതിയും എടുത്ത്, ഓഫീസ് പൂട്ടി ഇറങ്ങി .. രമേശന്‍ ഒന്ന് ചിരിച്ചു .. ഞാനും..
വണ്ടിയെടുത്തു ..
"ഒതുക്കിയരുന്നോടാ ..? "
'.. ഇല്ല  സിറ്റിയിലോട്ടു  ഒരു ഓട്ടം കിട്ടി തിരിച്ചെത്തിയപ്പോഴാ സഖാവിന്റെ ഫോണ്‍ വന്നത് ..'
'സഖാവിന്റെ മൂത്ത മോള്‍ ഇപ്പൊ എന്തിനാ പഠിക്കുന്നെ ? ..'
 "അവള്‍ ഡിഗ്രി അവസാന പരീക്ഷയുടെ റിസള്‍ട്ട്‌ കാത്തു നില്‍ക്കുവല്ലേ .. ഇനി മുകളിലോട്ടു പഠിപ്പോന്നും നടക്കുകെല്ലന്നെ.. എന്താ ചിലവു .. നമ്മുടെ ഈ വസ്തു ഇടപാടും രാഷ്ട്രീയവും ഒന്നും വെച്ചു കൂട്ടിയാല്‍ കൂടില്ല രമേശാ .."
'ഇതുപോലുള്ള അധിക ചിലവുകള്‍ നിയന്ത്രിക്കണം സഖാവെ .. '
ഞാന്‍ ചിരിച്ചു ... രമേശനും
സ്ഥലം എത്തി ... ഞാന്‍ ഒരു നൂറു രൂപ എടുത്തു രമേശന്റെ പോക്കെറ്റില്‍ വെച്ചു ..
'അപ്പൊ ഞാന്‍ ഒരു അഞ്ചു മണിയാകുമ്പോള്‍ എത്താം .. '  ഞാന്‍ തലയാട്ടി ..

വരമ്പിലൂടെ ഞാന്‍ മുന്നില്‍ കാണുന്ന വീടു ലക്‌ഷ്യം വെച്ചു നടന്നു ..  അവള്‍ ഉറങ്ങിയിട്ടുണ്ടാകുമോ ? ..ഇല്ല ..ലൈറ്റ് കിടപ്പുണ്ട് ..അതുമല്ല വൈകിട്ട് വിളിച്ചു പറഞ്ഞിരുന്നെല്ലോ ! .. കതകില്‍ മുട്ടിയതും, അവള്‍ തുറന്നു .. വേഗം കതകടച്ചു ..
' ആരെങ്കിലും കണ്ടോ ?'
"ഇല്ല .."
ഞാന്‍ പൊതി അവള്‍ക്കു കൊടുത്തു..
"മോള്‍ ഉറങ്ങിയോ ?.. അവള്‍ക്കു വേണ്ടി വാങ്ങിയ രണ്ടു കുഞ്ഞുടുപ്പാ .."
'ഇതിപ്പോ വങ്ങണ്ടാരുന്നെല്ലോ ഏട്ടാ.. കറന്റ്‌ കാശും .. കേബിള്‍-ന്റെ വാടകയും
ഒന്നും കൊടുത്തിട്ടില്ല ..
ഞാന്‍ പോക്കറ്റില്‍ നിന്ന് കാശെടുത്തു അവളുടെ കയ്യില്‍ വെച്ചു .. അവള്‍ എന്റെ കയ്യും കാശും ചേര്‍ത്തു മുറുക്കി പിടിച്ചു ..
 

'ഇനി രണ്ടു ആഴ്ചത്തേക്ക്  ഇത് കൊണ്ടുവേണം കഴിയാന്‍ .. മോളുടെ അച്ഛന്‍ മരിച്ചതിനു ശേഷം.. ഈ തരുന്ന കാശു കൊണ്ട് മാത്രമാ.. ഞങ്ങളുടെ ജീവന്‍ നിലനിന്നു പോകുന്നെ ..'
 

" ഞാന്‍ ഇത് എന്നും കേള്‍ക്കുന്നതല്ലേ .. കുഞ്ഞെവിടെ ? " .. അവളുടെ കണ്ണ് തുടച്ചു ഞാന്‍ മുറിയിലേക്ക് പോയി .. അവളും കൂടെ വന്നു ..ഞാന്‍ തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിനെ നോക്കി നിന്നു .. മുകളില്‍ ഭിത്തിയില്‍ സഖാവ് ദീപന്റെ ചില്ലിട്ട ഫോട്ടോ.. എന്റെ ഉറ്റ ചങ്ങാതിയുടെ , സഹയാത്രികന്റെ .. ഒരു നിമിഷം ഓര്‍മയുടെ കയങ്ങളിലേക്ക് ഞാന്‍ വീണു ...
 

'അവള്‍ ഉറങ്ങിക്കോട്ടെ  . എടുക്കണ്ട ! .. കിടക്കാം ..സമയം എത്രയെന്ന വിചാരം ? '
അവള്‍ എന്റെ നെഞ്ചില്‍ വിരല്‍ കൊണ്ട് വരച്ചു ചേര്‍ന്നു കിടന്നു ..
"ഇതെന്റെ അവസാനത്തെ വരവാണ് .."
അവള്‍ എന്റെ മുഖത്തേക്കു തല ഉയര്‍ത്തി നോക്കി .. "അതെ .. മിനി ഡിഗ്രി കഴിഞ്ഞു നില്‍ക്കുവാ .. അവളെ നല്ലോരുടെത് പറഞ്ഞയെക്കണം ..
പിന്നെ ഇളയതു ഒരെണ്ണം വളര്‍ന്നു വരുന്നു ..  രമേശന്‍ ഇത് ആരോടും പറയില്ലയിരിക്കാം .. എങ്കിലും എങ്ങാനും പുറത്തറിഞ്ഞാല്‍ ..  "  

"ചിലവിനുള്ളത് എന്താന്ന് വെച്ചാല്‍ ഞാന്‍ അവന്റെ കയ്യില്‍ കൊടുത്തു വിടാം .."
അവള്‍ ഒന്നും മിണ്ടാതെ കണ്ണ് നിറച്ചു ..

ജനലിന്റെ അടുത്ത് എന്തോ ഒരു നിഴല്‍ വന്നു നില്ക്കുംപോലെ .. ഞാന്‍ മുണ്ട് മുറുക്കി എണീറ്റു .. കാര്‍ട്ടന്‍ സാവധാനം ഒന്ന് മാറ്റി ..
"ഭഗവതി  .. ചതിച്ചോ " ..
'എടാ ഗോപാലാ .. ഇന്ന് കയറിയവനെ എന്തായാലും വിടരുത്  .. ഇവള്ക്കിപ്പോ ഇത് സ്ഥിരം
പരിപാടിയാ . ..' സംഭാഷണം ഞാന്‍ നല്ലപോലെ കേട്ടു .. അവര്‍ രണ്ടു പേരുണ്ടായിരുന്നു.. 

 "കഴുവരുടെ മോളെ .. നിനക്ക് കറന്റ്‌ കാശു കൊടുക്കാന്‍ എത്രവന്മാര്‍ ഉണ്ടെടീ  ..??  "
 

അവള്‍ ആകെ പരുങ്ങി .. വിറച്ചു കൊണ്ട് എന്നോട് പറഞ്ഞു
'.. ഏട്ടന്‍ ഒന്ന് വേഗം പോകാമോ ?  .. എന്റെ അവസ്ഥ ആര്‍ക്കും മനസിലാകില്ല..!  വടക്കേ മുറിയുടെ ജനല്‍ തുറന്നിറങ്ങാം .. കമ്പി ഇല്ല ആ ജനലിനു.. ' ഞാന്‍ വടക്കേ മുറിയിലേക്കോടി .. ജനല്‍ തുറന്നു .. പുറത്തേക്കു ചാടി .. പിറകില്‍ ഒരു പിടി ..!! .. ഞാന്‍ ഒന്ന് ഞെട്ടി തിരിഞ്ഞു .. കമ്പി
ഇല്ലന്നാരാ പറഞ്ഞെ .. ഒരു മുറിക്കമ്പി എന്റെ മുണ്ടും പിടിച്ചു നില്‍ക്കുന്നു .. ആരൊക്കെയോ അടുത്തേക്ക് ഓടി വരുന്നപോലെ .. പിന്നെ ഒന്നും നോക്കിയില്ല ..മുണ്ടിന്റെ കുത്തഴിച്ചു അവിടിട്ടു .. മാനത്തിനു വേണ്ടി ഉള്ള ഓട്ടം ! തിരിഞ്ഞു നോക്കിയപ്പോള്‍ ..പിറകില്‍ രണ്ടുപേര്‍ .. അവരുടെ പിറകില്‍ ജനലിലായി സമാധാനത്തിന്റെ വെള്ളക്കൊടി ! (..എന്റെ മുണ്ട് !!)

..ഓട്ടത്തിന്റെ വേഗം കൂടി .. കാലില്‍ ചെളി പറ്റിയപ്പോള്‍ വയല്‍ എത്തി എന്നു മനസിലായി .. പിറകില്‍ ആരെയും കാണുന്നില്ല  ഇപ്പോ ! ..
എങ്കിലും ഇനിയും ഉണ്ടു കുറെ ഓടാന്‍ .. എന്റെ ചെരുപ്പ് .. ? ഫോണ്‍ .. ? പാര്‍ട്ടി ഓഫീസിന്റെ താക്കോല്‍ ..? അപ്പോഴാണ് മറ്റൊരു കാര്യം ഓര്‍ത്തതു ! 

ഞാന്‍ തപ്പി നോക്കി .. 'ഇട്ടിട്ടുണ്ട് ' എന്നാലും എന്റെ ഒരു ഉറപ്പിനു ... ഓട്ടം തുടന്നു ..