2011, ഏപ്രിൽ 10, ഞായറാഴ്‌ച

മാഠംപള്ളിയിലെ എലി !

...ഇത്തവണ കൊണ്ടുപോയതു ബി-കോംപ്ലേസിന്‍റെ പത്തു ടാബ്ലെറ്റ്‌'കള്‍ ആണു.. ഇവറ്റകള്‍ ഇതെല്ലം തിന്നു പ്രതിരോധ ശക്തി കുട്ടുന്നു എന്നുറപ്പിക്കാന്‍ മറ്റു ഉദാഹരണം ഒന്നും വേണ്ട.. ഒരു ആഴ്ച കൊണ്ടു അവ കഴിച്ചു തീര്‍ത്ത അമ്പതു രൂപയുടെ എലിവിഷം തന്നെ ധാരാളം.. ഇങ്ങനെ പോയാല്‍ ശരിയാവില്ല.. ഞങ്ങള്‍ ആറ്‌ ആണുങ്ങള്‍ അടക്കി വാഴുന്ന ഈ വാടക വീട്ടില്‍ നുറങ്ങിണി പോലുള്ള രണ്ടു മൂന്ന് എലികള്‍ ഞങ്ങളെ ഭരിക്കാനോ?.. എലിപ്പെട്ടി വെച്ചു അതിനെ പിടിക്കാം എന്ന തീരുമാനം ഒരു മാസം മുന്നേ നിലവില്‍ വന്നതാണ്‌.. അതിനായി ഇല്ലാത്ത കാശു സംഘടിപിച്ചു പെട്ടി വാങ്ങി.. ആദ്യ ദിവസം തന്നെ രണ്ടു എലികള്‍ കയറുകയും ചെയ്തു..! ആദ്യം പിടിച്ചതിനെ എങ്ങനെ കൊല്ലാം എന്നതില്‍ സംശയം ഒന്നും ഉണ്ടായില്ല!.. പെട്ടി തുറക്കുക..എലി പുറത്തു വരുന്ന നിമിഷത്തില്‍ തലക്കിട്ടു ഒരടി!.. ബുദ്ധി വേറെ ആരുടേയും അല്ല.. ഇപ്പോള്‍ എം.എസ്.സി'ക്ക് പഠിക്കുന്ന ഒരു വിരുതന്‍റെ ആയിരുന്നു!.. വിചാരിച്ചപോലെ എലി പുറത്തു വന്നു.. ഞങ്ങളെ നോക്കി! ഞങ്ങള്‍ക്ക് നോക്കാന്‍ അവസരം നല്‍കാതെ.. പാഞ്ഞു പുരയിടതിലെ ഒരു പോന്തകാട്ടിലേക്ക്!!.. സന്തോഷം..തന്നോളം പോന്ന വടിയുമായി പിറകേയോടിയ മനു അങ്ങനെ അതിനൊടു സുല്ലിട്ടു!..

അന്നു തന്നെ രണ്ടാമതെതും പിടിയില്‍ ആയി.. ഇത്തവണ എന്തായാലും വെറുതെ വിടാന്‍ ഉദേശമില്ല!.. പഴയ ഒരു ബക്കറ്റില്‍ വെള്ളം നിറച്ചു!.. എലിപെട്ടിയോടെ അതിലേക്കിട്ടു!.. സാധാരണ ഒരു മനുഷ്യന്‍ തന്നെ പത്തു മിനിറ്റ് വെള്ളത്തിനടിയില്‍ പെട്ടുപോയാല്‍ പിന്നെ നോക്കണ്ട.. അപ്പൊ അതിന്‍റെ മുന്നിരട്ടി സമയം ഒരു കുഞ്ഞേലി വെള്ളത്തിന്‍ അടിയില്‍ കിടന്നാലോ.. എങ്കിലും എലിപ്പെട്ടി ഉയര്‍ത്തുമ്പോള്‍ ചെറിയ ഒരു പേടി '... ഇനി എങ്ങാനും ഇതു ചാടി പോയാലോ..' ..പെട്ടി പൊക്കിയപ്പോള്‍ കണ്ട അവസ്ഥ ധാരുണം ആയിരുന്നു!... ശ്വാസം മുട്ടിയിട്ടു പുറത്തേക്കു ചാടാനുള്ള ശ്രമത്തിനിടയില്‍ കമ്പിയില്‍ കുരുങ്ങി മരിച്ചു കിടക്കുന്നു.. ഇത്തവണ ശരിക്കും ശ്വാസം മുട്ടിയത്‌ ഞങ്ങള്‍ക്കാണ്!.. മൃതശരീരം പുറത്തെടുത്തു അടക്കം ചെയ്യുന്ന കാര്യം വലിയ ബുദ്ധിമുട്ടു തന്നെ... എല്ലാരും ആ സംഭവത്തോടെ പിന്‍വാങ്ങി ..അതോടെ ശത്രുപക്ഷം ശക്തി പ്രാപിച്ചു!.. ഒരു രക്ഷയും ഇല്ല.. കഫ് സിറപ് രണ്ടു കുപ്പി തീര്‍ത്തു.. കുളിക്കുന്ന സോപ്പ് ..വെളിച്ചെണ്ണ! ഒടുവില്‍ നഷ്ടം വന്നതു എനിക്കാണു..'എന്‍റെ അഞ്ചാം സമെസ്റ്റെര്‍ ഗ്രേഡ് ഷീറ്റ്!'.. ഭാഗ്യം 'ഡി'ക്ക് മുകളിലോട്ടു ഗ്രേഡ് ഇല്ലാതിരുന്ന ആ ഷീറ്റ് എങ്ങനെ വീട്ടില്‍ കാണിക്കും എന്ന വിഷമത്തില്‍ ആയിരുന്നു ഞാന്‍..അതു അവസാനിച്ചു!..

ഇതെല്ലാം സഹിക്കാം .. തട്ടിന്‍ മുകളിലെ നൈറ്റ്‌ പാര്‍ട്ടി കൊണ്ടാണ് ഒരു രക്ഷയും ഇല്ലാതെ..! രാത്രിയിലെ തട്ടും മുട്ടും കേട്ടു പലരും ഞെട്ടി ഉണര്‍ന്നു.. അടുത്തു കിടക്കുന്നവന്‍ പേടിച്ചു ഉറങ്ങാതെ ഇരിക്കുന്നത് കണ്ടു 'നീ ഇതുവരെ കിടന്നില്ലേ...?' എന്നു ചോദിച്ചു സമാധാനത്തോടെ തിരിഞ്ഞു കിടന്നു.. വീടു വടകയിക്ക് എടുക്കാന്‍ വന്നപ്പോഴേ ഒരു പ്രേതാലയം പോലെ തോന്നിയതാണു.. അതുകൊണ്ട് തന്നെയാണ് 'പൊയിപള്ളി' എന്നു പേരുള്ള ആ വീടിനെ ഞങ്ങള്‍ 'മാഠംപള്ളി'എന്ന ഓമനപേരിട്ടതു. അങ്ങനെ ഞങ്ങള്‍ 'മാഠംപള്ളി പിള്ളേര്‍ 'ആയി.. ചുരിങ്ങിയ കാലയളവില്‍ തന്നെ അയല്‍വാസികളില്‍ നല്ലൊരു ചീത്തപ്പെരുണ്ടാക്കാന്‍ ഞങ്ങള്‍ പരസ്പരം മത്സരിച്ചു!.. താമസിയാതെ തന്നെ അതു ഞങ്ങള്‍ നേടി എടുക്കുകയും ചെയ്തു,അങ്ങനെ ഉള്ള ഞങ്ങളോടാണ് ഇത്തിരി പോന്ന മുക്ഷിക തെണ്ടികളുടെ കളി..വിടില്ല ഒരുത്തനെയും..!! അങ്ങനെ ഇരുന്നപ്പോള്‍ 'സോ' എന്ന ഒരു ഇംഗ്ലീഷ് മൂവി ഞങ്ങള്‍ കാണാന്‍ ഇടയായി,മൃഗീയമായ രീതിയില്‍ രക്ഷപെടാന്‍ ആവാതെ കുരുക്കില്‍ അകപെടുത്തി കൊലപ്പെടുത്തുന്ന ഒരാളുടെ കഥയാണു..! എന്നാല്‍ അതിലെ 'ടെക്നോളജി' ഒന്നും പ്രവര്‍തികം ആക്കാന്‍ പറ്റില്ല..ഒടുവില്‍ ഒരു ഐറ്റം കണ്ടെത്തി;'എലി വില്ല്'..അതാകുമ്പോള്‍ ഒറ്റ അടിക്കു തീര്‍ന്നോളും!സാധാരണ മാഠംപള്ളിയില്‍ ആഹാര സാധനങ്ങള്‍ ബാക്കി വരാറില്ല..അതു കൊണ്ടു തന്നെ ആയിരിക്കുമെല്ലോ സോപ്പ്.. ചീപ്..എങ്ങനെ ഉള്ള വസ്തുക്കളിന്‍ മേലുള്ള അതിക്രമങ്ങള്‍!..അപ്പൊ കുറച്ചു ആഹാരം ബാക്കി വന്നാലോ..?? എലികള്‍ വെറുതെ ഇരിക്കുമോ ?

കുടുങ്ങി!!... വിശന്നു നട്ടം തിരിഞ്ഞെത്തിയ ഒരു തടിയന്‍ എലി,വിശപ്പ്‌ സഹിക്കാന്‍ വയ്യാതെ, കെണി ആണെന്നു മനസിലാക്കി തന്നെയാകും അതു ആ പാതി ബിസ്കെറ്റ് എടുക്കാന്‍...കഷ്ടം!;മരണവുമായി മല്ലടിക്കുന്ന കാഴ്ചയാണ് വില്ല് അടിക്കുന്ന ശബ്ദം കേട്ടു ഓടിച്ചെന്ന ഞങ്ങള്‍ കണ്ടതു.. താമസിയാതെ തന്നെ അതു മരിക്കുകയും ചെയ്തു,സംഗതി ക്ലീന്‍!.. കുഴിവെട്ടി മുടുന്ന ഒരു പണി മാത്രമേ ഉള്ളു!.. ദിവസങ്ങള്‍ കടന്നു പോയി.. എലികളെ ഓരോന്നായി വെട്ടി മൂടി..ഒടുവിലതെതു എന്നു കരുതുന്നതിന്‍റെ ശവമടക്കും കഴിഞ്ഞു വീടിലേക്കു കയറിയ സുഹൃത്തു ..കഴുകൊലിന്‍റെ ഇടയിലുടെ താഴേക്ക്‌ കിടക്കുന്ന വാല് കണ്ടു പുറതെക്കൊടി..! 'ആ..അളി..അളിയാ ..പാമ്പ്!!.പാമ്പ്!!..' അവന്‍റെ ഓട്ടം കണ്ടു ആദ്യം എല്ലാരും ചിരിച്ചു!..പിന്നെ പരസ്പരം നോക്കി;നമ്മള്‍ അല്ലാതെ ഈ വീട്ടില്‍ വേറെ ഏതു പാമ്പുകള്‍..എന്നു സംശയിച്ചു?..സംഗതി സത്യമാണെന്നു മനസിലാക്കിയ ഞങ്ങള്‍ ...എന്തു ചെയ്യണം എന്നറിയാതെ വീട്ടുമുറ്റത്തു ഇരുപ്പുറപ്പിച്ചു!.. അതിന്‍റെ ദയയും കാത്തു...! 'ഈശ്വരാ.. അതു ഒന്നു ഇറങ്ങി പോയിരുന്നെങ്കില്‍...' സന്ധ്യ കഴിയാറായി.. പുറത്തു കൊതുകിന്‍റെ എണ്ണം കൂടി വന്നു...ഇതു കണ്ടു സ്വര്‍ഗ്ഗത്തിരുന്നു ബിസ്കെറ്റ് തിന്നുന്ന ഒരു തടിയന്‍ എലി ഞങ്ങളെ നോക്കി ഉന്തിയ പല്ലുകള്‍ കാട്ടി നിര്‍ത്താതെ ചിരിച്ചു,എന്നിട്ടു പറഞ്ഞു..'ഇത്രയും നാള്‍ ഞങ്ങളോടയിരുന്നു അവന്‍റെ കളി.. ഇനി ഇപ്പോ നിങ്ങള്‍ ഉണ്ടെല്ലോ;ചുമ്മാ കളിച്ചു നോക്ക്..'

( അടുത്ത സുഹൃത്തുകള്‍'ക്കായി ഒരു വാല്‍കഷ്ണം: കുറച്ചു നാള്‍ മുന്നേ വരെ മഠംപള്ളിയില്‍ ഒരു മുഴുത്ത പല്ലി ഉണ്ട് എന്നു ഞങ്ങള്‍ വിശ്വസിച്ചു പോന്നു!.. രാത്രി പല സമയത്തും ഇതു ..ചും ചും ..എന്നു കരയുകയും!..ഒരു ദിവസം ഇതിനെ കൈയോടെ പിടികുടുകയും ചെയ്തു !.. പിടിക്കുന്ന സമയത്ത് കൈയില്‍ ഉണ്ടായിരുന്ന ഫോണ്‍ന്‍റെ മറുതലയ്ക്കും ഒരു പല്ലി ഉണ്ടെന്നു മനസിലായി.. തുടര്‍ന്നാണു മഠംപളളിയിലെ മറ്റു ജീവികളുടെ സാനിധ്യവും ഞങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ..കോഴി,കാക്കാ..പൂച്ച!..അങ്ങനെ ഒരുപറ്റം ജീവികളെ കണ്ടെത്തുകയും ചെയ്തു!!!)