2012, മാർച്ച് 10, ശനിയാഴ്‌ച

മകന്റെ അച്ഛന്‍ !

അതെ .. കുറെ നാള്‍ എന്റെ സ്വന്തം പേരില്‍  ഇങ്ങനെ ഒരു ബ്ലോഗ്‌ ഉണ്ടെന്ന തോന്നല്‍ പോലും ഉണ്ടായില്ല... വീട്ടില്‍ തന്നെ കുത്തിയിരിക്കുന്നവനു എഴുതാന്‍ വല്ലതും വേണ്ടേ .. അങ്ങനെ ഇരുന്നപ്പോളാണ്  പ്രവാസി ജീവിതത്തിനു അവധി കൊടുത്തോണ്ടുള്ള തന്തപ്പടിയുടെ വരവ് ... വെറുതെ ഇരിക്കുന്നവന്റെ തലയില്‍ ഒരു കോട്ട ചാണകം എടുത്തു വെക്കുന്ന പോലെയായി എന്റെ അവസ്ഥ ! .. ജീവിത രീതികള്‍ ആകെ തകിടം മറിഞ്ഞു .. ഇല്ലെങ്കിലും ഇത് വര്‍ഷത്തില്‍ ഒരിക്കല്‍ ഉള്ളതാണ് .. ടോര്നടോ എന്നോ സുനാമി എന്നോ  വിശേഷിപ്പിക്കാം ആ വരവിനെ .. വന്നതിനു ശേഷം  .. അതായതു ... ആദ്യത്തെ ആഴ്ചയില്‍ നല്ല പെര്‍ഫോമന്‍സ് ആയിരുന്നു മുപ്പരുടെത് .. നല്ല സ്നേഹത്തോടെ ഉള്ള പെരുമാറ്റം .. പക്ഷെ  നിനച്ചിരിക്കാതെ  ഒരു ദിവസം ഒപ്പം മദ്യപിക്കാന്‍  ക്ഷണിച്ചു ! ..അതെന്നില്‍ സംശയം ജനിപ്പിച്ചെങ്കിലും മദ്യത്തിന്റെ കാര്യമയിപ്പോയില്ലേ ..പിടിച്ചടുത്തു നിന്നില്ല !  ''കണ്ണാ .. രണ്ടു ലഡ്ഡു തിന്നാ അസൈയ്യാ .. '' :D .. പക്ഷെ എല്ലാം ഉടായിപ്പ്  ആയിരുന്നു.. ഞാന്‍ മദ്യപിക്കുമോ എന്നറിയാന്‍ ഉള്ള വളരെ തരാം താഴ്ന്ന ചീപ്പ് ബ്രോട്ടല്‍ കോള്‍ഡ്‌ ബ്ലൂഡെഡ്...ഇടിഒടിക്  ഹും !..ഷെയിം ഓണ്‍ യു മിസ്റ്റര്‍..!! പേരിനു വേണ്ടി അടപ്പില്‍ ഇത്തിരി ഒഴിച്ച് തന്നു.. പിന്നെ ആ കുപ്പികള്‍ എവിടേക്ക്  മാറ്റി എന്ന്  അന്വേഷിച്ചുള്ള ഒരു പരക്കം പാച്ചില്‍ ആയിരുന്നു.. തന്തപ്പടി തിരിച്ചു പോയിട്ട്  ഇന്നേക്ക്  നാലാഴ്ച കഴിഞ്ഞു.. എന്റെ പാച്ചില്‍ ഇതുവരെ  അവസാനിച്ചിട്ടില്ല .. അന്നാലും ഇതെവിടെ കൊണ്ടുപോയി ഒളിപ്പിച്ചു.. ! ഈശ്വര ..ഭഗവാനെ എന്റെ അച്ഛന്  നല്ലത് മാത്രം വരുത്തണേ ..

നമുക്ക് മടങ്ങി വരം.. 'ആദ്യ ആറ് ആഴ്ചയില്‍ ഒന്നും സംഭവിച്ചില്ല '.. അത് കഴിഞ്ഞുള്ള ഒരു ദിവസം വെറുതെ ചാറ്റിക്കൊണ്ടിരുന്ന എന്റെ അടുത്തേക്ക്  അമ്മയേം വിളിച്ചോണ്ട്  വന്നിട്ട്  പിതാവിന്റെ  ഒരു ഡയലോഗ്  "ഒരു പണിക്കും പോകാതെ ദേ ഇരുന്നു കൊഞ്ചുന്നു നിന്റെ മ്വോന്‍..." ഡായലോഗ്  അമ്മയോട്  ആയിരുന്നെങ്കിലും അത് വളരെ ടച്ചിംഗ് ആയി തോന്നിയതു എനിക്കാണ്..! ഡിസ്ഗസ്ടിംഗ് .., ഇനി ഒരു നിമിഷം ഞാന്‍ ഇവിടെ നില്‍ക്കില്ല.. ഓഹരി ഭാഗം വെക്കാന്‍ പറഞ്ഞാലോ..?  വേണ്ട ..വകതിരിവില്ലാതെ തന്ത കേട്ടപാതി എന്നെ ഇറക്കിയങ്ങനും വിട്ടാല്‍!.. ആ രാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല ! കാറും കോളും ഉള്ള ആ നശിച്ച രാത്രിയില്‍ ഞാന്‍ ഒരു തീരുമാനം എടുത്തു .. ഇനി വീട്ടില്‍ വെറുതെ ഇരിക്കാതെ ജോലിക്ക്  പോകണം .. ഭയങ്കര  ഇടിയും മിന്നലും അപ്പോള്‍ ഉണ്ടായി .. എല്ലാം അനിഷ്ട സൂചകങ്ങള്‍.. " നീ  ഇങ്ങനെ ചിന്തിക്കാ പോലും അരുത് .." മനസ്സവര്ത്തിച്ചു പറഞ്ഞു ... അതൊക്കെ സത്യം .. ഇടഞ്ഞു നില്‍ക്കുന്ന അച്ഛന്റെ മുന്നില്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗം ഇല്ല ..ഞാന്‍ മനസിനെ ബോധ്യപ്പെടുത്തി ! എന്റെ മനസിനെ ആശ്വസിപ്പിക്കാന്‍ വേണ്ടി ഇതുടെ പറഞ്ഞു .. ഇനി കുറെ അപേക്ഷകള്‍ അയച്ചു .. അതില്‍ ഏതെങ്കിലും ഒക്കെ സെലക്ട്‌  ആയി ..  അതിനില്‍ നിന്ന് ഇന്റര്‍വ്യൂ ഇനും  വിളിച്ചു.. അങ്ങനെ വിളിച്ചതില്‍ എന്തെങ്കിലും ഒരെണ്ണം കിട്ടിയാല്‍ കിട്ടി .. പേടിക്കണ്ട .. എങ്ങനെയായാലും മിനിമം ഒരു വര്ഷം എടുക്കും .. അതുവരെ ഇതുപോലെ ഒക്കെ അങ്ങ്  ജീവിച്ചു പോകാം.. ..പക്ഷെ എന്തൊക്കെയോ തിരിമറികള്‍ ഞാന്‍  അറിയാതെ നടന്നിരിക്കുന്നു .. ഗ്രൂപ്പ്‌  മെയില്‍സ്  ഡിലീറ്റ്  ചെയ്യാന്‍ കയറിയ എന്റെ കണ്ണ് തള്ളി... ദേ ഒരു ഇന്റര്‍വ്യൂ ലെറ്റര്‍ !.. ഇതെപ്പാ.. ഞാന്‍ ലോഗൌട്ട്  ചെയ്തിട്ട്  വീണ്ടും ലോഗിന്‍ ചെയ്തു.. അതെ അത് പോയിട്ടില്ല ..അത് അവിടെ തന്നെ കിടപ്പുണ്ട് !.. അപ്പോഴാണ്  പണ്ട്  അപ്പന്‍ എന്റെ ബയോഡാറ്റ  ആര്‍ക്കോ അയച്ചു കൊടുക്കാന്‍ പറഞ്ഞ കാര്യം ഓര്‍മ്മ വന്നത്... പണി പാലും വെള്ളത്തില്‍  തന്നല്ലേ അപ്പാ .. ഈശ്വര ..ഭഗവാനെ എന്റെ അച്ഛന്  നല്ലത് മാത്രം വരുത്തണേ ..

അങ്ങനെ ഇന്റര്‍വ്യൂ ദിവസം വന്നെത്തി .. കിളികളുടെ കളകളാരവം കേട്ട് തുടങ്ങുന്നതെ ഉണ്ടായുള്ളൂ .. പത്രവുമായി വന്ന ചേട്ടന്‍ വീടിന്റെ മുന്നില്‍ ബോധംകെട്ടു വീണു.. :P  ഒരു നീല കോണകം ഒക്കെ കഴുത്തില്‍ കെട്ടി , ഷര്‍ട്ട്‌ന്റെ മുകളില്‍ പാന്റ് ഒക്കെ വലിച്ചു കയറ്റി ..അത്  കെട്ടിമുറുക്കി മുറ്റത്തു നില്‍ക്കുന്ന എന്നെ കണ്ടിട്ട് തന്നെ.. ! അമ്മെ ..പോയിട്ട് വരാം ... അമ്മ നിറ കണ്ണുകളോടെ എന്നെ യാത്ര അയച്ചു (ചന്തയില്‍ പറഞ്ഞുവിട്ടാലും അമ്മയുടെ കണ്ണ് നിറയും ..അത് വേറൊരു കാര്യം !).. പോകുന്ന വഴിക്ക് അമ്പലത്തില്‍ കയറി ചിലറ വല്ലതും ഇടണേ... അമ്മ പറഞ്ഞതല്ലേ ..പോക്കറ്റില്‍ ഒരു രൂപ ബാക്കി വെക്കാതെ എല്ലാം നുള്ളിപ്പറക്കി  വഞ്ചികളില്‍ ഇട്ടു .. ബസ്‌ സ്റ്റോപ്പ്‌  എത്തിയതും ബസ്‌  വന്നതും ഒരുമിച്ചായിരുന്നു ... ചാടി കയറി ..ഒരു സീറ്റില്‍ ഇരുന്നു ! ..
'ഇങ്ങോട്ട ..?'
 ഞാന്‍ ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ്  ചെയ്യാന്‍ പോകുവാ ചേട്ടാ ..  '
താന്‍ എന്തിനോ പോ ..സ്ഥലം പറയടോ ! ..
' ഒരു തിരുവനന്തപുരം ..'
നല്ല പിടക്കണ ഒരു നൂറിന്റെ  നോട്ട്  എടുത്തു കൊടുത്തു  ആ തെണ്ടിക്ക്  ..
'ഒരു രൂപ ഉണ്ടോ ..? '
 ഇല്ലാ...
'നിന്റെയൊക്കെ വിചാരം ഞാന്‍ എന്താ 'ചില്ലറ പണക്കാരന്‍ ' ആണെന്നോ  ..? '
 പിന്നെ എല്ലാരോടുമായി എന്തൊക്കെയോ ചലപില  പറയുന്നുടരുന്നു അവന്‍.. എന്നെ മാത്രം ഉദ്ദേശിച്ചണെങ്കിലും..ഞാന്‍ മൈന്‍ഡ് ചെയ്തില്ല !.. ഇവന്റെ പെണ്ണുമ്പിള്ള ആക്രിക്കാരന്റെ കൂടെ ഒളിച്ചോടി പോയി.. അതാ രാവിലെ ഇവന്‍ ഇത്രകണ്ട്  കലിക്കാന്‍ !..പറയതെ വയ്യെല്ലോ .. രാവിലെ തന്നെ വയറു നിറഞ്ഞു .. ഇനി പോയിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല ! ..ഈ ദിവസം പോയതു തന്നെ ...ഒന്ന്  മയങ്ങി ഒന്നുടെ നേരം വെളുപ്പിക്കം..  കണ്ണ് തുറന്നു കോട്ടുവാ ഇട്ടപ്പോള്‍ ബസില്‍  നിറയെ ആളുകള്‍ ..പിറകില്‍  ആണുങ്ങള്‍ നില്‍ക്കെണ്ടാടുത്തു തിരക്കൊന്നും ഇല്ലെങ്കിലും ..മുന്നില്‍ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും  നല്ല തിരക്ക് .. ശോ ! 'നിന്ന് 'വന്നാല്‍ മതിയാരുന്നു .. ആഗ്രഹം ബാക്കി വെച്ച് സ്ഥലം എത്തി ..ഞാന്‍ ഇറങ്ങി .. ആരൊക്കെയോ എന്നെ വലിച്ചു വെളിയില്‍ ഇട്ടു എന്നും പറയാം.. മുന്നില്‍ കാണുന്ന ഇരുനില കെട്ടിടം  ലക്ഷ്യമാക്കി ഞാന്‍ നടന്നു ..

ഇന്റര്‍വ്യൂ പെട്ടന്ന് കഴിഞ്ഞു ..;) (ഇന്റര്‍വ്യൂ എന്നാല്‍ ഇങ്ങനെ ചലപില പറയാനുള്ള കാര്യമല്ല ..ടെക്നിക്കല്‍ലി  ആന്‍ഡ്‌  കോളോക്കലി നിങ്ങള്ക്ക്  അതിനെ  പറ്റി ഒന്നും അറിയാത്തത് കൊണ്ട് ഞാന്‍ വിവരിക്കുന്നില്ല ! ) എന്നെ അപ്രേന്റീസ്  ആയി നിയമിച്ചു.. അത്രേം അറിഞ്ഞാല്‍ മതി.. ! പോസ്റ്റ്‌ : ജൂനിയര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ (എന്നെ അറിയാവുന്ന ആരും ചിരിക്കരുത് .. പ്ലീസ് ) ഞാനും ഇവിടെ  ആദ്യം അപ്രേന്റീസ്  ആയാണ്  ജോലിയില്‍ പ്രവേശിച്ചത്‌  എന്ന് മാനേജര്‍ പറയുന്നത്  കേട്ടപ്പോള്‍  ഒരു സമാധാനം ആയി .. അതുവരെ ഫ്രണ്ട്സില്‍ ജഗതി വട്ടം ചുറ്റിക്കുന്ന മുകേഷിന്റെ മുഖം ആയിരുന്നു എനിക്ക് ! .. ജോയിന്‍ ചെയ്യേണ്ട ഡേറ്റ്  അറിയിക്കും ..അപ്പൊ ഇനി മടങ്ങാം.. തിരിച്ചുള്ള യാത്ര 'നിന്ന് ' തന്നെയാകട്ടെ എന്ന് കരുതി തിരക്കുള്ള ബസ്‌ കാത്തു  ഞാന്‍ ബസ്‌ സ്റ്റോപ്പില്‍  നിന്നു .. ഫോണില്‍ അപ്പന്റെ നമ്പര്‍ മിന്നുന്നു !.. അറ്റന്‍ഡ് ചെയ്തു ..''എന്റെ അപ്രേന്റീസ്  മ്വോന്‍ ഇന്നങ്ങനും ഇങ്ങേത്തുമോ?...''..അപ്രന്റീസ് ..?? ഇതൊക്കെ ഇങ്ങനെ അറിയുന്നു ..എല്ലാരും കുംബിടിയുടെ ആള്‍ക്കാരാ ..:P പിന്നെ കാത്തുനിന്നില്ല ! ..വന്ന ബസില്‍ ചാടി കയറി .. ദേ.. സീറ്റുകള്‍ എല്ലാം ഒഴിഞ്ഞു കിടക്കുന്നു ..ഇതില്‍ 'നിന്ന് ' പോയത് തന്നെ.. ഞാന്‍ പിറകിലോട്ടു നോക്കി .. ഭാഗ്യം 'ചില്ലറ പണക്കാരന്‍ ' അല്ല  കണ്ട്രാക്ക് ...ഈശ്വര ..ഭഗവാനെ എന്റെ അച്ഛന്  നല്ലത് മാത്രം വരുത്തണേ.. ബസ്‌ പതിയെ നീങ്ങി തുടങ്ങി ...

( NB : ഇതങ്ങനും എന്തെങ്കിലും തരത്തില്‍  എന്റെ പോന്ന അച്ഛന്‍ അറിഞ്ഞാല്‍ .. ഇതൊക്കെ ഈ പൊട്ടന്മാരുടെ സമയം കളയാന്‍ വെറുതെ എഴുതി കൂട്ടിയക്കുവാ എന്ന് മനസിലാക്കുക . ഞാന്‍ ഇപ്പോഴും അപ്രന്റീസ് തന്നെയാണ് .. മാസപ്പടി ദൈവത്തെ ഓര്‍ത്തു  മുടക്കരുത്  . ക്ഷേമാ - പണം ! )

6 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

kollam ! ..kure naal evidayirunnu ??

Twin പറഞ്ഞു...

awesome really good language, humor and talent :)

പാവം ഞാന്‍ ! പറഞ്ഞു...

thanks twinN!
@ Anonyy :njan ivide thanne undarunnu..sirine angottu manasilayilla..:P

ആനന്ദ്‌ പറഞ്ഞു...

ഈശ്വര ..ഭഗവാനെ kudiyante അച്ഛന് നല്ലത് മാത്രം വരുത്തണേ .. :D :D

Mlg പറഞ്ഞു...

"അറ്റന്‍ഡ് ചെയ്തു ..''എന്റെ അപ്രേന്റീസ് മ്വോന്‍ ഇന്നങ്ങനും ഇങ്ങേത്തുമോ?...''..അപ്രന്റീസ് ..?? ഇതൊക്കെ ഇങ്ങനെ അറിയുന്നു ..എല്ലാരും കുംബിടിയുടെ ആള്‍ക്കാരാ ..:P പിന്നെ കാത്തുനിന്നില്ല ! ..വന്ന ബസില്‍ ചാടി കയറി .. ദേ.. സീറ്റുകള്‍ എല്ലാം ഒഴിഞ്ഞു കിടക്കുന്നു ..ഇതില്‍ 'നിന്ന് ' പോയത് തന്നെ.. ഞാന്‍ പിറകിലോട്ടു നോക്കി .. ഭാഗ്യം 'ചില്ലറ പണക്കാരന്‍ ' അല്ല കണ്ട്രാക്ക് ...ഈശ്വര ..ഭഗവാനെ എന്റെ അച്ഛന് നല്ലത് മാത്രം വരുത്തണേ.. ബസ്‌ പതിയെ നീങ്ങി തുടങ്ങി ... " ഇതു കഴിഞ്ഞു പെട്ടെന്ന് നിര്‍ത്തിയ പോലെ തോന്നി. എന്തായാലും ഐറ്റം ഗോല്ലാം ....

binithadivya പറഞ്ഞു...

നല്ലത് മാത്രം വരുത്തണേ....