2012, മേയ് 22, ചൊവ്വാഴ്ച

.. എന്നു സ്നേഹത്തോടെ പരേതന്‍ !

ഞാന്‍ പതുക്കെ എഴുന്നേറ്റു .. തറയില്‍ പെട്ടിയില്‍ കുട്ടികൂറയും പൂശി ,ആക്സ്ന്റെ സ്പ്രേയും അടിച്ചു , ചുറ്റും കിടന്നലമുറയിടുന്ന  തൈക്കിളവികളെ ഒക്കെ കോരിത്തരിപ്പിച്ചു  സ്റ്റൈലില്‍ കിടക്കുന്നതാണ് എന്റെ ശരീരം .. അതെ ഞാന്‍ ഒരു അത്മവയിരിക്കുന്നു.. പകല്‍നക്ഷത്രങ്ങളില്‍  മോഹന്‍ലാല്‍ ഇടുന്ന വെള്ള ജുബ്ബ ആണ്  ഇപ്പൊ എന്റെ വേഷം.. ഞാന്‍ നിലത്തു കിടക്കുന്ന എന്റെ ശരീരത്തെ ഒന്നുകൂടി നോക്കി .. ആന ചവിട്ടി പീച്ചിയതാന്നെലും ബെന്‍സ് തട്ടി മരിച്ച ഒരുവന്റെ അഹങ്കാരത്തോടെ ഉള്ള കിടപ്പ്.. അതെനിക്കു ഇഷ്ടപ്പെട്ടു !
അപ്പോഴാണു എന്നെ ആര്‍ക്കും കാണാന്‍ ഒക്കില്ലെല്ലോ എന്നാ സത്യം ഞാന്‍ മനസിലാക്കുന്നത്‌ ..ഇശ്വരാ .. ഈ പഞ്ചായത്ത്‌ വിട്ടു അടുത്ത പഞ്ചായത്ത് വരെ പോയി സുന്ദരികളായ പെണ്‍കുട്ടികളുടെ കുളി സീന്‍ കാണാന്‍ ഇനി കഷ്ടപ്പെടേണ്ട കാര്യമില്ല ! .(സ്വപ്ന സാക്ഷാല്‍ക്കാരം !) .. ഞാന്‍ ദൈവത്തിനോട് നന്ദി പറഞ്ഞു .. ഹാളില്‍ ആകെ ഒരു വീര്‍പ്പുമുട്ടല്‍ .. ഞാന്‍ ജനിച്ചിട്ടു ഇന്നുവരെ കണ്ടിട്ടില്ലാത്ത പലരും അവിടെ വിങ്ങിപ്പൊട്ടുന്നു .. ഞാന്‍ ഇത്ര നല്ലവന്‍ ആരുന്നോ.. എന്റെ കണ്ണിലെ ആശ്ചര്യത്തിന്റെ നനവ്‌ ആരും കണ്ടില്ല .. ..

അമ്മ എവിടെ ? ഞാന്‍ പടി കയറി എന്റെ മുറിയില്‍ എത്തി .. അഹ ! ഇവിടെ  ഉണ്ടാരുന്നോ.. മീന്‍ വെട്ടുമ്പോള്‍ കൈ മുറിഞ്ഞാല്‍ തോന്നുന്നത്ര വേദനയെ അമ്മക്കുള്ളൂ... അല്ലെ ? അല്ലാ..അതെ പ്രതികരണം.. ബോധംകേട്ട് കിടക്കുന്നു ..അതുകൊണ്ടു ചോദിച്ചു പോയതാ ..അടുത്തു കുറെ ഞ്ഞുറൂങ്ങിണി  പിള്ളേരും .. ഇതൊക്കെ എവിടുത്തെയാ ..? ഇന്നലെ കുരുത്തതൊക്കെ എന്റെ കമ്പ്യൂട്ടറിന്റെ മണ്ടയില്‍ കയറി നിരങ്ങുന്നത് എന്തിനാ.. അയ്യോ ! ..ഇപ്പോഴാണ്‌ ഒരു കാര്യം ഓര്‍ത്തതു.. ആ തെണ്ടികളോട് (വേറെ ആരും അല്ല .. അപ്പുനോടും അബുനോടും )ഞാന്‍ എപ്പോ വെള്ളമാടിച്ചാലും പറയാറുള്ളതാ .. എനിക്ക് എന്തെങ്കിലും പറ്റിയാല്‍ വേറെ ഒന്നും ചെയ്തില്ലെങ്കിലും ഇവിടെ വന്നു ഞാന്‍ ലോക്ക്(lock) ഇട്ടു വെച്ചിരിക്കുന്ന ഫോള്‍ഡര്‍ ഡിലീറ്റ് ചെയ്തേക്കണേ എന്ന്‍ .. പാസ്സ്‌വേര്‍ഡ്‌ ഒക്കെ അവന്മാര്‍ക്ക് കാണപ്പടമാ.. ഭാവിയില്‍ വീടുകാര്‍ക്കു എന്നെ ഇരുപത്തിഒന്നാം വയസ്സില്‍ പിടിച്ചു കെട്ടിക്കാന്‍ പറ്റഞ്ഞതില്‍ ഉള്ള കുറ്റബോധം തോന്നരുതെല്ലോ !അവന്മാരെ തിരക്കി ഞാന്‍ വീണ്ടും താഴേക്കു വന്നു .. ശവപ്പെട്ടിയില്‍ വീണ്ടും എന്റെ മുഖം .. നേരത്തോടു നേരം ആവുന്നു.. ഷേക്ക്‌ -അല്‍ പുഷ്പരാജന്‍ , അതായതു എന്റെ പിതാശ്രീ അവിടിന്നു അറബിയെയും പറ്റിച്ചു ഫ്ലൈറ്റ് ചാര്‍ട്ട് ചെയ്തു തിരിച്ചതെ ഉള്ളു .. മൂന്ന് മണിക്കൂര്‍ കഴിയും ഇങ്ങു ലാന്‍ഡ്‌ ചെയ്യാന്‍ ..

ഇന്നലെ ഈ സമയം എന്താരുന്നു കളി  ..അന്നും ഇന്നും മറ്റാരും നശിച്ചു കാണാന്‍ ഇഷ്ടമല്ലാത്തതുകൊണ്ടു കൂടെ ഇരുന്നു അടിച്ചവന്മാരുടെ കയ്യില്‍ നിന്ന് പിടിച്ചു വാങ്ങി മോന്തിയിട്ടാണ് ഉത്സവം കാണാന്‍ പോയതു..  മുന്നില്‍ തിടമ്പുമായി അമ്പാടി രാജന്‍ .. അവനു പിറകില്‍ ഒരു ശങ്കരന്‍ .. അവന്റെയും  പിറകിലായിരുന്നു  എന്നോടു ഏറ്റുമുട്ടി ഒടുവില്‍ മയക്കുവെടി കൊണ്ടു ബോധംപ്പോയ നമ്മുടെ പപ്പന്‍ (ഫുള്‍ നെയിം: പത്മനാഭന്‍ .. ഇനിഷ്യല്‍ അറിയില്ല :-P ) ..ഒരു ആറു വയസുകാരന്‍ അവന്റെ കയ്യിലെ പൊട്ടാഷു തോക്ക് പപ്പന്റെ നേരെ ചൂണ്ടി ഒന്നു 'പൊട്ടിച്ചിട്ടു ' ..അവിടുന്നാണ് സംഭവങ്ങളുടെ തുടക്കം ! പൊട്ടിച്ചിട്ടു ആ പീറ ചെക്കന്‍ ചിരിച്ചോണ്ടു വീടിലേക്ക്‌ ഓടി .. വിരണ്ട പപ്പന്‍ ആദ്യം കണ്ടതു നല്ല തണ്ടും തടിയും ഉള്ള എന്നെ..പിന്നെ പറയണോ..  തണ്ടിക്കു തണ്ടി ! .. പപ്പനും ഞാനും അത്രേ കരുതിയുള്ളു .. പിടിവലി ആയി .. എങ്ങോട്ടടി .. ഇങ്ങോട്ടടി ! .. ഒടുവില്‍ ക്ഷീണിച്ച പപ്പന്‍ ഒരിടത്ത്  'ഇരുന്നു' .. അവനു മുന്നേ അവിടെ സീറ്റ്‌ പിടിച്ചതു ഞാന്‍ ആരുന്നു .. പാവം അവന്‍ കണ്ടില്ല ! .. ങാ .. ഇനി പറഞ്ഞിട്ടെന്തു കാര്യം.. എന്റെ സമയം ! .. ഇപ്പോ എന്തായാലും ഇവിടുത്തെ പിള്ളേരുടെ ബ്ലൂടൂത്ത്  വഴി ഫേമസ് ആവുല്ലേ ഞാനും പപ്പനും തമ്മിലുള്ള സ്ടണ്ട് !

ഞാന്‍ വീടിനു പുറത്തിറങ്ങി.. ദേ എന്റെ കൂട്ടുകാര്‍!..ആഹാ.. എല്ലാരും ഇവിടെ നില്‍ക്കുവാണോ .. ആരാ സാധനം എടുക്കാന്‍ പോയതു ?.. ഒന്നുടെ വിളിച്ചു നോക്കു .. മുഖം കണ്ടില്ലേ ..എല്ലാത്തിന്റെയും..വിഷമിക്കണ്ട ഇപ്പോ വരുമായിരിക്കും .. അഞ്ചല്‍ ബിവറേജില്‍ ഈ സമയത്ത് അത്ര ക്യൂ കാണില്ല.. ഞാന്‍ പറഞ്ഞു തീര്‍ന്നില്ല.. ഒരു ഓട്ടോയില്‍ രണ്ടു സ്കൂബീ-ഡേ ബാഗുമായി ചീനപ്പന്‍ വന്നിറങ്ങി..കല്യാണത്തിന് ഇതു ബ്രാന്‍ഡ്‌ വേണം.. മരണത്തിനു ഏതാണ് ബെസ്റ്റ് എന്നൊക്കെ അവനു നന്നായി അറിയാം.. ആരുടെയും മുഖത്തു നോക്കാതെ അവന്‍ വീടിന്റെ പിറകിലേക്കു നടന്നു..അവിടെ നിന്നവന്മാര്‍ അവനെ അനുഗമിച്ചു .. ഞാനും ..! വീടിന്റെ പിറകില്‍ ചെന്നപ്പോള്‍ എന്റെ കണ്ണ് തള്ളി(നിറഞ്ഞു എന്നും പറയാം ).. ചീട്ടു കളിയ്ക്കാന്‍ വട്ടം കൂടി ഇരിക്കുംപോലെ നാലഞ്ച് പേരും ഒരു ഫുള്ളും ..നാലഞ്ച് പേരും ഒരു ഫുള്ളും !.. അവിടെ ഐസ് എടുത്തോണ്ടു കൊടുക്കുന്നു ..തൊട്ടു നക്കാന്‍ അച്ചാറ് .. അകെ ഒരു ബഹളം .. കല്യാണ വീടുപോലെ ..എല്ലാംകൂടി ഒരു നാല് ഗ്രൂപ്പ്‌ കാണും .. കുറച്ചു മാറി ഒരിടത്തു ഇവന്മാരും ഇരിപ്പുറപ്പിച്ചു .. അങ്ങനെ മൊത്തത്തില്‍ അഞ്ചു ഗ്രൂപ്പ്‌ .. ജീവിച്ചിരുന്നപ്പോഴോ എനിക്ക് ഇതൊന്നും സാധിച്ചു കൊണ്ടുക്കാന്‍ പറ്റിയില്ല..ഇപ്പോഴെങ്കിലും കഴിഞ്ഞെല്ലോ!! മനസ്സില്‍ എന്താന്നില്ലാത്ത ഒരു ആത്മ-സംതൃപ്തി .. ജന്മലക്ഷ്യം എന്നൊക്കെ പറയാറില്ലേ .. അതുപോലെ എന്തോ ! .. ഞാന്‍ കണ്ണ് തുടച്ചു ...

വീടിന്റെ മുന്നില്‍ എസ്  ക്ലാസ്സ്‌ ബെന്‍സിന്റെ ശബ്ദം..  അച്ഛന്‍ വന്നു ..! മേരാ പിതാജി ആയേഗാ .. ഞാന്‍ വീടിന്റെ മുന്നിലേക്ക്‌ ഓടി.. എന്റെ മുന്നില്‍  അച്ഛന്‍ .. ആ കണ്ണുകള്‍ വല്ലാതെ ചുവന്നിരുന്നു .. കൈ ഒക്കെ വിറക്കും പോലെ തോന്നി .. കുറച്ചു നേരം ഒന്നും മിണ്ടാതെ വീടിലേക്കു നോക്കി നിന്നു .. അവിടെ നിന്നവരുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി..  എപ്പോഴും വരുമ്പോള്‍ കുറെ പെട്ടികള്‍ ഒക്കെ ഉണ്ടാവുന്നതാ .. ഇത്തവണ കയ്യില്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി വാങ്ങിയ ഡ്യൂട്ടി ഫ്രീ ഷോപ്പി മാത്രം ! ..എനിക്ക് ഒരു സംശയവും ഉണ്ടായില്ല ..  അതിനുള്ളില്‍ ജോണി വാക്കറിന്റെ രണ്ടു ഫുള്‍ തന്നെ.. പക്ഷെ ഒരു കാര്യത്തില്‍ ഞാന്‍ സംശയിച്ചു .. മകനെ നഷ്ടപെട്ട ആ അച്ഛന്റെ വേദന മാറ്റാന്‍ ആ രണ്ടു ഫുള്ള് മതിയാവുമോ ? .. ആ സംശയം എന്നെ വല്ലാതെ വേദനപ്പെടുത്തി .. കാരണം അത്രക്കു ഇഷ്ടമായിരുന്നു  എന്നെ .. സത്യം .      

5 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

നീ തട്ടിപ്പോയോ ?? അല്ല തട്ടിപ്പോവാന്‍ വല്ല പദ്ധതിയും ഒരുക്കുന്നുണ്ടോ ?? :-P

പാവം ഞാന്‍ ! പറഞ്ഞു...

ഇനി അഥവാ ഞാന്‍ എങ്ങാനും തട്ടിപ്പോയാല്‍ വായും തുറന്നു അങ്ങോട്ട്‌ വരേണ്ട ! .. ഒരു തുള്ളി കിട്ടില്ല

ALANKAR THAMPURAN പറഞ്ഞു...

da e chinnapan kondu vanna brand ethairunnu?

Kutti പറഞ്ഞു...

ആ ലോക്ക് ചെയ്ത folder nte പാസ്സ്‌വേര്‍ഡ്‌ എനിക്ക് കൂടി പറഞ്ഞു തരാമോ...

Devika Dayanandan പറഞ്ഞു...

ettaa ithu kasarii keto ...