2011, സെപ്റ്റംബർ 13, ചൊവ്വാഴ്ച

ഗുപ്പിയില്‍ നിന്നുവന്ന തൊഴില്‍രഹിതന്‍

രാവിലെ എഴുന്നേറ്റപ്പോള്‍ സമയം 10 മണി !.. എഴുന്നെറ്റതല്ല.. എഴുന്നെല്‍പ്പിച്ചതാണ്!!... മുഖത്തു വീണ വെള്ളത്തിനു  ചെറിയ പുളിപ്പ് !.. ഇതു പാല്‍ പത്രം കഴുകി  ഒഴിച്ചതു തന്നെ..!
  " എന്താ അമ്മെ ഇത്തിരി നല്ല വെള്ളം കൊണ്ട് ഒഴിച്ചുടയോ! ?.."
ചോദ്യം പുറത്തേക്കു വന്നില്ല ..വന്നത് ഒരു വളിച്ച ചിരി മാത്രം .. ചാടി എഴുനേറ്റപ്പോള്‍ തന്നെ പണി കിട്ടുകയും ചെയ്തു ..

"വിളക്കും കിണ്ടിയും എടുത്തു തേച്ചു വെയ്ക്കാടാ.... " 
 "അമ്മേ..........??"
"മ്മം ... എന്താടാ ഒരു നീട്ടം ??.. നിന്നെ ഏല്‍പിച്ച ജോലി എങ്കിലും നേരാം വണ്ണം സമയത്തു ചെയ്തുടെ..?"
"ങാ.... ചെയ്യാന്‍ പോകുവാ .. വെറുതെ കിടന്നു ഭഹളം ഉണ്ടാക്കണ്ടാ ..."

പൂജാമുറിയില്‍ ചെന്ന് വിളക്കെടുത്തു മുറ്റത്തു പൈപ്പ്'ന്‍റെ അടുത്തു കൊണ്ട് വെച്ചു ..അവിടെ തയ്യാറാക്കി വെച്ചിരുന്ന കട്ടപ്പൊടി-സോപ്പുപൊടി മിശ്രിതം ഉപയോഗിച്ച് നന്നായി തേയ്ച്ചു ഉരച്ചു!.. കോളേജ് ജീവിതം കഴിഞ്ഞു മറ്റു പണി ഒന്നുമാവാതെ വീട്ടിലിരിക്കുന്ന എല്ലാ മഹാന്മാരും മഹതികളും ഇതൊക്കെയാവും ചെയ്യുന്നതെന്നു ഓര്‍ത്തു ആശ്വസിച്ചു; മിനുക്കിയ വിളക്കും കിണ്ടിയും  തിരികെ കൊണ്ട് വെച്ചു!!..  
ഇനി ബാക്കി വെച്ച ഉറക്കം!.. അതങ്ങു ഉറങ്ങി തീര്‍ത്തേക്കാം..! ;) ..കണക്കുകൂട്ടല്‍ പിഴച്ചതാണ് പ്രശ്നമായതു, മാസത്തിന്‍റെ പകുതിയേ ആയിട്ടുള്ളൂ.. അതിനു മുന്നേ  ഇന്റര്‍-നെറ്റ് ഫ്രീ യുസേജ് കഴിഞ്ഞു, ഇപ്പൊ നൈറ്റ്‌ അണ്‍-ലിമിറ്റ് മാത്രമാണ് ശരണം !..രാത്രി മാത്രമേ വിഹരിക്കാന്‍ പറ്റുന്നുള്ളൂ.. രാത്രി എന്ന് പറയാന്‍ പറ്റുകേല്ലാ.. വെളുപ്പിനെ 2 മണി മുതല്‍ 8 മണിവരെ.. വല്ലാത്തൊരു സമയം തന്നെ !..പകലു മുഴുവന്‍ ബോര്‍ അടിക്കാതിരിക്കാന്‍ സിനിമ തപ്പിയെടുത്തു ഡൌണ്‍ലോഡ് ചെയ്യലാണ് ഇപ്പോഴത്തെ മെയിന്‍ പരിപാടി !.. ഫേസ്ബുക്കിലെയും ഓര്‍ക്കുട്ട്ടിലെയും ഒരുമാതിരി കിളികള്‍ ഒക്കെ 12 മണിയോടെ കൂടണയും.. അതാണു പതിവ്! .. പിന്നെ അകെ ഉള്ള ആശ്രയം ബ്രസീലില്‍ നിന്നുള്ള വിരളി പക്ഷികള്‍ (angry birds) മാത്രമാണ്!.. നമ്മുടെ 2 മണി സമയം അവിടുത്തെ ചാറ്റല്‍ സമയം ആയതു ഭാഗ്യം ! എങ്കിലും കാര്യങ്ങള്‍ അത്ര നിസാരമല്ല ... അവറ്റകളോട് സംസാരിക്കാന്‍ വേണ്ടി മറ്റൊരു വിന്‍ഡോയില്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് എടുത്തു ഇട്ടിരിക്കണം ..പോക്കെറ്റ്‌ ഡിക്ഷനറി എന്നാ അപ്ലിക്കേഷന്‍  വേറെ ..
ഇല്ലെങ്കിലും ഇങ്ങനെയാ.. ചാറ്റിങ്ന്‍റെ കാര്യം പറഞ്ഞാല്‍ പിന്നെ അതിന്‍റെ വാലില്‍ പിടിച്ചു അങ്ങ് പോകും!.. കുറച്ചു കഴിയുമ്പോള്‍ ശരിയാകുമായിരിക്കും!.. ഞാന്‍ വന്നു കട്ടിലില്‍ കിടന്നു .. 

"ഹാ .. ഇവിടൊരു മൂലയില്‍  കൂറകള്‍ ഒരു കുന്നുന്ടെല്ലോ!!..?''
'' :O .. എന്താ.. ??.. ''
''കഴുവാന്‍ ഉള്ളതൊക്കെ എടുത്തോണ്ട് കഴുകിക്കുടെ...?'' 
''കഴുകാം.....''
ഇതെന്താ ഞാന്‍ ഗുപ്പിയില്‍  നിന്നു വന്ന  ഭൂതമോ ??.. ഹോസ്റ്റലില്‍ ആയിരുന്നപ്പോള്‍ തുണിയെല്ലാം കൂടി ആഴ്ചയില്‍ വീട്ടില്‍ കൊണ്ട് തട്ടും.. തിരിച്ചു പോകുമ്പോള്‍ കഴുകി ഉണക്കി തേച്ചു മടക്കി ബാഗില്‍ വെക്കുന്ന ആളായിരുന്നു എന്‍റെ അമ്മ .. ആ അമ്മ തന്നെയാണോ ഇതു?..ആശ്ചര്യം .. അല്ല ..ദുഖകരം !! ..
തുണി അലക്കുക എന്നത് ഒരു കലയാണ് ..പണ്ടേതോ സ്കിറ്റില്‍ സുരാജ് പറഞ്ഞപോലെ ..'' ഇത് അറിയാവുന്നവര്‍ക്ക് ഈസി .. അറിയാത്തവര്‍ക്ക്  ഭയങ്കര പാട് ..''..ഞാന്‍ പയറ്റി തുടങ്ങി .. ജീന്‍സ്!.. എത്രനാള്‍ വേണമെങ്കിലും കഴുകാതെ ഇടാന്‍ കഴിയുന്ന ഒരു സാധനം..! എന്നാല്‍ അതിനെ എപ്പോഴെങ്കിലും നിങ്ങള്‍ ഒരു മണിക്കൂര്‍ സോപ്പ് വെള്ളത്തില്‍ ഇട്ടുവേച്ചിട്ടു എടുത്തു പൊക്കി കല്ലില്‍  അടിച്ചിട്ടുണ്ടോ?.. കടയില്‍ പൊറോട്ട അടിക്കാന്‍ പോയാല്‍ ഇത്രയും വിയര്‍ക്കില്ല !.. മാത്രമല്ല കാശും കിട്ടും !.. അതുപോലെ ഉള്ള 3 ജീന്‍സ്..പിന്നെ അല്ലറ ചില്ലറ ..എങ്കിലും എല്ലാം അലക്കി  കഴിഞ്ഞപ്പോള്‍ സമയം 1 മണി !.. 
 ഒരു വക കഴിച്ചിട്ടില്ല ഇതുവരെ ...ഞാന്‍ കൈയും മുഖവും കഴുകി അടുക്കളയില്‍ ചെന്നു!..ദെ അടുത്ത കുരിശു! ..
"ഒരു വക തരില്ല ഞാന്‍ .. എന്‍റെ പൊന്നുമോന്‍ ആദ്യം  പോയി കുളിച്ചിട്ടു വാ .. കുളിക്കുന്നതിനു മുന്നേ ടോമ്മിയെ കൂടി കുളിപ്പിക്കാന്‍ മറക്കണ്ട!! "

"അമ്മാ...  നിങ്ങള്‍ സിനിമയില്‍ ഒക്കെ കാണുന്ന പോലെ വില്ലത്തിയായ രണ്ടാനമ്മ കളിക്കുവാണോ! .. സ്വന്തം മോന്‍ അല്ലെ ഞാന്‍ ! ..വിശക്കുന്നു എന്ന് പറഞ്ഞാല്‍ മനസിലാവില്ലേ ?? ..."

..എങ്ങനെയൊക്കെയോ പറഞ്ഞോപ്പിച്ചതിന്‍റെ സന്തോഷം ഉള്ളില്‍ ഒതുക്കി ഞാന്‍ അലറി....!!അതൊന്നും മൈന്‍ഡ്  ചെയ്യാതെ അമ്മ തുടര്‍ന്നു.. 
"ഇതിനെയൊക്കെ വാങ്ങി കൊണ്ട് വന്നപ്പോഴേ ഞാന്‍ പറഞ്ഞതാ... നോക്കാമെങ്കില്‍ മാത്രമേ വളര്‍ത്താവു എന്ന് .. അല്ലെ?? "


മറുപടി പറഞ്ഞില്ല .. നേരെ പോയി പട്ടിയുടെ അടുത്ത് ..."പന്ന പട്ടി .. നിന്‍റെ ഈ പ്രായത്തില്‍ ഞാന്‍ തന്നെ കുളിക്കുമായിരുന്നു , ഇതിപ്പോ ആഴ്ചയില്‍ ആഴ്ചയില്‍ കുളിപ്പികാന്‍.. റോഡ്‌ വീലെര്‍ഓ, ലാബ്രഡോര്‍ഓ ഒന്നും അല്ലെല്ലോ .. ഏതോ പോമാരെന്യന്‍ നാടന്‍ ശങ്കരന്‍ അല്ലെ നീ... !"
ശോ! വേണ്ടായിരുന്നു!.. ഇല്ലെങ്കിലും ഈ പാവം മിണ്ടാ പ്രാണിയുടെ മനസ് വിഷമിപ്പിച്ചിട്ടു എനിക്കെന്തു നേട്ടമാണ് .. എന്നിലെ മേനക ഗാന്ധി ഒന്ന് ഉണര്‍ന്നു കോട്ടുവാ ഇട്ടു!..വേണ്ടായിരുന്നു ..ഇതിനെ വാങ്ങണ്ടായിരുന്നു ! :-/  അവനെ കുളിപ്പു മുറ്റത്തു കൊണ്ട് കെട്ടിയപ്പോള്‍ എവിടുന്നോ ഒരു വിളി.. വയറ്റില്‍ നിന്നു വിശപ്പിന്‍റെ വിളിയാണോ ..??
"അല്ല ഞാന പോസ്റ്റ്‌ മാന്‍ ..."
പോസ്റ്റ്‌ മാനേ കണ്ടപ്പോളാണ്  തൊഴിലില്ലയ്യിമ വേതനം കിട്ടാനുള്ള അപേക്ഷ കൊടുക്കാന്‍ ഞാന്‍ അര്‍ഹനാണോ എന്നാ ചിന്ത മനസ്സില്‍ വന്നതു..വെറുതെ ഇരുന്നു കുറച്ചു കാശ് ഒപ്പിക്കാമായിരുന്നു ..! ഫോണ്‍ ബില്‍ കൈയില്‍ തന്നിട്ടു അയാള്‍ തിരിഞ്ഞു നോക്കാതെ നടന്നു പോയി.. അയ്യോ ഫോണ്‍ ബില്‍ !!
"ഈശ്വരാ .. കഴിഞ്ഞ തവണ ബില്‍ വന്നപ്പോള്‍ ഉണ്ടായ കോലാഹലങ്ങള്‍ ഓര്‍ക്കുമ്പോള്‍  ഇത് പൊട്ടിച്ചു നോക്കാന്‍ പോലും തോന്നുന്നില്ല...."
  ...അതുകൊണ്ട് തന്നെ നോക്കിയതും ഇല്ല ..!  നേരെ അടുക്കളയില്‍ ചെന്നു ഫ്രിഡ്ജ്‌'ന്‍റെ മുകളിലായി  ബില്‍-ബോംബ്‌ ഫിറ്റ്‌ ചെയ്തു!.. അതമ്മ കണ്ടു എന്നുറപ്പിക്കും മുന്നേ തന്നെ  ചൂല്കെട്ടിയ തോട്ടയും എടുത്തു  ഞാന്‍ വീടിന്‍റെ കൂരയിലെ മാറാല തട്ടി തുടങ്ങി (ആരും പറയാതെ തന്നെ ജോലി ചെയ്യാന്‍ എനിക്കറിയാം....കേട്ടോ മാതാശ്രീ!)..എങ്കിലും ഒരു ധൈര്യത്തിനു ഓടിപോയി ഹെഡ്സെറ്റ് എടുത്തു ചെവില്‍ തിരുകി  എഫ് എം ഓണ്‍ ആക്കി..
  
" ജിന്ഗ  ല ലാ ..നിങ്ങള്‍ കേള്‍ക്കുന്നത്  91.5 എഫ് എം ,ഞാന്‍ സുമേഷ്; നേരത്തെ വിളിച്ച അമ്മ മകന്‍ അരുണിനു വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു ഓള്‍ഡ്‌ മലോടിയിലുടെ നല്ലൊരു സോന്ഗ്!.. മുടിയനായ പുത്രന്‍ എന്ന സിനിമയില്‍ നിന്നും ... ചില്ട്രെന്‍സ് സ്റ്റേ ടൂണ്‍..."
.
വിഷ്ണു .. അതു ഞാനാ.., അപ്പൊ ഈ ...അരുണ്‍ ? .. എന്‍റെ കൂടെ പഠിച്ചിറങ്ങിയ ..ജോലി ഒന്നും ഇല്ലാത്ത.. ആ അരുണ്‍ ആയിരിക്കുമോ ?? ..എന്തായാലും അവന്‍റെ അമ്മ കാണിച്ചത് അല്‍പ്പം കടന്നുപോയി .. നാട്ടുകാര്‍ക്ക് മുന്നില്‍  അവനെ ഒരു മുടിയനായ പുത്രന്‍ ആക്കിയില്ലേ..

5 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

Kolllaam :) as usaul Adipoli.. :)

ricinn പറഞ്ഞു...

kidilam :)

Sanju പറഞ്ഞു...

നന്നായിട്ടുണ്ട് - sanjay

Kutti പറഞ്ഞു...

തകര്‍പന്‍

shaima പറഞ്ഞു...

hmmmmmmmm.....