പിറകില്‍ നിന്നുള്ള ഇടി സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ ഞാന്‍ കുറച്ചു കൂടി നീങ്ങി നിന്നു.. എന്‍റെ മുന്നില്‍ ഉള്ളയാള്‍ തിരിഞ്ഞു രൂക്ഷമായി ഒന്നു നോക്കി.. എങ്കിലും ഒന്നും പറയാഞ്ഞതില്‍ ഞാന്‍ നന്ദിയോടെ ഒരു വളിച്ച ചിരി പാസാക്കി.. അതയാള്‍ കണ്ടില്ല എന്നു നടിച്ചു തിരിഞ്ഞു നിന്നു.. ഞാന്‍ ചിന്തയില്‍ മുഴുകി.. റോഡിലൊക്കെ തിരക്കായി വേരുന്നത്തെ ഉള്ളു.. പോരാത്തതിനു ഇന്ന് ചന്ത കൂടിയാണ്.. കോട്ടയും വട്ടിയുമായി നടന്നു നീങ്ങുന്ന സ്ത്രീകള്‍ .. ചന്ത ദിവസങ്ങളില്‍ റോഡ് ബ്ലോച്കവുന്നത് പതിവ് സംഭവം ആണ്.. കാള ചന്തയിലേക്ക് കന്നുകാലികളെ നടത്തി കൊണ്ടു പോകുന്നത് തന്നെ കാരണം.. ഇതു പണ്ട് മുതല്‍ക്കേ ഉള്ള കാഴ്ചയാണ്.. റോഡ് നിറഞ്ഞു കന്നുകാലികള്‍, അവയ്ക്കു ട്രാഫിക് നിയമങ്ങള്‍ ഇല്ല.. സിഗ്നലുകള്‍ നോക്കണ്ടാ.. എല്ലാ നിയന്ത്രണവും അവനോളം പോന്ന വടിയുമായി പിന്നില്‍ നടക്കുന്ന നിക്കറിട്ട തമിഴന്‍ ചെറുക്കെന്റെ കയ്യില്‍.. ഞാന്‍ കുറച്ചു കൂടി മുന്നിലേക്കായി.. സമയം പത്തു ആകുന്നത്തെ ഉള്ളു.. എങ്കിലും സുര്യന്‍ ഉച്ചിയില്‍ തീ കോരിയിടാന്‍ തുടങ്ങി.. പകല്‍ മുഴുവന്‍ ഭയങ്കരമായ ചൂടും രാത്രി പെരുമഴയും.. അതാണ് ഇപ്പൊ കുറെ ദിവസങ്ങളായി നടക്കുന്നത്.. വീടിലെ കാര്യങ്ങള്‍ കഷ്ടത്തിലാണ്! ഒരു മുറി മാത്രമേ ചോരാതെ ഉള്ളു .. അതില്‍ അമ്മ..ഭാര്യ.. മൂന്നു കുട്ടികള്‍.. മഴ തോര്‍ന്നു നില്‍ക്കുന്ന സമയം നോക്കി ഓടിളക്കി ചോര്‍ച്ച മാറ്റി ഇടണം.. എന്തായാലും ചിലവാ .. എന്നെ കൊണ്ടു ഒറ്റെക്ക് പറ്റില്ല.ഒരാളെ കൂട്ടിനു വിളിക്കണം .. അവനു മുന്നൂറു രൂപാ എന്നികൊടുകേണ്ടി വെറും ! ഹാ ഒരു മുറി ചോരുന്നില്ലെല്ലോ തല്‍കാലം ഇങ്ങനെ പോകട്ടെ..
പിറകില്‍ ആളുകളുടെ എണ്ണം കൂടി വരുന്നു.. ഇങ്ങനെ നിന്നാല്‍ ഒക്കില്ല! .. വേഗം പണി സ്ഥലത്തു എത്തണം.. ഇല്ലെങ്കില്‍ ഇന്നും പാതി കൂലിയെ കിട്ടു! അങ്ങനെ ആണെങ്കില്‍ നാളെയും കുട്ടികളുടെ ഫീസ് കെട്ടാന്‍ ഒക്കില്ല.. ആരി വാങ്ങലും നടക്കില്ല.. പിന്നെ ആകെ ഉള്ള സമാധാനം കൈയില്‍ നയകാശ് ഇല്ലേലും ഭാര്യ എവിടെയെങ്കിലും പോയി പത്രം മെഴുക്കി കൊടുത്തു, ഒരു നേരത്തെ ആഹാരം കൊണ്ടു വരും. എങ്ങനെ ഒക്കെ ആണേലും ഞാന്‍ ഇപ്പോഴും അവളെ വിഷമിപ്പിചിട്ടെ ഉള്ളു.. എന്നും എന്തെങ്കിലും പറഞ്ഞു വഴക്കിടും.. പിന്നെ അതു അവസാനിക്കുന്നത്.. കുടത്തിന്റെ തല തല്ലി പൊട്ടിച്ചും.. കസേരയുടെ കാലടിചോടിച്ചും ഒക്കെ ആവും.. പറ്റുമെങ്കില്‍ അവള്‍ക്കിട്ടും രണ്ടെണ്ണം! ..പിന്നെ സമാധാനമായി ഉള്ള ഉറക്കം.. എന്നേക്കാള്‍ ആ വീട് നോക്കാന്‍ കഷ്ടപെടുന്നത് അവള്‍ ആണ്.. എന്നിട്ടും അവളെ ഞാന്‍ വിഷമിപ്പിക്കുന്നു.. ഞാന്‍ അങ്ങനെ ഒരു വെല്ലുവിളിയാര്‍ന്ന തീരുമാനം എടുത്തു.. അവളെ ഇനി ഉപദ്രാവിക്കില്ല! പത്തിരുപതു കൊല്ലമായി അവളുടെ ഒപ്പം.. സ്ത്രീധനം കിട്ടിയതൊക്കെ പല വിധ കച്ചവടങ്ങള്‍ നടത്തി പരാജയപെട്ടു.. അങ്ങനെയാണ് ഇപ്പൊ നില്‍ക്കുന്ന പാറമടയില്‍ ജോലിക്ക് കയറിയത്.. കട്ടി പണിയാണ്.. അപകടം പിടിച്ചതും.. ഇന്നലെ തിരി കത്തിക്കാന്‍ വടം കെട്ടിയിറങ്ങിയ വാസു..വടം പൊട്ടി താഴെ വീണു..അവന്‍റെ കാര്യം കഷ്ടമാണ്.. രക്ഷ പിടിക്കുന്ന കാര്യം പടാന്ന മുതലാളി പറഞ്ഞെ ..എല്ലാം കണ്ടു മനം മടുത്തു!
പിറകില്‍ എന്തോ ബഹളം ...! ഞാന്‍ തിരിഞ്ഞു നോക്കി രണ്ടു കോളേജ് പയ്യെന്മാര്‍ എവിടെയോ തിരുകി കയറാന്‍ നോക്കിയതാണ്! എല്ലാരും കുടി പിടിച്ചു നിര്‍ത്തി ! ഇത്ര ധിറുതി പിടിച്ചു പോയാല്‍ ബാക്കി നില്‍ക്കുന്നവരെല്ലാം മണ്ടന്മാര്‍ ആണോ?? ക്ലാസ്സിലെങ്ങും കയറാതെ നടക്കുവ.. എന്‍റെ മൂത്ത മോനും ഇനി എങ്ങനെ ആണോ എന്തോ ..കോളേജ്ഇലെക്കെന്നും പറഞ്ഞു ഒരു ബുക്ക് എടുത്തു ഇറങ്ങാം.. ആ ഒരു ബുക്ക് ആണ് രണ്ടു വര്‍ഷമായി അവന്‍ കൊണ്ടു പോകുന്നത്.. ഇത്രയും കുറച്ചേ ഉള്ളു പഠിക്കാനെങ്കിലും അവന്‍ ഇതുവരെ ഒരന്നതിനും ജയിച്ചിട്ടില്ല.. പള്ളിക്കുടം കാണാത്ത എന്റെയല്ലേ മോന്‍.. അവന്‍ അങ്ങനെ ആയില്ലെങ്കിലെ അതിശയം ഉള്ളു! അവനു താഴെ രണ്ടു പെന്ന്കുട്ടികള്‍ .. ഒരാള്‍ എട്ടിലും .. മറ്റേതു പത്തിലും ! മൂത്തതിനെ ഇപ്പൊ തന്നെ കെട്ടിച്ചു വിടാന്‍ പ്രായമായി.. പത്തില്‍ തന്നെ മൂനാം തവണയ.. ഇളയവള്‍ പത്തു കഴിഞ്ഞാലും ഇവള്‍ അവിടെ തന്നെ കിടക്കും.. എല്ലാം കൂടി ആലോചിച്ചിട്ട് .. ഹോ... പെട്ടന്നു പിറകില്‍ നിന്നും ഒരു വിളി ..."സാധനം വാങ്ങിച്ചിട്ട് മാറാടെ... ബാക്കി ഉള്ളവര്‍ ഇവിടെ വെയിലും കൊണ്ടു കുറെ നേരമായി... " ഹാ .. ഞാന്‍ മുന്നിലെത്തിയിരിക്കുന്നു..!! പോകറ്റില്‍ നിന്നും കാശ് എടുത്തു നീട്ടി .."ഒരു quarter OCR " .. അതും വാങ്ങി നടന്നപ്പോ വല്ലാത്തൊരു ആശ്വസം!.. പറമടയിലേക്ക് തിരിയുന്ന ആളൊഴിഞ്ഞ വഴിയില്‍ നിന്നും പച്ച വെള്ളം തൊടാതെ അതു കുടിച്ചു തീര്‍ത്തു.. കാലിനൊക്കെ ഒരു ശക്തി വന്നപോലെ .. തിരിഞ്ഞു വേഗത്തില്‍ നടന്നു...ഞാന്‍ എന്തിനു ആ നശിച്ച പണിക്കു പോയി ജീവന്‍ കളയണം..! വീടെതിയത് എന്നതെകാള്‍ വേഗത്തില്‍ ആയിരുന്നു.. അടുക്കളയിലേക്കു കയറി ." നായിന്‍റെ മോളെ..വയറു കത്തുന്നു വല്ലതും കഴിക്കാന്‍ എടുക്കു.. " അതിനുള്ള മറുപടിയും...അവള്‍ക്കിട്ടുള്ള തൊഴിയും ഒരുമിച്ചായിരുന്നു.. പതുങ്ങിയ ഒരു കരച്ചില്‍... അതവസാനിക്കും മുന്നേ..മയക്കത്തിന്റെ...ബോധാമില്ലയ്മയുടെ പാറക്കെട്ടുകളിലേക്ക് ഞാന്‍ വടം കെട്ടി ഇറങ്ങിയിരുന്നു...
3 അഭിപ്രായങ്ങൾ:
മോനെ കുടിയനില്‍ നിന്നും തന്നെ തുടങ്ങിയല്ലോ അത് മതി ....നന്നായെടാ Machoooo
:) അളിയാ നമ്മളെ കൊണ്ടു ഇങ്ങനെ ഉള്ളതല്ലേ പറ്റു.. എല്ലാം അനുഭവങ്ങള്‍ അല്ലെ..!!
Kudiyaaaa kidialn da mone..... keep writing mone....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ