ഭൂഗോളത്തിന്‍റെ സ്പന്ദനം പോലും കണക്കിലാണ്..വിത്തൌട്ട് മത്തെമാറ്റിക്സ് ഭൂമി വെറും വട്ട പൂജ്യം !!
അമ്മേ .. ഞാന്‍ ഞെട്ടി ഉണര്‍ന്നു.. ഫസ്റ്റ് ഇന്റെര്‍ണലിന്‍റെ തലേന്നും ഇതേ
സ്വപ്നം കണ്ടതാ.. ദെ ഇപ്പൊ സെക്കന്റ് ഇന്റെര്‍ണലിനു മുന്നേയും..ഇതെന്തു
മായ ..! സംഗതി മായ അല്ലെന്നു ഇന്റെര്‍ണല്‍ മാര്‍ക്ക് കയ്യില്‍ കിട്ടിയപ്പോ
ബോധ്യമായി.. മത്തെമാറ്റിക്സ് ഇല്ലാത്ത ഭൂമിയുടെ അവസ്ഥ തന്നെയാരുന്നു
എന്‍റെയും!..വെറും വട്ട പൂജ്യം!.. അധ്യാപികയുടെ അകമഴിഞ്ഞ പ്രശംസയുടെയും
സഹപാഠികളുടെ അഭിനന്ദന പെരുമാഴയുടെയും മുന്നില്‍ വിനയകുനയനായി തല
കുനിച്ചു ക്ലാസ്സിന്‍റെ ഒരു മൂലയില്‍ ഞാന്‍ നിന്നു... ഇന്നും ഇന്നലെയും
തുടങ്ങിയതല്ല ഞാനും ഈ ഗണിത കുണിതവുംയുള്ള കശപിശ!.. അതിനു ഏതാണ്ടൊരു
പതിറ്റാണ്ട് പഴക്കമുണ്ട്.. അതിനു മുന്നേ.. അതായതു ഞാന്‍ ഏഴാം ക്ലാസ്സില്‍
പഠിക്കുമ്പോള്‍ കണക്കുമായി നല്ല രമ്യതയില്‍ ആയിരുന്നു എന്നാണ് എന്‍റെ
ഓര്‍മ്മ..! കാരണം മറ്റൊന്നുമല്ല ..ചന്തുവിനു അന്നു തങ്കമണി ടീച്ചറുടെ വക
സ്പെഷ്യല്‍ ട്യുഷന്‍ ഉണ്ടാരുന്നു .. ആ സമയത്തു എന്‍റെ കണക്കുബുക്ക്
കാണാന്‍ അന്യദേശത്ത് നിന്നുവരെ മണ്ടന്‍മാരായ കുട്ടികളുടെ രക്ഷിതാക്കള്‍
എത്തുമായിരുന്നു എന്നും കേട്ടിടുണ്ട് ..അതൊക്കെ ഒരു കാലം !..
ആ കാലം പിന്നീടു എന്‍റെ മുന്നില്‍ ഒരു കാലനാവുന്നതു ഞാന്‍ അറിഞ്ഞില്ല..
എട്ടാം ക്ലാസ്സില്‍ ഞാന്‍ സ്പെഷ്യല്‍ ട്യുഷന്‍ മതിയാക്കിയതു തലയ്ക്കു
മുകളില്‍ എന്തോ ഗുളികന്‍ വന്ന സമയത്താണു.. അതോടെ എല്ലാ വിഷയത്തിലും ശ്രദ്ധ
പതിപ്പിക്കാന്‍ കഴിയുന്നില്ല എന്ന എന്‍റെ നിരന്തരമായ ആവിശ്യം വീട്ടില്‍
അനുവദിച്ചു തന്നു !..അങ്ങനെ ഞാന്‍ ആദ്യമായി ഒരു സമാന്തര വിദ്യാലയത്തില്‍
വിദ്യ തേടി എത്തി..അവിടെ ചെന്നപ്പോള്‍ ആദ്യം ഉണ്ടായിരുന്ന സ്വീകരണം
അല്ല പിന്നീട് ലഭിച്ചതു .. അടിയോടടി ...അടിയെ പേടിച്ചു പിന്നെ ക്ലാസിനു
കയറാതെ ആയി..എങ്ങനെ ഒക്കെയോ ഒരു കൊല്ലം തികച്ചു അവിടെ ..പിന്നെ
മറ്റൊരിടം!..അങ്ങനെ വഴിയമ്പലങ്ങള്‍ പലതു പ്രദിക്ഷണം വെച്ച് പത്താം
തരത്തില്‍ എത്തി ..മൂക്കിപോടി വലിക്കുന്ന ഒരു ചാക്കോ മത്തായി സര്‍
ആയിരുന്നു ഗണിത അദ്യാപകന്‍.. ക്ലാസ്സ് എടുക്കുന്നതിനിടയില്‍ മൂകിപോടി
വെക്കും .. എന്നിട്ട് നിര്‍ത്താതെ തുമ്മും.. !പിന്നിട് എവിടുന്നോ
മൂക്കിപോടിയും സംഘടിപിച്ചു ഒരുത്തന്‍ വന്നു.. അന്നു മുതല്‍ അതായി പതിവു..
സര്‍ തുമ്മുന്നു .. പിറകെ ഞങ്ങള്‍ തുമ്മുന്നു !.. ക്ലാസ്സില്‍ അകെ
ആചീ...ആചീ...ആചീ ...!!
എന്‍റെ കൂടെ തുമ്മി തെറിച്ചു നടന്നവന്മാര്‍ എല്ലാം നല്ല ഗ്രേഡ് വാങ്ങി
ജയിച്ചു !.. ഞാന്‍ നിരങ്ങി ..ഇഴഞ്ഞു ..വലിഞ്ഞു കയറി !.. അതും മിനിമം
ഗ്രേഡ് !.. അന്നെനിക്കു മനസിലായി ചന്തു കണക്കിനു മുന്നില്‍ തോറ്റെ മതിയാവു
എന്നു.. പക്ഷെ പതിനൊന്നാം ക്ലാസ്സില്‍ കാര്യങ്ങള്‍ വളരെ
രസമുള്ളതായിരുന്നു.. രാജേന്ദ്രന്‍ സാര്‍.. ചോക്ക് എടുത്തു ബോര്‍ഡിന്‍റെ
ഒരറ്റത്ത് നിന്നു ക്ലാസ്സ്‌മുറിയുടെ മറ്റൊരു മൂല വരെ വരച്ചോണ്ട് പോയത്
എനിക്ക് 'ഇന്‍ഫിനിറ്റി' എന്തെന്നു മനസിലാവാന്‍ വേണ്ടി ആണെന്നു ഞാന്‍
സംശയിച്ചു ..എന്നിട്ട് എന്നോടായി ഒരു വാചകവും ..''ഇവിടെയും തീരില്ല
ഇനിഫിന്ടി .. അത് ഈ മുറി തുരന്നു.. ദെ ആ കാണുന്ന വാഴതോട്ടവും കഴിഞ്ഞും
പോകും ...വല്ലതും മനസ്സിലായോ ?.. എവിടെ ! '' ... ഹും.. ഞാന്‍ മൂളി ..
''എങ്കില്‍ ബോര്‍ഡില്‍ എഴുതി വെച്ചിരിക്കുന്നത് .. നോക്കി വരച്ചു
വെയ്ക്കു.. " ക്ലാസ്സില്‍ കൂട്ട ചിരി! .. എന്നാല്‍ പന്ത്രണ്ടാം തരത്തിലെ
റിസള്‍ട്ട് വന്നപ്പോള്‍ എല്ലാവരെയും ഞാന്‍ ചെറുതായി ഒന്നു ഞെട്ടിച്ചു !
എന്‍റെ കൂടെ പഠിച്ച മറ്റു വിഷ്ണുമാരെല്ലാം നല്ലതു പോലെ പഠിക്കും എന്നത്
പരീക്ഷ സമയത്തു എനിക്കു തുണയായി.. അടുത്തിരുന്നവന്‍ അകമഴിഞ്ഞു
സഹായിച്ചപ്പോള്‍ ഞാന്‍ നല്ല മാര്‍ക്കോടെ ജയിച്ചു !..
ആ വിജയം ദെ എന്നെ ഇവിടെ ഈ മൂലയില്‍ എത്തിച്ചു !.. open the window let the atmosphere come in! ടീച്ചര്‍ എന്നോടായി പറഞ്ഞു '..അതെ
ഇംഗ്ലീഷ് തന്നെയാണ് ' .. ഞാന്‍ പോയി ജനല്‍ തുറന്നിട്ടു .. ടീച്ചര്‍
തുടര്‍ന്നു.. the black boy sitting in the fourth bench has the concept! ...ഞാന്‍ ആ ബ്ലാക്ക് ബോയിയെ നോക്കി ..അവന്‍റെ മുഖത്തു
ഒരു വളിച്ച ചിരി ..! ഇവര്‍ ഇത് എന്തു ഭാവിച്ചാ... മലയാളത്തില്‍ പറഞ്ഞൂടെ
.. അതെങ്ങനെ.. കോളേജ്ന്‍റെ സ്റ്റാറ്റസ് അത് അനുവദിക്കില്ലെല്ലോ! ...
കോളേജില്‍ ചേര്‍ന്ന് ആദ്യത്തെ റിസള്‍ട്ട് വന്നപ്പോള്‍ ഞാന്‍ വിചാരിച്ചതാ
.."ഇശ്വരാ.. ഇനി രണ്ടു കൊല്ലം കൂടി ഞാന്‍ ഈ പണ്ടാരം കണക്കു പഠിക്കേണ്ടി
വേരുമെല്ലോ .." രണ്ടാം വര്‍ഷവും എന്‍റെ വിഷമത്തിനു വലിയ മാറ്റം വന്നില്ല..
"ഇശ്വരാ ഇനിയും രണ്ടു കൊല്ലം കൂടി ഞാന്‍ ഈ പണ്ടാരം കണക്കു പഠിക്കേണ്ടി
വേരുമെല്ലോ .. " ദെ ഇപ്പൊ മൂന്നാം കൊല്ലം !!..ഇനി നാലാം
കൊല്ലം!..കണക്കുകള്‍ മാത്രം ബാക്കി വെച്ച് കൂട്ടുകാര്‍ ഓരോന്നായി പൊഴിഞ്ഞു
പോയി!..
ഗണിതം ! ..എന്നെ സംബന്ധിച്ച് അറിയും തോറും ആഴം കൂടുന്ന മഹാസാഗരം !
നിലാവില്‍ കണക്കു പുസ്തകവും പിടിച്ചു നക്ഷത്രം എണ്ണി കിടന്നവനു ഒരു
വെളിപാടുണ്ടാകുന്നു.. എന്താ ..? 'ബേസിക് മാത്സ് പഠിക്കണം ..' എന്തിനാ ?
'പഠിച്ചാലേ രക്ഷ ഉള്ളു...' അങ്ങനെ പഠിക്കാന്‍ തന്നെ തീരുമാനിച്ചു !
..ചെന്നു പെട്ടതു ഒരു പഴയ സിങ്കതിന്‍റെ മടിയില്‍... മടിയില്‍ നിന്നു
ഇറങ്ങി ഇരിയടാ.. ഒരലര്‍ച്ച ! ആവിശ്യം അറിയിച്ചപ്പോള്‍ ദക്ഷിണ വെക്കാന്‍
പറഞ്ഞു.. ഈ പാവത്തിന്‍റെ ഓട്ട കീശയില്‍ രണ്ടു ചോദ്യ പപ്പേര്‍ മാത്രം !..
കണക്കിന്‍റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച തങ്കമണി ടീച്ചറെ മനസ്സില്‍
ധ്യാനിച്ചു കൊണ്ട് ..ഒന്നു മുതല്‍ പന്ത്രണ്ടു വരെ ഉള്ള ഗുണിത പട്ടിക
അങ്ങട്ട് അലക്കി !.. മുഴിവിക്കാന്‍ സമ്മതിച്ചില്ല ! ..ഉസ്താദ് ഫ്ലാറ്റ് !
ഒടുവില്‍ ഒരുനാള്‍ ആ കലാലയതോട് വിട പറഞ്ഞു ഒരുപിടി മണ്ണ് വരി വെള്ള
പെയിന്റ് അടിച്ച ഭിത്തിയില്‍ തേച്ചു ..ഇപ്പൊ സമാധാനമായി ..! കൃതാര്‍ഥനായി
യാത്ര തുടര്‍ന്നു.. നാല് വര്‍ഷത്തെ ബിരുദ ജീവിതം സമ്മാനിച്ച
സര്‍ട്ടിഫിക്കറ്റ് ഒക്കെയായി വീടിലേക്കുള്ള ബസില്‍ ഞെളിഞ്ഞു ഇരുന്നു !..
'ഒരു അഞ്ചല്‍
ടിക്കറ്റ് '..
'നാല്‍പ്പത്തി മൂന്ന് രൂപ.. ' .. ഞാന്‍ നൂറു രൂപ കൊടുത്തു !
'ഒരു മൂന്ന് രൂപ തരാന്‍ കാണുമോ ചില്ലറ ഇല്ല !..'
'മൂന്നില്ല , അഞ്ചു രൂപ
തരാം !..' .. ബാക്കി നാല്പത്തി ഏഴു രൂപ തിരിച്ചു തന്നു ! ....ടിക്കറ്റ്
ടിക്കറ്റ് .. കണ്‍ടെക്ട്ടെര്‍ മുന്നോട്ടു പോയി ..കാശും കയ്യില്‍
പിടിച്ചു ഒന്നു ചിന്തിച്ചു! .. കണക്കു തെറ്റിയോ.. ഹേയ് എനിക്കു തെറ്റാനോ
!.. ചാന്‍സ് ഒട്ടും ഇല്ല ..!
2011, ഒക്‌ടോബർ 10, തിങ്കളാഴ്‌ച
2011, സെപ്റ്റംബർ 13, ചൊവ്വാഴ്ച
ഗുപ്പിയില്‍ നിന്നുവന്ന തൊഴില്‍രഹിതന്‍
രാവിലെ എഴുന്നേറ്റപ്പോള്‍ സമയം 10 മണി !.. എഴുന്നെറ്റതല്ല.. എഴുന്നെല്‍പ്പിച്ചതാണ്!!...
മുഖത്തു വീണ വെള്ളത്തിനു ചെറിയ പുളിപ്പ് !.. ഇതു പാല്‍ പത്രം കഴുകി
ഒഴിച്ചതു തന്നെ..!
" എന്താ അമ്മെ ഇത്തിരി നല്ല വെള്ളം കൊണ്ട് ഒഴിച്ചുടയോ! ?.."
ചോദ്യം പുറത്തേക്കു വന്നില്ല ..വന്നത് ഒരു വളിച്ച ചിരി മാത്രം .. ചാടി എഴുനേറ്റപ്പോള്‍ തന്നെ പണി കിട്ടുകയും ചെയ്തു ..
"ഹാ .. ഇവിടൊരു മൂലയില്‍ കൂറകള്‍ ഒരു കുന്നുന്ടെല്ലോ!!..?''
'' :O .. എന്താ.. ??.. ''
''കഴുവാന്‍ ഉള്ളതൊക്കെ എടുത്തോണ്ട് കഴുകിക്കുടെ...?''
''കഴുകാം.....''
..എങ്ങനെയൊക്കെയോ പറഞ്ഞോപ്പിച്ചതിന്‍റെ സന്തോഷം ഉള്ളില്‍ ഒതുക്കി ഞാന്‍ അലറി....!!അതൊന്നും മൈന്‍ഡ് ചെയ്യാതെ അമ്മ തുടര്‍ന്നു..
മറുപടി പറഞ്ഞില്ല .. നേരെ പോയി പട്ടിയുടെ അടുത്ത് ..."പന്ന പട്ടി .. നിന്‍റെ ഈ പ്രായത്തില്‍ ഞാന്‍ തന്നെ കുളിക്കുമായിരുന്നു , ഇതിപ്പോ ആഴ്ചയില്‍ ആഴ്ചയില്‍ കുളിപ്പികാന്‍.. റോഡ് വീലെര്‍ഓ, ലാബ്രഡോര്‍ഓ ഒന്നും അല്ലെല്ലോ .. ഏതോ പോമാരെന്യന്‍ നാടന്‍ ശങ്കരന്‍ അല്ലെ നീ... !"

"വിളക്കും കിണ്ടിയും എടുത്തു തേച്ചു വെയ്ക്കാടാ.... "
"അമ്മേ..........??"
"മ്മം ... എന്താടാ ഒരു നീട്ടം ??.. നിന്നെ ഏല്‍പിച്ച ജോലി എങ്കിലും നേരാം വണ്ണം സമയത്തു ചെയ്തുടെ..?"
"ങാ.... ചെയ്യാന്‍ പോകുവാ .. വെറുതെ കിടന്നു ഭഹളം ഉണ്ടാക്കണ്ടാ ..."
പൂജാമുറിയില്‍ ചെന്ന് വിളക്കെടുത്തു മുറ്റത്തു പൈപ്പ്'ന്‍റെ അടുത്തു കൊണ്ട് വെച്ചു ..അവിടെ തയ്യാറാക്കി വെച്ചിരുന്ന കട്ടപ്പൊടി-സോപ്പുപൊടി മിശ്രിതം ഉപയോഗിച്ച് നന്നായി തേയ്ച്ചു ഉരച്ചു!.. കോളേജ് ജീവിതം കഴിഞ്ഞു മറ്റു പണി ഒന്നുമാവാതെ വീട്ടിലിരിക്കുന്ന എല്ലാ മഹാന്മാരും മഹതികളും ഇതൊക്കെയാവും ചെയ്യുന്നതെന്നു ഓര്‍ത്തു ആശ്വസിച്ചു; മിനുക്കിയ വിളക്കും കിണ്ടിയും തിരികെ കൊണ്ട് വെച്ചു!!..

ഇനി ബാക്കി വെച്ച ഉറക്കം!.. അതങ്ങു ഉറങ്ങി തീര്‍ത്തേക്കാം..! ;) ..കണക്കുകൂട്ടല്‍ പിഴച്ചതാണ് പ്രശ്നമായതു, മാസത്തിന്‍റെ പകുതിയേ
ആയിട്ടുള്ളൂ.. അതിനു മുന്നേ ഇന്റര്‍-നെറ്റ് ഫ്രീ യുസേജ് കഴിഞ്ഞു, ഇപ്പൊ നൈറ്റ് അണ്‍-ലിമിറ്റ് മാത്രമാണ് ശരണം !..രാത്രി മാത്രമേ വിഹരിക്കാന്‍ പറ്റുന്നുള്ളൂ..
രാത്രി എന്ന് പറയാന്‍ പറ്റുകേല്ലാ.. വെളുപ്പിനെ 2 മണി മുതല്‍ 8 മണിവരെ..
വല്ലാത്തൊരു സമയം തന്നെ !..പകലു
മുഴുവന്‍ ബോര്‍ അടിക്കാതിരിക്കാന്‍ സിനിമ തപ്പിയെടുത്തു ഡൌണ്‍ലോഡ്
ചെയ്യലാണ് ഇപ്പോഴത്തെ മെയിന്‍ പരിപാടി !.. ഫേസ്ബുക്കിലെയും ഓര്‍ക്കുട്ട്ടിലെയും
ഒരുമാതിരി കിളികള്‍ ഒക്കെ 12 മണിയോടെ കൂടണയും.. അതാണു പതിവ്! .. പിന്നെ അകെ
ഉള്ള ആശ്രയം ബ്രസീലില്‍ നിന്നുള്ള വിരളി പക്ഷികള്‍ (angry birds) മാത്രമാണ്!..
നമ്മുടെ 2 മണി സമയം അവിടുത്തെ ചാറ്റല്‍ സമയം ആയതു ഭാഗ്യം ! എങ്കിലും
കാര്യങ്ങള്‍ അത്ര നിസാരമല്ല ... അവറ്റകളോട് സംസാരിക്കാന്‍ വേണ്ടി മറ്റൊരു
വിന്‍ഡോയില്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് എടുത്തു ഇട്ടിരിക്കണം ..പോക്കെറ്റ്
ഡിക്ഷനറി എന്നാ അപ്ലിക്കേഷന്‍ വേറെ ..
ഇല്ലെങ്കിലും ഇങ്ങനെയാ.. ചാറ്റിങ്ന്‍റെ
കാര്യം പറഞ്ഞാല്‍ പിന്നെ അതിന്‍റെ വാലില്‍ പിടിച്ചു അങ്ങ് പോകും!.. കുറച്ചു കഴിയുമ്പോള്‍ ശരിയാകുമായിരിക്കും!..
ഞാന്‍ വന്നു കട്ടിലില്‍ കിടന്നു ..
"ഹാ .. ഇവിടൊരു മൂലയില്‍ കൂറകള്‍ ഒരു കുന്നുന്ടെല്ലോ!!..?''
'' :O .. എന്താ.. ??.. ''
''കഴുവാന്‍ ഉള്ളതൊക്കെ എടുത്തോണ്ട് കഴുകിക്കുടെ...?''
''കഴുകാം.....''
ഇതെന്താ ഞാന്‍ ഗുപ്പിയില്‍ നിന്നു വന്ന ഭൂതമോ ??.. ഹോസ്റ്റലില്‍
ആയിരുന്നപ്പോള്‍ തുണിയെല്ലാം കൂടി ആഴ്ചയില്‍ വീട്ടില്‍ കൊണ്ട് തട്ടും..
തിരിച്ചു പോകുമ്പോള്‍ കഴുകി ഉണക്കി തേച്ചു മടക്കി ബാഗില്‍ വെക്കുന്ന ആളായിരുന്നു എന്‍റെ അമ്മ .. ആ അമ്മ തന്നെയാണോ ഇതു?..ആശ്ചര്യം .. അല്ല ..ദുഖകരം !! ..
തുണി അലക്കുക എന്നത് ഒരു കലയാണ് ..പണ്ടേതോ സ്കിറ്റില്‍ സുരാജ് പറഞ്ഞപോലെ ..'' ഇത് അറിയാവുന്നവര്‍ക്ക് ഈസി .. അറിയാത്തവര്‍ക്ക് ഭയങ്കര പാട് ..''..ഞാന്‍ പയറ്റി തുടങ്ങി .. ജീന്‍സ്!.. എത്രനാള്‍ വേണമെങ്കിലും കഴുകാതെ ഇടാന്‍ കഴിയുന്ന ഒരു സാധനം..! എന്നാല്‍ അതിനെ എപ്പോഴെങ്കിലും നിങ്ങള്‍ ഒരു മണിക്കൂര്‍ സോപ്പ് വെള്ളത്തില്‍ ഇട്ടുവേച്ചിട്ടു എടുത്തു പൊക്കി കല്ലില്‍ അടിച്ചിട്ടുണ്ടോ?.. കടയില്‍ പൊറോട്ട അടിക്കാന്‍ പോയാല്‍ ഇത്രയും വിയര്‍ക്കില്ല !.. മാത്രമല്ല കാശും കിട്ടും !.. അതുപോലെ ഉള്ള 3 ജീന്‍സ്..പിന്നെ അല്ലറ ചില്ലറ ..എങ്കിലും എല്ലാം അലക്കി കഴിഞ്ഞപ്പോള്‍ സമയം 1 മണി !..

ഒരു വക കഴിച്ചിട്ടില്ല ഇതുവരെ ...ഞാന്‍ കൈയും
മുഖവും കഴുകി അടുക്കളയില്‍ ചെന്നു!..ദെ അടുത്ത കുരിശു! ..
"ഒരു
വക തരില്ല ഞാന്‍ .. എന്‍റെ പൊന്നുമോന്‍ ആദ്യം പോയി കുളിച്ചിട്ടു വാ ..
കുളിക്കുന്നതിനു മുന്നേ ടോമ്മിയെ കൂടി കുളിപ്പിക്കാന്‍ മറക്കണ്ട!! "
"അമ്മാ... നിങ്ങള്‍ സിനിമയില്‍ ഒക്കെ കാണുന്ന പോലെ വില്ലത്തിയായ രണ്ടാനമ്മ കളിക്കുവാണോ! .. സ്വന്തം മോന്‍ അല്ലെ ഞാന്‍ ! ..വിശക്കുന്നു എന്ന് പറഞ്ഞാല്‍ മനസിലാവില്ലേ ?? ..."
"അമ്മാ... നിങ്ങള്‍ സിനിമയില്‍ ഒക്കെ കാണുന്ന പോലെ വില്ലത്തിയായ രണ്ടാനമ്മ കളിക്കുവാണോ! .. സ്വന്തം മോന്‍ അല്ലെ ഞാന്‍ ! ..വിശക്കുന്നു എന്ന് പറഞ്ഞാല്‍ മനസിലാവില്ലേ ?? ..."
..എങ്ങനെയൊക്കെയോ പറഞ്ഞോപ്പിച്ചതിന്‍റെ സന്തോഷം ഉള്ളില്‍ ഒതുക്കി ഞാന്‍ അലറി....!!അതൊന്നും മൈന്‍ഡ് ചെയ്യാതെ അമ്മ തുടര്‍ന്നു..
"ഇതിനെയൊക്കെ വാങ്ങി കൊണ്ട് വന്നപ്പോഴേ ഞാന്‍ പറഞ്ഞതാ... നോക്കാമെങ്കില്‍ മാത്രമേ വളര്‍ത്താവു എന്ന് .. അല്ലെ?? "
മറുപടി പറഞ്ഞില്ല .. നേരെ പോയി പട്ടിയുടെ അടുത്ത് ..."പന്ന പട്ടി .. നിന്‍റെ ഈ പ്രായത്തില്‍ ഞാന്‍ തന്നെ കുളിക്കുമായിരുന്നു , ഇതിപ്പോ ആഴ്ചയില്‍ ആഴ്ചയില്‍ കുളിപ്പികാന്‍.. റോഡ് വീലെര്‍ഓ, ലാബ്രഡോര്‍ഓ ഒന്നും അല്ലെല്ലോ .. ഏതോ പോമാരെന്യന്‍ നാടന്‍ ശങ്കരന്‍ അല്ലെ നീ... !"
ശോ! വേണ്ടായിരുന്നു!.. ഇല്ലെങ്കിലും ഈ പാവം മിണ്ടാ പ്രാണിയുടെ മനസ് വിഷമിപ്പിച്ചിട്ടു
എനിക്കെന്തു നേട്ടമാണ് .. എന്നിലെ മേനക ഗാന്ധി ഒന്ന് ഉണര്‍ന്നു കോട്ടുവാ
ഇട്ടു!..വേണ്ടായിരുന്നു ..ഇതിനെ വാങ്ങണ്ടായിരുന്നു ! :-/ അവനെ കുളിപ്പു മുറ്റത്തു കൊണ്ട്
കെട്ടിയപ്പോള്‍ എവിടുന്നോ ഒരു വിളി.. വയറ്റില്‍ നിന്നു വിശപ്പിന്‍റെ
വിളിയാണോ ..??
"അല്ല ഞാന പോസ്റ്റ് മാന്‍ ..."
പോസ്റ്റ് മാനേ കണ്ടപ്പോളാണ് തൊഴിലില്ലയ്യിമ വേതനം കിട്ടാനുള്ള അപേക്ഷ കൊടുക്കാന്‍ ഞാന്‍ അര്‍ഹനാണോ എന്നാ ചിന്ത മനസ്സില്‍ വന്നതു..വെറുതെ ഇരുന്നു കുറച്ചു കാശ് ഒപ്പിക്കാമായിരുന്നു ..! ഫോണ്‍ ബില്‍ കൈയില്‍ തന്നിട്ടു അയാള്‍ തിരിഞ്ഞു നോക്കാതെ നടന്നു പോയി.. അയ്യോ ഫോണ്‍ ബില്‍ !!

"ഈശ്വരാ .. കഴിഞ്ഞ തവണ ബില്‍ വന്നപ്പോള്‍ ഉണ്ടായ കോലാഹലങ്ങള്‍
ഓര്‍ക്കുമ്പോള്‍ ഇത് പൊട്ടിച്ചു നോക്കാന്‍ പോലും തോന്നുന്നില്ല...."
...അതുകൊണ്ട് തന്നെ നോക്കിയതും ഇല്ല ..! നേരെ അടുക്കളയില്‍ ചെന്നു ഫ്രിഡ്ജ്'ന്‍റെ മുകളിലായി
ബില്‍-ബോംബ് ഫിറ്റ് ചെയ്തു!.. അതമ്മ കണ്ടു എന്നുറപ്പിക്കും മുന്നേ തന്നെ ചൂല്കെട്ടിയ തോട്ടയും എടുത്തു ഞാന്‍ വീടിന്‍റെ കൂരയിലെ മാറാല തട്ടി തുടങ്ങി (ആരും പറയാതെ തന്നെ ജോലി ചെയ്യാന്‍ എനിക്കറിയാം....കേട്ടോ മാതാശ്രീ!)..എങ്കിലും ഒരു ധൈര്യത്തിനു
ഓടിപോയി ഹെഡ്സെറ്റ് എടുത്തു ചെവില്‍ തിരുകി എഫ് എം ഓണ്‍ ആക്കി..
" ജിന്ഗ ല ലാ ..നിങ്ങള്‍ കേള്‍ക്കുന്നത് 91.5 എഫ് എം ,ഞാന്‍ സുമേഷ്;
നേരത്തെ വിളിച്ച അമ്മ മകന്‍ അരുണിനു വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു ഓള്‍ഡ് മലോടിയിലുടെ
നല്ലൊരു സോന്ഗ്!.. മുടിയനായ പുത്രന്‍ എന്ന സിനിമയില്‍ നിന്നും ... ചില്ട്രെന്‍സ് സ്റ്റേ ടൂണ്‍..."
.
.
വിഷ്ണു .. അതു ഞാനാ.., അപ്പൊ ഈ ...അരുണ്‍ ? .. എന്‍റെ കൂടെ പഠിച്ചിറങ്ങിയ ..ജോലി ഒന്നും ഇല്ലാത്ത.. ആ അരുണ്‍ ആയിരിക്കുമോ ?? ..എന്തായാലും അവന്‍റെ അമ്മ കാണിച്ചത് അല്‍പ്പം കടന്നുപോയി .. നാട്ടുകാര്‍ക്ക് മുന്നില്‍ അവനെ ഒരു മുടിയനായ പുത്രന്‍ ആക്കിയില്ലേ..
2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച
എല്‍.ഡി.സി പരീക്ഷ എഴുതാന്‍ പോയ കഥ ! (ഒരു യാത്രാവിവരണം)
ഒട്ടുമിക്ക മാതാപിതാക്കളുടെയും ആഗ്രഹം ആണു മക്കള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗി ആവണം എന്നതു.. അതു കൊണ്ട് എന്‍റെ വീട്ടുകാരെ ഞാന്‍ കുറ്റം പറയില്ല !.. അവരുടെ ഒരുപാടു അപേക്ഷയും ഒടുവില്‍ ഭീക്ഷണിയും വഴങ്ങി ഞാനും പി.എസ്.സി 'യുടെ ഓണ്‍ലൈന്‍ അപേക്ഷ അയച്ചു.. ദൂരെ എങ്ങും പോയി എഴുതാനുള്ള മടി കാരണം കൊല്ലം ജില്ല തന്നെയാണ് കൊടുത്തതു. ഒടുവില്‍ ഹാള്‍ടിക്കറ്റ് വന്നപ്പോള്‍ പണി പാളി .. കൊല്ലവും പത്തനംതിട്ടയും കഴിഞ്ഞു കോട്ടയം-പാല ആണു എക്സാം സെന്‍റെര്‍ !.. സാധാരണ ഗതിയില്‍ ഏതാണ്ട് രണ്ടു- മൂന്ന് മണിക്കൂര്‍ യാത്ര വരും.. ഉച്ചക്കു ഒന്നര'ക്കാണ് ഹാളില്‍ കയറേണ്ടത് .. പരീക്ഷ മൂന്നര വരെയും!.. ഞാന്‍ വെളുപ്പിനെ എട്ടു മണിയോടെ എല്ലാ തയ്യാറെടുപ്പോടും കൂടി റോഡില്‍ വണ്ടി കാത്തു നിന്നു.. കോട്ടയതെക്കുള്ള ഒരു വണ്ടി ആളെയും കുത്തി നിറച്ചു എന്‍റെ മുന്നില്‍ വന്നു കിതച്ചു നിന്നു... 'കോട്ടയം വരെ നിന്നുള്ള യാത്രയോ?.. ആലോചിക്കാനേ വയ്യാ..' അടുത്ത വണ്ടി നോക്കാം.. ഏതാണ്ട് എട്ടരയോടെ മറ്റൊരു വണ്ടി വന്നു, ഇരിക്കാന്‍ സീറ്റ് ഉണ്ട്..അതില്‍ കയറി !,ഞാന്‍ വാച്ചില്‍ നോക്കി..എത്ര താമസിച്ചാലും പതിനൊന്നു മണിയാകുമ്പോള്‍ കോട്ടയം എത്തും..അവിടുന്നു പിന്നെ പാല .. , അതു കുറച്ചു ദൂരമേ കാണു.. ! ഞാന്‍ അങ്ങനെ കോട്ടയം യാത്ര ആരംഭിച്ചു..
കോട്ടയത്തു ഇതിനു മുന്നേ പോയതു അച്ഛന്‍റെ സുഹൃത്തിന്‍റെ കയ്യില്‍ നിന്നും എനിക്കു കൊടുത്തുവിട്ട ഫോണ്‍ വാങ്ങാന്‍ ആയിരുന്നു .. അന്നു പക്ഷെ ചേട്ടന്‍ കൂടെ ഉണ്ടായി.. പിന്നെ പലപ്പോഴും കൂട്ടുകാരോടൊപ്പം നാടായ നാടൊക്കെ ചുറ്റിയിടുന്ടെങ്കിലും കോട്ടയം ഇതേവരെ ലിസ്റ്റില്‍ വന്നിട്ടില്ല!.. അവിടെ സുഹൃത്തുകള്‍ ആരും ഇല്ല എന്നതു തന്നെ കാരണം.. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കൊട്ടാരക്കര എത്തി.. വണ്ടി സ്റ്റാന്‍ഡില്‍ പത്തു മിനിറ്റ് ഇട്ടിരുന്നു.. ഈ സമയത്തു തൊഴില്‍വാര്‍ത്ത പോലെ എന്തോ ഒന്ന് ഒരാള്‍ വെളിയില്‍ നിന്നു വച്ചു നീട്ടി.. സൗജന്യം അണെന്നു കേട്ടപ്പോള്‍ വാങ്ങി..ഒരു എല്‍.ഡി.സി കോച്ചിംഗ് സെന്‍റെര്‍'ന്‍റെ പരസ്യവും,പിന്നെ കുറെ വരാന്‍ സാധ്യത ഉള്ള ചോദ്യോത്തരങ്ങളും ആയിരുന്നു അതില്‍.. എന്തായാലും ഒന്ന് തയാറെടുത്തു കളയാം..ഒരു പരീക്ഷക്ക് പോകുവല്ലേ ! ..ഇതിനിടയില്‍ വണ്ടി എടുത്തിരുന്നു, ഞാന്‍ പേജുകള്‍ മറിച്ചു..ഇശ്വരാ .. ഒരു എന്തും പിടിയും കിട്ടുനില്ല.. ഇത്രയേറെ കാര്യങ്ങളോ ?? ഇതൊക്കെ ആളുകള്‍ എങ്ങനെ പഠിക്കുന്നു..!
മണിക്കൂര്‍ രണ്ടു കഴിഞ്ഞിരുന്നു.. ഞാന്‍ ഉണര്‍ന്നപ്പോള്‍ അടുത്തിരുന്ന ആള്‍ എന്‍റെ കയ്യില്‍ ഉണ്ടായിരുന്ന ബുക്ക്‌ലെറ്റ് വായിക്കുന്നു ? '..എവിടവെച്ച എക്സാം.. ?? ' അയാള്‍ ബുക്ക്‌ലെറ്റ് മടക്കി തന്നു എന്നോടായി ചോദിച്ചു.. 'പാല - കരുമണ്ണു.. എന്താ ചേട്ടാ..?' 'അല്ലാ.. ചോദിച്ചതാ.. ട്രാഫിക് ബ്ലോക്ക് കണ്ടില്ലേ,എല്‍.ഡി.സി എഴുതാന്‍ എല്ലാവരും സ്വന്തം വാഹനവുമായി റോഡില്‍ ഇറങ്ങില്‍ പിന്നെ എന്നാ.. !ഇന്നാണെങ്കില്‍ ആലപ്പുഴ വള്ളംകളിയും .. രണ്ടും കൂടെ ആയാല്‍ പറയണോ! പാവപ്പെട്ട കെ.എസ്.ആര്‍.ടി.സി'കാര്‍ എന്നാ ചെയ്യാനാ.. ഒന്നാതെ ട്രാഫിക് ബ്ലോക്ക് കൊണ്ട് പേരുദോഷം കേട്ട ജില്ലയാ ഞങ്ങളുടെ...' അയാളുടെ വലിച്ചു നീട്ടല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ ഞാന്‍ പുറത്തേക്കു നോക്കി .. വളരെ നീണ്ടാ ഒരു നിര.. അയ്യോ!.. വണ്ടിയാകട്ടെ നൂലുപിടിച്ചമാതിരി ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു.. ഇതു പണി കിട്ടി!! എന്‍റെ ജീവന്‍ എടുത്തു.. ആദ്യത്തെ പരീക്ഷ -സര്‍ക്കാര്‍ ജോലി എല്ലാം ചെറുതായി ഒന്ന് മങ്ങി.. സമയം എന്നെ വലിച്ചിഴച്ചു സ്റ്റാന്‍ഡില്‍ കൊണ്ടിട്ടാപ്പോ ഒരു മണി കഴിഞ്ഞു പത്തു മിനിറ്റ്...!! 'കുറുമണ്ണു... ??'.. വാ പൊളിച്ചു ഇരിക്കുന്ന സ്റ്റേഷന്‍ മാസ്റ്റര്‍'ന്‍റെ മുന്നിലേക്കു ഞാന്‍ ഹാള്‍ടിക്കറ്റ് നീട്ടി... 'അയ്യോ മോനെ ഇതു പാലയില്‍ ചെന്നിട്ടു പോകണം ! .. വലത്തേ അറ്റത്തു കിടക്കുന്ന ബസില്‍ കയറു ..' ഞാന്‍ ഓടി അതില്‍ കയറി .. സാധാരണ രീതിയില്‍ പാലയില്‍ എത്താന്‍ നാല്പതു മിനിറ്റ് എടുക്കും ..ഈ സ്ഥലം അവിടുന്നും പതിനച്ചു മിനിറ്റ് പോകാന്‍ ഉണ്ട്.. ഈ ട്രാഫിക് ബ്ലോക്കില്‍ എന്തായാലും ഒന്നര മണിക്കൂര്‍ .. കണ്ടക്ട്ടെര്‍ കയ്യിമലര്‍ത്തി!! :(
അപ്പോഴേക്കും ബസു സ്റ്റന്‍റ്റ് വിട്ടിരുന്നു ''... എങ്ങനെ ടിക്കറ്റ് എടുക്കുന്നോ ??...'' ഒരു നിമിഷം എന്തോ ആലോചിച്ചു നിന്ന എന്നൊടു സമപ്രയക്കാരന്‍ ആയ ഒരുവന്‍ പിറകില്‍ നിന്നു ചോദിച്ചു. 'എനിക്കും ഇതേ സ്ഥലത്തു വച്ച എക്സാം '..! അതെയോ.. വിഷ്ണു ..ഞാന്‍ കയ്യികൊടുത്തു.. 'വൈശാക് ..' തിരിച്ചും!.. എവിടാ സ്ഥലം.. 'അഞ്ചല്‍ ' !! ദെ ഒരേ നാട്ടുകാര്‍.. !! ഇനി എന്തായാലും സമയത്ത് പോകാന്‍ ഒക്കുമെന്നു തോന്നുന്നില്ല..! ; നമുക്ക് വള്ളംകളി കാണാന്‍ പോയാലോ !? .. ഞാന്‍ ഒന്നു ചിരിച്ചു! .. ആളിറങ്ങണം!!.. പറഞ്ഞതു ഞങ്ങള്‍ ഒരുമിച്ചായിരുന്നു... ഞങ്ങള്‍ രണ്ടും തിരിച്ചു ബസ്‌സ്റ്റന്‍റ്റ്ലേക്ക് നടന്നു!.. പരീക്ഷ എഴുതാന്‍ കഴിയതെ നിരാശരായി നില്‍ക്കുന്ന കുറെ പെണ്‍കുട്ടികളെ ആശ്വസിപ്പിച്ചു നിന്നപ്പോള്‍ ഇതാ വരുന്നു മൂന്നാമതൊരാള്‍... അഞ്ചല്‍'ക്കാരന്‍ തന്നെ!... ശ്രീരാജ്.. പറഞ്ഞു വന്നപ്പോള്‍ ഞാന്‍ അറിയുന്ന വീട്ടിലെയാണ്.. അങ്ങനെ ബിരുദ'ധാരികളായ മൂന്ന് ചെറുപ്പകാര്‍ (ഞാന്‍ ധരിച്ചിട്ടു ദിവസങ്ങളെ ആയുള്ളൂ .. ;)) ഞങ്ങള്‍ മൂന്ന് പേരും വള്ളംകളി കാണാന്‍ പോകാതെ കുമരകവും.. അവിടുള്ള പക്ഷി സങ്കേതവും ഒക്കെ കാണാന്‍ പോകാന്‍ തിരുമാനിച്ചു .. കോട്ടയത്ത് നിന്നും പതിനാറു കിലോമീറ്റര്‍ മാറിയാണു കുമരകം!.. പോകുന്ന വഴിയാകട്ടെ..നെല്‍പാടവും..കള്ള് ഷാപ്പുകളും കൊണ്ട് സമ്പന്നം!.. പതിനഞ്ചു മിനിറ്റ് കൊണ്ട് അവിടെ എത്തി.. അഞ്ചു രൂപ ടിക്കറ്റ് എടുത്തു പക്ഷികളെ കാണാന്‍ കയറി.. പക്ഷെ ആരുക്കും അത്ര കണ്ട് സുഹിച്ചില്ല അവിടം ..
അര മണിക്കൂര്‍ കൊണ്ട് എല്ലാം കണ്ടെന്നു വരുത്തി..പുറത്തിറങ്ങി , നേരെ മൂവരുടെയും കണ്ണ് പതിച്ചതു എതിര്‍ വശത്ത്..കുറച്ചു മുന്നോട്ടായി കണ്ട 'കള്ള്' എന്നാ ബോര്‍ഡിലാണ്..'എങ്ങനെ കയറിയാലോ ...??' ബാക്കി രണ്ടുപേരും ചിരിച്ചു ..! പിന്നെ അങ്ങോട്ടു വെച്ചുപിടിച്ചു.. ചെറിയ ഒരു വരമ്പിലുടെ വേണം അതിന്‍റെ മുറ്റത്തു എത്താന്‍.. ആഹാ... മനോഹരം! ഞാന്‍ കയറിയതില്‍ വെച്ച് ഏറ്റവും മനോഹരമായ ഷാപ്പ് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.. ഓല കൊണ്ട് കെട്ടിയ കുടിലുകള്‍ .. അതും വെള്ളത്തിനു മുകളില്‍ തൂണ് പാകി.. ഏറുമാടം പോലെ!..അതില്‍ ഒന്നില്‍ ഇരുപ്പുറപ്പിച്ചപ്പോഴെക്കും ഒരു പയ്യന്‍ വന്നു.. മെനു കേട്ട് ഞങ്ങള്‍ ഒന്നു പതറി.. "എന്തായാലും മുത്തത് വേണ്ട.. വീടു പറ്റാനുള്ളതാ.. ഇളം കള്ള് മൂന്ന് കുടം... കഴിക്കാന്‍ കപ്പാ മൂന്ന് പ്ലേറ്റ് ,ഒരു പ്ലേറ്റ് താറാവ്.. പിന്നെ ഒരു ബീഫ് ഫ്രൈ.. ഇപ്പൊ ഇത് മതി..." കള്ള് ആദ്യമേ എത്തി.. കൊള്ളാം! .. ഓരോ ഗ്ലാസ് അകത്തക്കിയപ്പോഴേക്കും താറാവ് വന്നു .. കിടിലന്‍! .. ഇത് എഴുതുമ്പോഴും നാവില്‍ അതിന്‍റെ രുചി ഉണ്ട്.. ഇല്ലെങ്കിലും ഷാപ്പിലെ കറികള്‍ .. അതിനു ഒരു പ്രതേക രുചിതന്നെയാ..! നമ്മള്‍ ഇതിനു മുന്നേ കാണേണ്ടവര്‍ ആയിരുന്നു..അതെ!.. വീട്ടുകാര്യവും നാട്ടുകാര്യവും കൂട്ടുകര്യും ഒക്കെ പറഞ്ഞിരുന്നു കുടം മൂന്നും കാലിയായി.. ; ഒരു സ്നേഹക്കുടം കൂടെ പോരട്ടെ.. കൂടെ കക്കാ വെച്ചതും! ആഹ ..കിടിലോല്‍ കിടിലം!.. ഓരോ ഹോട്ടല്‍'ലും എന്തെങ്കിലും സ്പെഷ്യല്‍ കാണുമെല്ലോ!.. അതു വാങ്ങാനാവും അവിടെ തിരക്കു കൂടുതല്‍.. അതുപോലെ ഇവിടുത്തെ സ്പെഷ്യല്‍ ഇതു തന്നെ.. ഞങ്ങള്‍ ഉറപ്പിച്ചു!.. ഇതിനു വേണ്ടിയാകും ഇന്നിവിടെ എത്തിപ്പെട്ടതു.. നന്ദി കുമരകം...കോട്ടയം ഇക്കാര്യത്തില്‍ ഞങ്ങളെ നിരാശപ്പെടുത്തിയില്ല!!..
സമയം സന്ധ്യയോടു അടുത്തു.. യാത്ര പറയാന്‍ നേരമായി..ഇനിയും ഒരിക്കല്‍ ഈ മേശക്കു ചുറ്റും ഇരുന്നു കക്കാ വെച്ചതും അതിന്‍റെ കൂടെ അന്തികള്ളു മോന്താനും ഞങ്ങള്‍ വരും.. ഷാപ്പില്‍ നിന്ന് ഇറങ്ങി വരമ്പിലുടെ റോഡിലേക്കു നടക്കുമ്പോള്‍ , രണ്ടു പുതിയ സുഹൃത്തുക്കളെ കിട്ടിയതിന്‍റെ സന്തോഷത്തേക്കാള്‍.. ഞങ്ങളുടെ മറ്റൊരു വരവിനായി കാത്തിരിക്കുന്ന ആ ഷാപ്പ്..അതെന്നെ വല്ലാത്ത വിഷമത്തിലാക്കി.. യാത്ര പറയാതെ വയ്യാ.. കോട്ടയതിന്‍റെ തിരക്കുകളില്‍ നിന്ന് പതിയെ നീങ്ങി തുടങ്ങി ഞാന്‍ ..അപ്പോഴും എന്‍റെ മനസ്സില്‍ വരാന്‍ ഇരിക്കുന്ന പി.എസ്.സിയുടെ കണ്ടക്ട്ടെര്‍ പരീക്ഷയും കോട്ടയത്തു വെച്ചു തന്നെയയിരിക്കണേ എന്നാ പ്രാര്‍ത്ഥന മാത്രമായിരുന്നു ...

2011, ജൂൺ 18, ശനിയാഴ്‌ച
ഡോഗ് ഫോര്‍ സെയില്‍ ;)
'പട്ടി.. ഇറങ്ങടാ പുറത്തു ..'ഞാന്‍ ചാടി ഇറങ്ങി!.. പിറകെ വാലിനു തീരെ കനമില്ലാത്ത ഒരു കുഞ്ഞി പട്ടിയും.. 'നീ ഇതെങ്ങോട്ട??..കയറി വാടാ!' അകത്തു നിന്നു കുട്ടുകാരന്‍റെ പരിഹാസത്തോടെ ഉള്ള ചോദ്യം!..അതെ.. ഞാന്‍ ഇതെങ്ങോട്ടാ... ഇത് നമ്മുടെ സ്വന്തം വാടക വീടല്ലേ..പട്ടി അപ്പുറത്തെ വീടിലെയാണ്..! പണ്ടു നാട്ടിലൊക്കെ ചിക്കന്‍ഗുനിയ വന്നപ്പോ അതിനും എന്തോ ഒരു അസുഖം വന്നു.. വല്യ പ്രായം ഒന്നും ഇല്ലെങ്കിലും അവള്‍ വിറച്ചു വിറച്ചാണ് നടക്കുന്നത് .. കണ്ടാല്‍ ഏതൊരു പട്ടിയുടെയും കണ്ണു നനയിക്കുന്ന അവസ്ഥ!.. കുറച്ചു ദിവസങ്ങള്‍ക്കു ശേഷമാണു ഞങ്ങള്‍ അത് ശ്രദ്ധിച്ചതു.. എവിടിന്നോ വന്ന ഒരു തെണ്ടി പട്ടി അവിടെക്കെ കിടന്നു കറങ്ങുന്നു... 'അളിയോ... ഇത് സംഗതി മറ്റേതാ..' ഞങ്ങളുടെ കൂട്ടത്തിലെ മുത്താശാരിക്ക് സംഭവം ആദ്യമേ പിടികിട്ടി!!.. അതിനെ അതിന്‍റെ വഴിക്കു വിടടാ...ഞങ്ങള്‍ പറഞ്ഞു!... 'ഇനിയും എനിക്ക് ഇത് കണ്ടു നില്ക്കാന്‍ ഒക്കില്ല...' ഇത്തവണ അവന്‍ പറഞ്ഞതില്‍ കാര്യം ഉണ്ടായി... ദിനംപ്രതി..പല ദേശത്തു നിന്നും പട്ടികള്‍!.. ഇതിനൊക്കെ നാണം ഇല്ലേ..?..ഒരു ചിക്കന്‍ഗുനിയ പട്ടിയുടെ പിറകെ നടക്കാന്‍...! എല്ലാവന്മാരും കല്ലിന്‍റെ രുചി അറിഞ്ഞു വന്ന വഴിയെ ഓടി... പക്ഷെ അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു..
അങ്ങനെ സജീകരണങ്ങള്‍ തീരെ കുറഞ്ഞ ഒരു പ്രസവവാര്‍ഡ് ആയി മാറി ഞങ്ങളുടെ വീടിന്‍റെ പിന്നാമ്പുറം!.. ഓമനത്തം ഉള്ള മുന്ന് ചുണക്കുട്ടന്മാര്‍!.. കണ്ണു തുറക്കും മുന്നേ ഞങ്ങള്‍ അതിനു പേരുമിട്ടു..! 'നെപ്പു'(നേപോള്യന്‍ )..'നോക്കു' (നോക്കൌട്ട്)..പിന്നെ ഉള്ളതു 'ബേക്കു'..(ബേക്കാടി).. പ്രിയപ്പെട്ട ബ്രാന്‍ഡ് നെയിമില്‍ അവ വളരാന്‍ തുടങ്ങി.. സുഹൃത്തുക്കളായ തെണ്ടികള്‍ എല്ലാം വെള്ളമടി എന്ന് കേട്ടാല്‍ ഓടി വരുന്നതു തറവാടായ ഈ വീട്ടിലേക്കാണ്!.. അങ്ങനെ ഒരു ദിവസം ഞങ്ങളുടെ ഒരു ഉറ്റ ചങ്ങായി 'എം ബി യെ' അഡ്മിഷന്‍ ആയതിന്‍റെ പേരില്‍ അഞ്ച് അപ്പവും കൊണ്ട് അയ്യായിരം പേരെ ഉട്ടന്‍ വന്നു!..ആ ആഴ്ചയില്‍ കുറെ ഏറെ കലാപരിപാടികള്‍ നടന്നോണ്ടാകും.. വലിയ ആവേശം ഒന്നും ഉണ്ടായില്ല! എങ്കിലും വന്നവരെ വിഷമിപ്പികുന്നത് ശരി അല്ലെല്ലോ!
സംഗതികള്‍ കാര്യമായി നടക്കുന്നതിനിടയിലാണ് നമ്മുടെ മുത്താശാരി ഒരു കിടീലം നുണ പസ്സാക്കുന്നെ.. അപ്പുറത്തെ വീട്ടിലെ വില്‍ക്കാന്‍ ഇട്ടെക്കുന്ന ജര്‍മന്‍ ഇനത്തില്‍ പെട്ട മൂന്ന് ചുണകുട്ടികളെ പറ്റിയിരുന്നു ആ കഥ!.. പേരിനു പോലും മദ്യപിച്ചിട്ടില്ലാത്ത ആ പാവം നിയുക്ത 'എം ബി യെ' സുഹൃത്ത് വെള്ളം തൊടാതെ ആ നുണ ഒറ്റ വിലിക്കു അകത്താക്കി.. എങ്ങനെങ്കിലും അതിനെ ചുളുവിനു വാങ്ങി കൊടുക്കണം എന്നായി അവന്‍!.. 'ശരി നോക്കട്ടെ...' ..ഞാറുക്ക് വീണതു പാവം ബേക്കു'വിനു.. ഞങ്ങളോടെല്ലാം യാത്ര പറഞ്ഞു അവന്‍ പോയി .. കൂടെ ഒരു മെനു'വും.. വലിയ വീട്ടിലെ പട്ടികള്‍ക്കൊക്കെ അങ്ങനെയോന്നുണ്ട്..! മുത്താശാരി തിരിച്ചു വന്നത് 330ന്‍റെ ഒരു ഫുള്‍ ബോട്ടില്‍ ബിജോയിസ്'ഉം കൊണ്ടാണ്.. മഹാകവി പാടിയതു പോലെ ..സില്‍ സില ഹേ..സില്‍ സില..സില ഹേ..സില്‍ സില.. ആസ്വദിക്കുക ജീവിതം!..ആനന്ദിക്കുക ജീവിതം!
രണ്ടു ദിവസം കഴിഞ്ഞു ഇന്‍ബോക്സില്‍ ഒരു മെസ്സേജ് വന്നു.. "അളിയാ അവനു പേരിട്ടു.. അര്‍ജുന്‍!".. ഈശ്വരാ.. "അട്ടയാണ്..മെത്തയില്‍ കിടന്നാമതിയായിരുന്നു.."കുറെനേരം ഓര്‍ത്തു ചിരിച്ചു.. ഒരു ചിക്കന്‍ഗുനിയ'ക്കരിക്ക്.. തെണ്ടി പട്ടികളില്‍ ഉണ്ടായ..ഒരു സന്താനം!..അവന്‍റെ ഇപ്പോഴത്തെ നില കണ്ടില്ലേ!.. ചിരിക്കാന്‍ കുറെ കുടി ബാക്കി ഉണ്ടായിരുന്നു... ഇന്നലെ വീടിലേക്ക് വരും വഴിക്ക് ആ സുഹൃത്തു വണ്ടിക്കു കൈ കാണിച്ചു... "നീയൊക്കെ എന്നെ പറ്റിച്ചു അല്ലേട .." എനിക്ക് വാ പൊളിക്കാന്‍ സമയം തീരത്തെ അവന്‍ തുടര്‍ന്നു.. "അതു ജര്‍മന്‍ അല്ല... ലാബ് ആണ് .. ലാബ്രടൂര്‍ !..നെറ്റില്‍ കയറി തപ്പി..1500ല്‍ താഴെ ഒരു കച്ചവടവും നടന്നിട്ടില്ല!!..ഹ ഹ.." ..എന്റമ്മോ.. ജീവന്‍ വീണു.. ബാക്കി യാത്രയില്‍ ഞാന്‍ ആലോചിച്ചു ചിരിച്ചു!.. ആ പട്ടി ലാബ് ആയിലെങ്കിലെ അതിശയം ഉള്ളു..അമ്മാതിരി മെനു അല്ലെ കൊടുതെക്കുന്നെ..! വണ്ടി മുറ്റെതെത്തിയപ്പോള്‍ കണ്ടത് രണ്ടു ബിജോയിസ് ഫുള്‍ !.. അവ എന്‍റെ മുഖത്തേക്കു തന്നെ നോക്കി വാലാട്ടി,പരസ്പരം ഉരുമി ഉരുമി നില്‍ക്കുന്നു...

2011, ഏപ്രിൽ 10, ഞായറാഴ്‌ച
മാഠംപള്ളിയിലെ എലി !
...ഇത്തവണ കൊണ്ടുപോയതു ബി-കോംപ്ലേസിന്‍റെ പത്തു ടാബ്ലെറ്റ്'കള്‍ ആണു.. ഇവറ്റകള്‍ ഇതെല്ലം തിന്നു പ്രതിരോധ ശക്തി കുട്ടുന്നു എന്നുറപ്പിക്കാന്‍ മറ്റു ഉദാഹരണം ഒന്നും വേണ്ട.. ഒരു ആഴ്ച കൊണ്ടു അവ കഴിച്ചു തീര്‍ത്ത അമ്പതു രൂപയുടെ എലിവിഷം തന്നെ ധാരാളം.. ഇങ്ങനെ പോയാല്‍ ശരിയാവില്ല.. ഞങ്ങള്‍ ആറ് ആണുങ്ങള്‍ അടക്കി വാഴുന്ന ഈ വാടക വീട്ടില്‍ നുറങ്ങിണി പോലുള്ള രണ്ടു മൂന്ന് എലികള്‍ ഞങ്ങളെ ഭരിക്കാനോ?.. എലിപ്പെട്ടി വെച്ചു അതിനെ പിടിക്കാം എന്ന തീരുമാനം ഒരു മാസം മുന്നേ നിലവില്‍ വന്നതാണ്.. അതിനായി ഇല്ലാത്ത കാശു സംഘടിപിച്ചു പെട്ടി വാങ്ങി.. ആദ്യ ദിവസം തന്നെ രണ്ടു എലികള്‍ കയറുകയും ചെയ്തു..! ആദ്യം പിടിച്ചതിനെ എങ്ങനെ കൊല്ലാം എന്നതില്‍ സംശയം ഒന്നും ഉണ്ടായില്ല!.. പെട്ടി തുറക്കുക..എലി പുറത്തു വരുന്ന നിമിഷത്തില്‍ തലക്കിട്ടു ഒരടി!.. ബുദ്ധി വേറെ ആരുടേയും അല്ല.. ഇപ്പോള്‍ എം.എസ്.സി'ക്ക് പഠിക്കുന്ന ഒരു വിരുതന്‍റെ ആയിരുന്നു!.. വിചാരിച്ചപോലെ എലി പുറത്തു വന്നു.. ഞങ്ങളെ നോക്കി! ഞങ്ങള്‍ക്ക് നോക്കാന്‍ അവസരം നല്‍കാതെ.. പാഞ്ഞു പുരയിടതിലെ ഒരു പോന്തകാട്ടിലേക്ക്!!.. സന്തോഷം..തന്നോളം പോന്ന വടിയുമായി പിറകേയോടിയ മനു അങ്ങനെ അതിനൊടു സുല്ലിട്ടു!..
അന്നു തന്നെ രണ്ടാമതെതും പിടിയില്‍ ആയി.. ഇത്തവണ എന്തായാലും വെറുതെ വിടാന്‍ ഉദേശമില്ല!.. പഴയ ഒരു ബക്കറ്റില്‍ വെള്ളം നിറച്ചു!.. എലിപെട്ടിയോടെ അതിലേക്കിട്ടു!.. സാധാരണ ഒരു മനുഷ്യന്‍ തന്നെ പത്തു മിനിറ്റ് വെള്ളത്തിനടിയില്‍ പെട്ടുപോയാല്‍ പിന്നെ നോക്കണ്ട.. അപ്പൊ അതിന്‍റെ മുന്നിരട്ടി സമയം ഒരു കുഞ്ഞേലി വെള്ളത്തിന്‍ അടിയില്‍ കിടന്നാലോ.. എങ്കിലും എലിപ്പെട്ടി ഉയര്‍ത്തുമ്പോള്‍ ചെറിയ ഒരു പേടി '... ഇനി എങ്ങാനും ഇതു ചാടി പോയാലോ..' ..പെട്ടി പൊക്കിയപ്പോള്‍ കണ്ട അവസ്ഥ ധാരുണം ആയിരുന്നു!... ശ്വാസം മുട്ടിയിട്ടു പുറത്തേക്കു ചാടാനുള്ള ശ്രമത്തിനിടയില്‍ കമ്പിയില്‍ കുരുങ്ങി മരിച്ചു കിടക്കുന്നു.. ഇത്തവണ ശരിക്കും ശ്വാസം മുട്ടിയത് ഞങ്ങള്‍ക്കാണ്!.. മൃതശരീരം പുറത്തെടുത്തു അടക്കം ചെയ്യുന്ന കാര്യം വലിയ ബുദ്ധിമുട്ടു തന്നെ... എല്ലാരും ആ സംഭവത്തോടെ പിന്‍വാങ്ങി ..അതോടെ ശത്രുപക്ഷം ശക്തി പ്രാപിച്ചു!.. ഒരു രക്ഷയും ഇല്ല.. കഫ് സിറപ് രണ്ടു കുപ്പി തീര്‍ത്തു.. കുളിക്കുന്ന സോപ്പ് ..വെളിച്ചെണ്ണ! ഒടുവില്‍ നഷ്ടം വന്നതു എനിക്കാണു..'എന്‍റെ അഞ്ചാം സമെസ്റ്റെര്‍ ഗ്രേഡ് ഷീറ്റ്!'.. ഭാഗ്യം 'ഡി'ക്ക് മുകളിലോട്ടു ഗ്രേഡ് ഇല്ലാതിരുന്ന ആ ഷീറ്റ് എങ്ങനെ വീട്ടില്‍ കാണിക്കും എന്ന വിഷമത്തില്‍ ആയിരുന്നു ഞാന്‍..അതു അവസാനിച്ചു!..
ഇതെല്ലാം സഹിക്കാം .. തട്ടിന്‍ മുകളിലെ നൈറ്റ് പാര്‍ട്ടി കൊണ്ടാണ് ഒരു രക്ഷയും ഇല്ലാതെ..! രാത്രിയിലെ തട്ടും മുട്ടും കേട്ടു പലരും ഞെട്ടി ഉണര്‍ന്നു.. അടുത്തു കിടക്കുന്നവന്‍ പേടിച്ചു ഉറങ്ങാതെ ഇരിക്കുന്നത് കണ്ടു 'നീ ഇതുവരെ കിടന്നില്ലേ...?' എന്നു ചോദിച്ചു സമാധാനത്തോടെ തിരിഞ്ഞു കിടന്നു.. വീടു വടകയിക്ക് എടുക്കാന്‍ വന്നപ്പോഴേ ഒരു പ്രേതാലയം പോലെ തോന്നിയതാണു.. അതുകൊണ്ട് തന്നെയാണ് 'പൊയിപള്ളി' എന്നു പേരുള്ള ആ വീടിനെ ഞങ്ങള്‍ 'മാഠംപള്ളി'എന്ന ഓമനപേരിട്ടതു. അങ്ങനെ ഞങ്ങള്‍ 'മാഠംപള്ളി പിള്ളേര്‍ 'ആയി.. ചുരിങ്ങിയ കാലയളവില്‍ തന്നെ അയല്‍വാസികളില്‍ നല്ലൊരു ചീത്തപ്പെരുണ്ടാക്കാന്‍ ഞങ്ങള്‍ പരസ്പരം മത്സരിച്ചു!.. താമസിയാതെ തന്നെ അതു ഞങ്ങള്‍ നേടി എടുക്കുകയും ചെയ്തു,അങ്ങനെ ഉള്ള ഞങ്ങളോടാണ് ഇത്തിരി പോന്ന മുക്ഷിക തെണ്ടികളുടെ കളി..വിടില്ല ഒരുത്തനെയും..!! അങ്ങനെ ഇരുന്നപ്പോള്‍ 'സോ' എന്ന ഒരു ഇംഗ്ലീഷ് മൂവി ഞങ്ങള്‍ കാണാന്‍ ഇടയായി,മൃഗീയമായ രീതിയില്‍ രക്ഷപെടാന്‍ ആവാതെ കുരുക്കില്‍ അകപെടുത്തി കൊലപ്പെടുത്തുന്ന ഒരാളുടെ കഥയാണു..! എന്നാല്‍ അതിലെ 'ടെക്നോളജി' ഒന്നും പ്രവര്‍തികം ആക്കാന്‍ പറ്റില്ല..ഒടുവില്‍ ഒരു ഐറ്റം കണ്ടെത്തി;'എലി വില്ല്'..അതാകുമ്പോള്‍ ഒറ്റ അടിക്കു തീര്‍ന്നോളും!സാധാരണ മാഠംപള്ളിയില്‍ ആഹാര സാധനങ്ങള്‍ ബാക്കി വരാറില്ല..അതു കൊണ്ടു തന്നെ ആയിരിക്കുമെല്ലോ സോപ്പ്.. ചീപ്..എങ്ങനെ ഉള്ള വസ്തുക്കളിന്‍ മേലുള്ള അതിക്രമങ്ങള്‍!..അപ്പൊ കുറച്ചു ആഹാരം ബാക്കി വന്നാലോ..?? എലികള്‍ വെറുതെ ഇരിക്കുമോ ?
കുടുങ്ങി!!... വിശന്നു നട്ടം തിരിഞ്ഞെത്തിയ ഒരു തടിയന്‍ എലി,വിശപ്പ് സഹിക്കാന്‍ വയ്യാതെ, കെണി ആണെന്നു മനസിലാക്കി തന്നെയാകും അതു ആ പാതി ബിസ്കെറ്റ് എടുക്കാന്‍...കഷ്ടം!;മരണവുമായി മല്ലടിക്കുന്ന കാഴ്ചയാണ് വില്ല് അടിക്കുന്ന ശബ്ദം കേട്ടു ഓടിച്ചെന്ന ഞങ്ങള്‍ കണ്ടതു.. താമസിയാതെ തന്നെ അതു മരിക്കുകയും ചെയ്തു,സംഗതി ക്ലീന്‍!.. കുഴിവെട്ടി മുടുന്ന ഒരു പണി മാത്രമേ ഉള്ളു!.. ദിവസങ്ങള്‍ കടന്നു പോയി.. എലികളെ ഓരോന്നായി വെട്ടി മൂടി..ഒടുവിലതെതു എന്നു കരുതുന്നതിന്‍റെ ശവമടക്കും കഴിഞ്ഞു വീടിലേക്കു കയറിയ സുഹൃത്തു ..കഴുകൊലിന്‍റെ ഇടയിലുടെ താഴേക്ക് കിടക്കുന്ന വാല് കണ്ടു പുറതെക്കൊടി..! 'ആ..അളി..അളിയാ ..പാമ്പ്!!.പാമ്പ്!!..' അവന്‍റെ ഓട്ടം കണ്ടു ആദ്യം എല്ലാരും ചിരിച്ചു!..പിന്നെ പരസ്പരം നോക്കി;നമ്മള്‍ അല്ലാതെ ഈ വീട്ടില്‍ വേറെ ഏതു പാമ്പുകള്‍..എന്നു സംശയിച്ചു?..സംഗതി സത്യമാണെന്നു മനസിലാക്കിയ ഞങ്ങള്‍ ...എന്തു ചെയ്യണം എന്നറിയാതെ വീട്ടുമുറ്റത്തു ഇരുപ്പുറപ്പിച്ചു!.. അതിന്‍റെ ദയയും കാത്തു...! 'ഈശ്വരാ.. അതു ഒന്നു ഇറങ്ങി പോയിരുന്നെങ്കില്‍...' സന്ധ്യ കഴിയാറായി.. പുറത്തു കൊതുകിന്‍റെ എണ്ണം കൂടി വന്നു...ഇതു കണ്ടു സ്വര്‍ഗ്ഗത്തിരുന്നു ബിസ്കെറ്റ് തിന്നുന്ന ഒരു തടിയന്‍ എലി ഞങ്ങളെ നോക്കി ഉന്തിയ പല്ലുകള്‍ കാട്ടി നിര്‍ത്താതെ ചിരിച്ചു,എന്നിട്ടു പറഞ്ഞു..'ഇത്രയും നാള്‍ ഞങ്ങളോടയിരുന്നു അവന്‍റെ കളി.. ഇനി ഇപ്പോ നിങ്ങള്‍ ഉണ്ടെല്ലോ;ചുമ്മാ കളിച്ചു നോക്ക്..'
( അടുത്ത സുഹൃത്തുകള്‍'ക്കായി ഒരു വാല്‍കഷ്ണം: കുറച്ചു നാള്‍ മുന്നേ വരെ മഠംപള്ളിയില്‍ ഒരു മുഴുത്ത പല്ലി ഉണ്ട് എന്നു ഞങ്ങള്‍ വിശ്വസിച്ചു പോന്നു!.. രാത്രി പല സമയത്തും ഇതു ..ചും ചും ..എന്നു കരയുകയും!..ഒരു ദിവസം ഇതിനെ കൈയോടെ പിടികുടുകയും ചെയ്തു !.. പിടിക്കുന്ന സമയത്ത് കൈയില്‍ ഉണ്ടായിരുന്ന ഫോണ്‍ന്‍റെ മറുതലയ്ക്കും ഒരു പല്ലി ഉണ്ടെന്നു മനസിലായി.. തുടര്‍ന്നാണു മഠംപളളിയിലെ മറ്റു ജീവികളുടെ സാനിധ്യവും ഞങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ..കോഴി,കാക്കാ..പൂച്ച!..അങ്ങനെ ഒരുപറ്റം ജീവികളെ കണ്ടെത്തുകയും ചെയ്തു!!!)

2011, ഫെബ്രുവരി 25, വെള്ളിയാഴ്‌ച
ഒരു പോലീസ് സ്റ്റേഷന്‍ അനുഭവം!
ഇന്നത്തെ ഒരു മരണവീട്ടിന്‍റെ പിന്നാംപുറങ്ങളില്‍ പോലും മദ്യ ലഹരിയില്‍ ആകുമ്പോള്‍ , സാധാരണ ഒരു ഉത്സവത്തിനു അല്പം മദ്യപിക്കുന്നതില്‍ ഇക്കാലത്തു തെറ്റ് പറയാന്‍ ഒക്കുകെല്ല..! മദ്യപാനികളുടെ നാടാണു കേരളം.. എന്തു കാര്യത്തിനും മദ്യ സല്‍ക്കാരം.. മദ്യം നുണയുന്നതിനു പകരമായി 'മാക്ക്... മാക്ക് ' അടിച്ചു കേറ്റുന്ന പതിവാണല്ലോ മലയാളികള്‍ക്ക്.. അതു മറ്റൊരുത്തന്‍റെ കാശിനു കൂടിയാകുമ്പോള്‍ പറയുകയും വേണ്ട .. കുപ്പികള്‍ കുറെ പൊട്ടിയതു തന്നെ.. ! ഉത്സവം കഴിഞ്ഞു.. ഇങ്ങനെ കുറെ കുപ്പികളുടെ ഇടയില്‍.. ഉള്ള ബോധവും വാള് വെച്ചു കളഞ്ഞു ശവാസനത്തില്‍ കിടക്കുന്ന ഉറ്റ സുഹൃത്ത്!! അവനെ അവിടെ ഉപേക്ഷിക്കാന്‍ പറ്റാത്തതു കൊണ്ടും.. അവനു പാര്‍ക്കാന്‍ അടുത്തെങ്ങും ഒരു മാളവും കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിക്കും ഞങ്ങള്‍ക്ക് ആ സാഹസത്തിനു മുതിരെണ്ടി വന്നു.. മറ്റൊരുതന്‍റെ ബൈക്ക് വാങ്ങി അവനെ ഇടയില്‍ വെച്ചു ഒരു സാഹസിക യാത്ര! ഞാന്‍ ആയിരുന്നു പിറകില്‍.. ബൈക്ക് ഓടിച്ചിരുന്നവനും അല്പം ലഹരിയില്‍ ആണു..എങ്കിലും കുഴപ്പമില്ല! എന്‍റെ അവസ്ഥ രണ്ടുപേരെ അപേക്ഷിച്ചു ഭേതം ആയിരുന്നു..
ലക്‌ഷ്യം ഞങ്ങള്‍ മാടംപള്ളി എന്നു വിളിക്കുന്ന ഞങ്ങളുടെ സ്വന്തം വാടകവീടായിരുന്നു.. വിചാരിക്കുന്നത്ര എളുപ്പം ആയിരുന്നില്ല യാത്ര.. ഓടിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടന്നു വലത്തോട്ടോ.. ഇടത്തോട്ടോ.. ഒറ്റ ചായല്‍ ആണു അവന്‍!.. ബൈക്ക് അതോടെ നിര്‍ത്തി വീണ്ടും എടുക്കണ്ട അവസ്ഥ.. എന്‍റെ സര്‍വ ശക്തിഎടുത്തു പിടിച്ചിട്ടും ഇവനെ ബൈക്കില്‍ നേരെ ഇരുത്താന്‍ വല്ലാതെ പാടുപ്പെട്ടു..ഈ കഷ്ടപാടെല്ലാം സഹിച്ചു വീടിനു അടുതെത്തി.. ഇനി കഷ്ടിച്ച് ഇരുനൂറു മീറ്റര്‍ ദൂരം ഉണ്ടാകും!!..പോലീസ്!! ..ഡാ പോലീസ് ആണെന്നു തോന്നുന്നു,, ബൈക്ക് നിര്‍ത്തു!! ഞാന്‍ പറഞ്ഞു.. ഇല്ല അളിയാ പ്രശ്നം ഉണ്ടാകില്ല..ഓടിച്ചിരുന്നവന്‍റെ മറുടപി! അടുതെതിയപ്പോള്‍ പണി പാളിയെന്ന് മനസ്സിലായി.. എസ് ഐ , സി ഐ ..അടങ്ങുന്ന പത്തു അംഗസംഘം! .. വണ്ടി കൈയ് കാണിച്ചു!..എല്ലാം കഴിഞ്ഞു.. എന്‍റെ ഉള്ളംകാലില്‍ ഒരു തരിപ്പ്.. 'ഇവിടുത്തെ കോളേജില്‍ പഠിക്കുന്നവരാ.. അപ്പുറത്താ വീടു..പോയികോട്ടെ സാര്‍..? 'ഞങള്‍ രണ്ടും മാറി മാറി ഇതു പറയുമ്പോളും..സി ഐ യുടെ ശ്രദ്ധ അവരെ ആരെയും വകവെക്കാതെ രണ്ടുപേരുടെ ഇടയില്‍ സുഖംമായി ഉറങ്ങുന്ന നമ്മുടെ 'ഓഫ് മാനെ'.. (അവനെ തല്ക്കാലം എങ്ങനെ വിളിക്കാം).. "കള്ളാ ***** മക്കളെ... ഏതു കായലില്‍ കൊണ്ടു കളയാന്‍ പോകുവടാ ഈ ശവത്തിനെ!!.." കേരള പോലീസിന്‍റെ അറിവിലെ ഏറ്റവും ചെറിയ തെറിയും ..പിന്നെ ഒരു അലര്‍ച്ചയും!! ഞാന്‍ ചാടി ബൈക്കില്‍ നിന്നും ഇറങ്ങി.. മുട്ടിടിക്കുന്നത് എങ്ങനെ എന്ന സംശയം അതോടെ ഇല്ലാതായി ...
...പിന്നെ കണ്ടതു കേരള പോലീസിന്‍റെ നടുറോഡിലെ അഭ്യാസ പ്രകടനം ആയിരുന്നു.. ഡിസ്കവറി ചാനലിലെ സ്ഥിരം പാമ്പ് പിടുത്തക്കാരന്‍ കാണിക്കുന്ന ചില നമ്പര്‍ ഉണ്ടെല്ലോ... അതെല്ലാം കാണിച്ചു കാഴ്ചക്കാരായ ഞങ്ങളെ കൌതുകപെടുത്തി അവനെ ഒരു വിധം ജീപ്പില്‍ കയറ്റി..ഇതിനിടയില്‍ എപ്പോഴോ ഒരു അടി കിട്ടിയോ എന്നും സംശയം ഉണ്ട്..(അപ്പൊ ഒട്ടും ബോധം ഉണ്ടായിരുനില്ലെങ്കിലും ... അടിയുടെ കാര്യം ഇതുവരെ അവന്‍ സമ്മതിച്ചിട്ടില്ല!!) ..പിന്നെ ഊഴം ഞങ്ങളുടെ ആയിരുന്നു .. പോലീസുകാരുടെ ക്ഷേമ നശിപ്പികാതെ ഞങ്ങള്‍ ചാടി വണ്ടിയില്‍ കയറി... ഞങ്ങളുടെ രണ്ടുപേരുടെ കയ്യിലെ ഫോണ്‍ അതിനകം തന്നെ പോലീസ് വാങ്ങിയിരുന്നു! "കണ്ണോളം കാണാനും.. വിണ്ണോളം പോകാനും.." ഇശ്വര..വീട്ടില്‍ നിന്നല്ല!! റിംഗ് ടോണ്‍ ഞാന്‍ സ്ഥിതികരിച്ചു!!.. എസ് ഐ ഫോണ്‍ എടുത്തു.. സൗമ്യമായി തുടങ്ങിയ എസ് ഐ "ഇയാള്‍ ആരാടോ .." എന്ന മറുതലക്കലെ ചോദ്യം കേട്ടു മൂപ്പ് നോക്കി നാലു തെറി പറിച്ചു എറിഞ്ഞു... ഏറിയും കൊണ്ടു വിളിച്ചവന്‍ ഫോണ്‍ ഇട്ടിട്ടു ഓടിയിടുണ്ടാകും!.. അപ്പോഴും വണ്ടി നീങ്ങികൊണ്ടിരുന്നു .. " ഇതെങ്ങോട്ട പോകുന്നെ സാര്‍...??".. സൈഡില്‍ ഇരുന്ന ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കോണ്‍സ്റ്റബിള്‍നെ നോക്കി ചോദിച്ചു.. മറുപടി ഉണ്ടായില്ല.. അവന്‍ പുറത്തേക്കു നോക്കി,ഇരുട്ടില്‍.. ഹോട്ടല്‍ സരോവര്‍ !!"ഓച്ചിറ സ്റ്റേഷന്‍ലേക്ക അല്ലെ സാര്‍!.." കോണ്‍സ്റ്റബിള്‍ ഒന്നു തലയാട്ടി..
... വൈകാതെ സ്റ്റേഷന്‍ എത്തി.. ചെരുപ്പ് ഊരിയിട്ട് ഞങ്ങള്‍ അകത്തു കയറി.. നിര്‍ത്താതെ കേള്‍ക്കുന്ന വയര്‍ലെസ്സ് സന്ദേശങ്ങള്‍.. ചുമരില്‍ തുക്കി ഇട്ടിരിക്കുന്ന കാക്കി ഉടുപ്പുകള്,തൊപ്പികള്‍.. ഭിത്തിയില്‍ ഗാന്ധി ചിത്രം ഇരികെണ്ടാടുത്തു 'LCD TV'.. ഞാന്‍ മൊത്തത്തില്‍ കണ്ണോടിച്ചു.. കൊള്ളാം! ഇതിപ്പോ രണ്ടാം തവണയണു പോലീസ് സ്റ്റേഷനില്‍.. ഫോണ്‍ കളഞ്ഞു പോയതിനു പരാതി കൊണ്ടുക്കാന്‍ ആയിരുന്നു ഇതിനു മുന്നത്തെ തവണ..! പക്ഷെ അതു നാട്ടിലായിരുന്നു; കറുത്ത് ഉയരം കൂടിയ ഒരു പോലീസുകാരന്‍ ഞങ്ങളുടെ കയ്യിലെ കാശ് തിട്ടപെടുത്തി അവിടെ ഒരു ബുക്കില്‍ എഴുതിവെച്ചു.. നിര്‍ഭാഗ്യം എന്നു പറയട്ടെ,ലോക്ക് അപ്പില്‍ കിടത്തിയില്ല..അതോടെ കുട്ടികാലം മുതലേ ഉള്ള ഒരു ആഗ്രഹം നടക്കാതെപോയി.. ഇനിയും സമയം ഉണ്ടെല്ലോ! ഞാന്‍ നെടുവീര്‍പ്പിട്ടു..! അപ്പോഴാണു ഒരു കാര്യം ശ്രദ്ധിച്ചത്.. നമ്മുടെ'ഓഫ് മാന്‍' അവിടെ ഇരുന്നു ഉറങ്ങുന്നു!!.. നിന്നു കാലുകഴച്ചപ്പോള്‍ ഞങ്ങളും അവന്‍റെ ഒപ്പം അവിടെ ഇരുന്നു.. അപ്പോഴേക്കും ഒരു പോലീസുകാരന്‍ പോയി 'LCD' ഓണ്‍ ആക്കി!.. സമയം പതിനൊന്നു ആയി.. ശരിയാണു ബോര്‍ അടിച്ചു തുടങ്ങിയിരിക്കുന്നു.. ഇനി വല്ല പരിപാടിയും കാണാം.. എന്‍റെയും സുഹൃത്തിന്‍റെയും കണ്ണ് 'LCD'യില്‍ പതിഞ്ഞു.. കണ്ടതാകട്ടെ, ഒരു പോലീസ് സ്റ്റേഷന്‍ റിയാലിറ്റി ഷോയും!!.. മത്സരാര്‍ഥികളായി ഞങ്ങളും!.. അതെ! സെല്‍ ഉള്ളിലെ കാര്യങ്ങള്‍ വീക്ഷിക്കാന്‍ വെച്ചിരുന്ന ക്യാമറില്‍.. സെല്ലിനു മുന്നില്‍ നിന്ന ഞങ്ങളുടെ മുഖം പതിയുകാണ് ഉണ്ടായതു..!
ഒരു പോലീസ് ജീപിന്‍റെ ശബ്ദം.. ഞാന്‍ 'ഓഫ് മാന്‍'യെ തട്ടി ഓണ്‍ ആക്കി.. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിനെ മെഡിക്കല്‍ എടുക്കാന്‍ കൊണ്ടുപോകാന്‍ വന്ന വണ്ടിയാണ്..
...അവന്‍ യാത്ര പറഞ്ഞു പോയി.. പെറ്റി അടക്കണ്ട കാര്യങ്ങള്‍ ഒക്കെ സൗമ്യനായ ഒരു പോലീസുകാരന്‍ പറഞ്ഞു തന്നു.. മെഡിക്കല്‍ എടുക്കുമ്പോള്‍ മദ്യപിച്ചിടുണ്ട് എന്നു തെളിഞ്ഞാല്‍ രണ്ടായിരം രൂപാ! എന്‍റെ കണ്ണുതള്ളി.. അപ്പോഴേക്കും നമ്മളെ ഇറക്കാന്‍ മറ്റു സുഹൃത്തുക്കള്‍ എത്തിയിരുന്നു,പോലീസ് സ്റ്റേഷന്‍ ആണെന്ന ചിന്ത ഒന്നുമില്ലാതെ ഞങ്ങളെ നോക്കി ഒരേ ചിരി.. ഇതിനും വേണ്ടി ചിരിക്കാന്‍ എന്താണ്..?? പിടിച്ചു പറിയോ..മോഷണമോ ഒന്നുമല്ലെല്ലോ..! സര്‍കാറിനു ഏറ്റവും ലാഭം ഉണ്ടാക്കുന്ന ഒരു ബിസിനസ്‌യില്‍ പങ്കാളിയായി.. അതിനു ശേഷം മറ്റു പ്രശ്നങ്ങള്‍ സൃഷ്ടികാതെ വണ്ടി ഓടിച്ചു വീട്ടില്‍ എത്താന്‍ ശ്രമിച്ചു!.. ..അങ്ങനേയും രണ്ടായിരം സര്‍കാറിനു..!! ഉത്തമ പൌരന്‍മാര്‍! സമയം ഒരു മണിയോടു അടുത്തു.. മെഡിക്കല്‍ കഴിഞ്ഞു സുഹൃത്തു തിരിച്ചു വന്നു..പിന്നെ കാശ് പിരുവയിരുന്നു.. എങ്ങനെ ഒക്കെയോ തികച്ചു!!.. രണ്ടായിരം രൂപ!.. എന്‍റെ മനസ്സില്‍ വന്നത് കുറെ ബിയറും, ചിക്കന്‍ ഫ്രൈയും ആയിരന്നു.. ഇതുപോല അവന്മാരുടെയും മനസ്സില്‍ എന്തെല്ലാമോ വന്നിടുണ്ടാകും! .. മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി ഞങ്ങള്‍ സ്റ്റേഷന്‍നു പുറത്തിറങ്ങി.. ഇപ്പോഴും കെട്ടു വിട്ടിട്ടില്ലാത്ത ഓഫ് മാനിലെക്കയിരുന്നു പോലീസുകാരുടെ നോട്ടം.. യാത്ര പറയാന്‍ നില്‍കാതെ പോലീസ് പിടിച്ചു വെച്ചിരുന്ന ബൈക്ക് എടുത്തു മറ്റു സുഹൃത്തുകലോടൊപ്പം വീടിലേക്കു വിട്ടു.. ഓടിച്ചതു മെഡിക്കല്‍ എടുത്തു മദ്യപാനി എന്നു മുദ്രകുത്തിയ അതെ സുഹൃത്തു... ഒരു വെത്യാസം ഉള്ളത്.. ഇത്തവണ അവനെ കയറ്റിയില്ല! ..ഓഫ് മാനേ!.. ഒരു ബ്ലോഗിനുള്ള വക ഉണ്ടാകുമെന്നു പോലീസ് പിടിച്ചപ്പോഴേ തോന്നിയതാണു... അതു എങ്ങനെ അവതരിപ്പിക്കണം എന്ന ചിന്തയായിരുന്നു വീടെത്തും വരെ എനിയ്ക്കു!!..
ബൈക്ക് ഓടിച്ചിരുന്നത് ഒരു A S Iയുടെ മകന്‍ ആണു..അവന്‍റെ വീട്ടില്‍ അറിഞ്ഞാല്‍ നേരിടേണ്ടി വരുന്ന നടപടികളെ ഭയന്നാണ് പേരു വെളിപെടുതാത്തത്!!ഓഫ് മാന്‍റെ അവസ്ഥയും ഇതുതന്നെ ആണു!
(NB:ഈ പോസ്റ്റിനു രണ്ടായിരം രൂപ വില ഉള്ള കാര്യം ആരും മറക്കരുത് !!)

2011, ഫെബ്രുവരി 6, ഞായറാഴ്‌ച
പ്രണയം മണക്കുന്ന വഴിയിലുടെ ...
ഗ്ലാസിലെ മഞ്ഞു തുടച്ചതിനു ശേഷം ഡ്രൈവര്‍ വീണ്ടും വണ്ടി എടുത്തു.. മുന്നില്‍ ഡ്രൈവര്‍ കൂടാതെ ഞാന്‍ മാത്രം.. പിന്‍വശത്ത് സീറ്റ് ഒഴിഞ്ഞു കിടക്കുന്നു.. 'ഇത്തവണ എന്തു പറ്റി.. ആരും ഇല്ലെല്ലോ അച്ഛനെ വിളിക്കാന്‍ പോകാന്‍.. കഴിഞ്ഞ തവണ ഓര്‍ക്കുന്നോ നീ..? ഡ്രൈവര്‍ ചേട്ടനെ നോക്കി ഞാന്‍ ചിരിച്ചു.. ശരിയാണു.. മുന്‍പൊക്കെ ഒരു ലോഡ് ആള്‍ക്കാരുമായി ആണു അച്ഛനെ കൊണ്ടുവിടനും.. വിളിച്ചോണ്ടു വരാനും എയര്‍പോര്‍ട്ട് ഇലേക്ക് പോകുന്നത്.. എന്‍റെ കുട്ടികാലത്ത് കുറെ നാള്‍ അച്ഛന്‍ നാട്ടില്‍ തന്നെ ആയിരുന്നു.. അതിനും മുന്നേ.. എന്‍റെ അമ്മയെ വിവാഹം കഴിക്കും മുന്‍പ് കുറെ നാള്‍ ഗള്‍ഫില്‍ ആയിരുന്നു എന്നു കേട്ടിലുണ്ട്.. നാട്ടില്‍ നിന്നു കടം കയറിയിട്ടകും എന്നെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്നും സര്‍ക്കാര്‍ സ്കൂളിലേക്ക് മാറ്റിയിട്ടു അച്ഛന്‍ വീണ്ടും അക്കരപച്ച കണ്ടു കടലു കടന്നതു... ആദ്യമൊക്കെ രണ്ടു കൊല്ലം കൂടുമ്പോഴെ വരുമായിരുന്നുള്ളൂ. ഇപ്പൊ രണ്ടു മൂന്നു തവണയി.. ഒരു വര്‍ഷം കൂടുമ്പോള്‍ വരുന്നുണ്ട് ..ഇതു ആദ്യമായി ആണു പോയി നാല് മാസം കഴിഞ്ഞു തിരിച്ചു വരുന്നത്..
ഇടക്കെപ്പോഴോ മയങ്ങിപോയി .. ഉണര്‍ന്നപ്പോ.. എയര്‍പോര്‍ട്ട് റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു.. ഡ്രൈവര്‍ ഇല്ല... ഫ്ലൈറ്റ് വന്നുകാണും ഇപ്പോ ഡ്രൈവര്‍ അച്ഛനെയും കൊണ്ടു വരും.., അതോ അങ്ങോട്ട് പോയി കുട്ടികൊണ്ട് വേരാണോ..ആലോചിക്കുന്ന സമയത്ത് ഡ്രൈവര്‍ ഡിക്കി തുറക്കുന്നതു കേട്ടു.. തല പുറത്തേക്കു നീട്ടി.. അച്ഛന്‍!.. ഞാന്‍ ചിരിച്ചു.. എന്നെ നോക്കിയും ചിരിച്ചു.. ഇതെന്താ ഒരു മാറ്റം .. സാധാരണ വന്നു കെട്ടിപ്പിടികുകയാണ് പതിവ്.. യാത്ര എങ്ങനെ ..?? ഞാന്‍ ചോദിച്ചു.. സുഖം! അതു മാത്രമായി മറുപടി.. വീട്ടില്‍ എത്തിയിട്ടും വലിയ മാറ്റമൊന്നും ഇല്ല.. പിന്നാണ് അമ്മയും എന്നില്‍നിന്നും എന്തോ മറയ്ക്കും പോലെ തോന്നിയതു..പെട്ടന്നുള്ള വരവും എല്ലാം എന്നിലെ സംശയങ്ങള്‍ക്ക് കടുപ്പം വരുത്തി ..
... പിറ്റേന്ന് രാവിലെ അമ്മ എന്നെ വിളിച്ചുണര്‍ത്തി.. ' ഞങ്ങള്‍ ഒരിടം വരെ പോകുവാ.. നീ ഇവിടെ തന്നെ കാണില്ലേ.??'.. ഉണ്ടാകും എന്ന രീതിയില്‍ ഞാന്‍ തലയാട്ടി... രാത്രി വയ്കിയാണ് രണ്ടാളും തിരിച്ചു വന്നത്.. ഞാന്‍ ചോദിച്ചു .. എവിടേക്ക എന്നു ഒന്നു പറഞ്ഞിട്ട് പോകമെല്ലോ!.. മറുപടി പറയാതെ അച്ഛന്‍ അകത്തേക്ക് പോയി.. അമ്മ എന്‍റെ അടുത്തു വന്നിരുന്നു.. "ഞങ്ങള്‍ മിനി യെ കാണാന്‍ പോയതാ.. മിനികുട്ട്യെ.. നിനക്ക് അറിയാമോ ?? " ഇല്ലാ ..അതാരാ.. എന്തിനാ ഇന്നു തന്നെ ഇത്രയും ധിറുതി വെച്ച് പോയത്.. ആരാ അവര്‍ ? ... പിന്നെ ഞാന്‍ കേട്ടത് എന്‍റെ ഇരുപത്തി രണ്ടു വയസിനിടയില്‍ കേട്ട ഏറ്റവും മനോഹരമായ ഒരു പ്രണയകഥയായിരുന്നു .. മിനികുട്ടി!.. അച്ഛന്റെ ബാല്യകാലസഖി .. ബഷീറിനു ഉണ്ടായിരുന്നത് പോലെ..ദാസനെയും ചന്ദ്രികയേം പോലെ.. അച്ഛന്റെ അമ്മാവന്റെ മകള്‍ ആണെങ്കിലും ഞാന്‍ കണ്ടിട്ട് കൂടിയില്ല അവരെ .. കേട്ടിടില്ല പിന്നല്ലേ.. കാണുന്നത്!
"ദാരിദ്യം നിറഞ്ഞ കുട്ടികാലത്ത് വീട്ടില്‍ നിന്നു തന്നെ എട്ടു മക്കള്‍ക്കും ഭക്ഷണം കിട്ടുക പ്രയാസം ആയിരുന്നു.. എട്ടനമാണ് ഞാന്‍ .. " അച്ഛന്‍ അന്ന് രാത്രി അത്തഴതിനോപ്പം വിളമ്പിയ ആ കഥ പണ്ടെപ്പോഴോ അമ്മ ഉണ്ടാക്കി തന്ന മാമ്പഴ പുളിചോരിയുടെ രുചി ഉള്ളതായിരുന്നു..
" .. പഠിത്തത്തില്‍ താല്പര്യം കുറഞ്ഞപ്പോ എന്നെ അമ്മാവന്‍റെ വീടിലെ കാളമാരെ അഴിച്ചു കെട്ടാനും വെള്ളം കൊടുക്കാനുമൊക്കെ ആയി അങ്ങോട്ട് പറഞ്ഞു വിട്ടു അച്ഛന്‍! ..എനിക്കും അതിഷ്ടം ഉള്ള കാര്യമാണ്.. നല്ല അഴകുള്ള രണ്ടു കാളകള്‍ ആണു.. അമ്മാവന് തേങ്ങ കച്ചവടം ആയിരുന്നു.. വണ്ടി വലിക്കാന്‍ അല്ലാതെ വേറൊന്നിനും കാളമാരെ കൊണ്ടു പോകാറില്ല .. അതിനെ മേച്ചു നടക്കുന്നത് തന്നെ ഒരു ഗമയുള്ള കാര്യമാ..., അവിടെയും ഉണ്ട് എന്‍റെ പ്രായത്തിലുള്ള രണ്ടുപേര്‍.. മോഹനും മിനിയും ..മോഹന്‍ എന്‍റെ പ്രായം ആണു.. മിനി ഒരു വയസിനു എളെതും..
കാവും കുളവും ഒക്കെ ഉള്ള ഒരു പുരെടതിലാ സ്ഥിരമായി കാളമാരെ കൊണ്ടു കെട്ടുക .. കെട്ടി കഴിഞ്ഞാല്‍ പിന്നെ അവിടെ തന്നെ കൂടും മൂന്നു പേരും വൈകിട്ടുവരെ.. മാവിന്‍ മുകളിലും .. പുഴയില്‍ ഇറങ്ങി മീന്‍ പിടിച്ചും .. അതു ചേമ്പിന്‍ കുമ്പിളില്‍ സുക്ഷിച്ചും ഇങ്ങനെ! .. രണ്ടു പേരുമായും ഞാന്‍ നല്ല അടുപ്പത്തിലായിരുന്നു ..ഇടയിലെപ്പോഴോ മിനിയുടെ കണ്ണുകളിലെ തിളക്കത്തിന് ഞാന്‍ ഒരു പ്രതെകത കണ്ടെത്തി. പ്രണയം ഒന്നും ആയിരുനില്ല അതു.. ആനയെ കൊണ്ടു നടക്കുന്ന പപ്പന്മാരോട് കുട്ടികള്‍കു തോന്നുന്ന ഒരു ആരാധന ഉണ്ടെല്ലോ! .. രണ്ടു മുഴുത്ത കാളകളെ ഒറ്റെയ്ക്ക് നിയന്ത്രിക്കുന്ന എന്നോടും എങ്ങനെ എന്തോ ആവാം അവള്‍ക്കു തോന്നിയിടുള്ളത്.. വേറൊരു കാരണം കൂടി ഉണ്ട്.. അവളുടെ ചേട്ടന്‍ നിസാര കാരണങ്ങള്‍ക്ക് പോലും അവളെ നന്നായി വേദനിപ്പിക്കുംയിരുന്നു.. അതില്‍ നിന്നു രേക്ഷപെടുതുന്നത് ഞാന്‍ ആയിരുന്നു.. കാലങ്ങള്‍ കഴിഞ്ഞു പോയി .. അതിനിടയില്‍ എപ്പോഴോ അവര്‍ പ്രണയിച്ചു തുടങ്ങി, പ്രണയം എന്താണെന്നു അറിയാത്ത പ്രായത്തില്‍.. അതിനിടയില്‍ എപ്പോഴോ അവര്‍ ഓലക്യാല്‍ കൊണ്ടു മാല ഉണ്ടാക്കി കാവിലെ ഭഗവതിയെ സാക്ഷി നിറുത്തി വിവാഹിതരായി .. അവള്‍ക്കു എല്ലാം കുട്ടികളി ആയിരുന്നു.. ഞാന്‍ അപ്പോഴും വളര്‍ന്നു വലുതായി അവളെ സ്വന്തമാക്കുനതിനെ പറ്റി ചിന്തിച്ചു നടന്നു...
എന്നത്തേയും പോലെ അന്നും രാവിലെ കാളകളെ അഴിച്ചു കെട്ടാന്‍ ചെന്നതായിരുന്നു ഞാന്‍.. പക്ഷെ അവിടെ കാളമാര്‍ ഇല്ല! വണ്ടി അവിടെ കിടപ്പുണ്ട്.. അതുകൊണ്ട് ഓട്ടം പോയതാവനും വഴി ഇല്ല.., ഞാന്‍ അമ്മായിയോട് കാര്യം തിരക്കി .. കാളമാരെ വിറ്റു!.. എന്‍റെ കണ്ണ് നിറഞ്ഞു.. മിനി എവിടെ..?? 'അവള്‍ എന്‍റെ അനിയത്തിയുടെ വീട്ടില്‍ പോയി..ഇനി അവളെ അവിടെ നിര്‍ത്തി പഠിപ്പിക്കുവാ...' ഞാന്‍ തിരിഞ്ഞു നടന്നു,മനസിലൂടെ എന്തെല്ലാമോ കടന്നു പോയി... ഇനി എല്ലാം അറിഞ്ഞിട്ടു ചെയ്തതാകുമോ..??..അവളെ എന്നില്‍ നിന്നും അകറ്റാന്‍..? ശരിക്കും കാരണം മറ്റൊന്നായിരുന്നു.. അമ്മാവന്‍റെ ധൂര്‍ത്തടിച്ച ജീവിതം കച്ചവടമെല്ലാം നഷ്ടതിലാക്കി.. വീടിലെ കാര്യങ്ങള്‍ ഒക്കെ ദുരിതത്തിലായി .. വരെ വഴി ഇല്ലാതെ വന്നപ്പോ.. പൊതുവേ മെച്ചപ്പെട്ട രീതിയില്‍ ജീവിച്ചിരുന്ന അമ്മായിയുടെ അനിയത്തിയുടെ വീടിലേക്കു അവളെ പറിച്ചുനാട്ടു!!
വര്‍ഷങ്ങള്‍ കടന്നുപോയി.. ഞാന്‍ ഒരു തൊഴില്‍ പഠിച്ചു നാട്ടില്‍ കുറെ നാള്‍ നിന്നു.. അവളെ പറ്റി വിവരം ഒന്നുമുണ്ടായില്ല.. ജീവിത്തിലെ കഷ്ടപാടുകള്‍ മറ്റെല്ലാത്തിനെയും ഓര്‍മകളുടെ പിന്നംപുറതെക്ക് വലിച്ചെറിഞ്ഞു.. കുറെ നാള്‍ നാട്ടില്‍ പിടിച്ചു നിന്നു.. രക്ഷയില്ലാതെ വന്നപ്പോ ആരുടെയൊക്കെയോ കാലുപിടിച്ചു കടലുകടന്നു... കാലം ജീവിതത്തിന്‍റെ പകുതിയും കഴിഞ്ഞു യാത്രയിലാണ്.. വെള്ളിയഴ്ച വ്യ്കുന്നെരങ്ങളില്‍ നാട്ടിലെ കാര്യങ്ങള്‍ സംസാരിച്ചു കളയുന്ന സമയത്ത് അവിചാരിതമായി സുഹൃത്തിന്റെ ഭാര്യ പറഞ്ഞാണു അവരുടെ നാടിലെ ആ വിശേഷം ഞാന്‍ അറിയുന്നത് ..നട്ടെല്ലിനു തേയ്മാനം വന്നു കിടപ്പിലായ അവളുടെ ആങ്ങളയുടെ ഭാര്യയുടെ(നാത്തൂന്‍) അവസ്ഥ എന്നെ വിഷമിപ്പിച്ചു! കാര്യം..ആതും ഒരു മിനി ആയിരുന്നു.. അവരെ പറ്റി കൂടുതല്‍ തിരക്കിയപ്പോള്‍ മനസിലായി.. അതു പണ്ടെങ്ങോ ജീവിതത്തില്‍ ഇന്നും പറന്നു പോയ.. മിനികുട്ടി ആണെന്ന്!.. സുഹൃത്തിനോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍.. അവനാണ് പോയി ഒന്നു കാണ്ടുടെ എന്നു ചോദിച്ചത്.. അവസ്ഥ മോശമായി വരുകയാണ് എന്നറിഞ്ഞപ്പോ വ്യ്കിയില്ല.. നാടിലെക്കുള്ള ടിക്കെറ്റ് എടുത്തു!..
വരുന്നതിനു മുന്നേ നിന്‍റെ അമ്മയോട് എല്ലാം പറഞ്ഞിരുന്നു..' അച്ഛന്‍ നെടുവീര്‍പിട്ടു ! ഞാന്‍ അമ്മയെ നോക്കി.. അമ്മ തലയാട്ടി .. ബാക്കി പറഞ്ഞത് അമ്മയാണ് .. പോയതും കണ്ടതും എല്ലാം.. എല്ലാം കേട്ടിരുന്നു !..ഒന്നും പോയി കാണണം എന്നുണ്ടായി.. ആരോടും പറഞ്ഞില്ല! ആഴ്ചകള്‍ക്കു ശേഷം അച്ഛന്‍ മടങ്ങിപോയി... എല്ലാം പഴയതു പോലെ.. ..
കഴിഞ്ഞ ആഴ്ച അച്ഛന്‍റെ ആ സുഹൃത്ത് വിളിച്ചിരുന്നു.. അയാള്‍ നാട്ടിലുണ്ട്.. ".. മിനി ഇപ്പോ ചെറുതായി പിടിച്ചു നടക്കുനുണ്ട്... അമ്മയേം കൊണ്ടു മോനോന്നു വന്നുടെ ഇവിടേം വരെ.." ഞാന്‍ വരാം എന്നു മറുപടി പറഞ്ഞു.. വല്ലാത്ത സന്തോഷം തോന്നി ... അച്ഛന്‍റെ പ്രണയിനിയെ കാണാന്‍ അമ്മയേം കൂട്ടി... ഞാന്‍ ആലോചിച്ചു ചിരിച്ചു.. ചിരിയിലെപ്പോഴോ എന്‍റെ കണ്ണുകളില്‍ നനവ് പടര്‍ന്നിരുന്നു..

2011, ജനുവരി 16, ഞായറാഴ്‌ച
എനിക്ക് ജോലിയായി !
' നയന' ബാര്‍ബര്‍ ഷോപ്പില്‍ ഇരിക്കുമ്പോള്‍ എന്‍റെ പ്രിയപ്പെട്ട സുഹൃത്തിന്‍റെ ഫോണ്‍ വരുന്നത്..! എന്‍റെ തലവരക്കുന്നവന്‍റെ രൂക്ഷമായ നോട്ടം കാരണം എടുത്ത വായിലെ .. 'അളിയാ തിരക്കിലാ പിന്നെ വിളിക്കാം..' എന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.. സ്റ്റൈല്‍ആയി പുറത്തിറങ്ങി അവനെ അങ്ങോട്ട് വിളിച്ചു.. ' ഫുള്‍ റേഞ്ച് ഉണ്ടായിട്ടും അവന്‍റെ ശബ്ദം ആദ്യം മുറിഞ്ഞു പോകുന്നുണ്ടായി.. പക്ഷെ സന്തോഷത്തിന്‍റെ ഇടമുറിയാത്ത വാക്കുകള്‍ ഞാന്‍ പിന്നിടു കേട്ടു... അവനു ജോലി കിട്ടിയിരിക്കുന്നു..! അതും സര്‍ക്കാര്‍ ജോലി..!! സന്തോഷിക്കാന്‍ ഇതിലും വലുതായി എന്താണ് വേണ്ടത്.. ഇരുപത്തി ഒന്നാം വയസില്‍ ജോലി..
ഫോണ്‍ വെച്ചപ്പോ പറഞ്ഞു അറിയിക്കാന്‍ ആവാത്ത ഒരു സന്തോഷം എനിക്കും തോന്നി..അവനു ജോലി കിട്ടി എന്നു വെച്ചാല്‍ എനിക്ക് കിട്ടിയത് പോലെയാ.. ഒരുപാടു കണക്കു കുട്ടലുകള്‍ അപ്പൊ തന്നെ ഞാന്‍ നടത്തി കഴിഞ്ഞിരുന്നു! നടപ്പിലകേണ്ട പദ്ധതികളെ പറ്റി ഒരു ലിസ്റ്റ് തയ്യാറാക്കി!..സ്വയം ചിരിച്ചു വീടിലേക്ക് നടന്നു.. പോകുന്ന വഴി കണ്ടവരോടെല്ലാം കാര്യം പറഞ്ഞു.. വീടിലേക്കു വന്നു കയറി സന്തോഷത്തോടെ അമ്മയോട് കാര്യം പറഞ്ഞു.. അമ്മയ്ക്കും സന്തോഷം!! .. കുറച്ചു കഴിഞ്ഞു ആഹാരം എടുത്തു വെക്കാന്‍ ആഗ്ഞ്ഞപിച്ചിട്ടും പ്രതികരണം ഒന്നും ഉണ്ടായില്ല !.. വീണ്ടും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ എന്‍റെ മുന്നിലുള്ള കമ്പ്യൂട്ടര്‍ കീ ബോര്‍ഡിനു മുകളിലായി ഒരു പ്ലേറ്റ് ചോറ് കൊണ്ടുവെച്ചു.. ഇതു ഇത്തിരി കടന്നുപോയില്ലേ..ഞാന്‍ അമ്മയെ രൂക്ഷമായി നോക്കി.. 'നീ ഇതിന്‍റെ മുന്നില്‍ ഇരുന്നയിക്കോ എല്ലാം..' ഞാന്‍ വാ പൊളിച്ചു അമ്മയെ നോക്കി..അമ്മ തുടരെ തുടരെ അമ്പുഎയ്തു .. "മിടുക്കന്മാര്‍ കണ്ടോ ജോലി മേടിക്കുന്നത് ..! ഒരു ടെസ്റ്റ് എങ്കിലും നീ എഴുതി നോക്കിയിടുണ്ടോ .. ഇങ്ങനെ പെമ്പിള്ളെരുടെ പടവും കമ്പ്യൂട്ടറില്‍ നോക്കി ഇരുന്നാല്‍ നിനക്ക് ഇവിടെ കൊണ്ടു തെരില്ലേ ജോലി.. നാണമില്ലേ നിനക്ക് ..ഇപ്പോഴും അച്ഛന്‍റെ കയില്‍ നിന്നും കാശ് ഇരക്കാന്‍.." എല്ലാം എന്‍റെ നെഞ്ചില്‍ തന്നെ തറച്ചു..
എന്റമ്മോ...ഇതാദ്യമായില്ല വഴക്ക് കേള്‍ക്കുന്നതെങ്കിലും ഇത്തവണ ശരിക്കും വിളരിപോയി ഞാന്‍.. ശരിയാണ്..ഇന്നെവേരെ ഒന്നിനും ശ്രമിച്ചിട്ടില്ല.. ഞാന്‍ ചോറുമെടുത്ത് ഡൈനിങ്ങ് ടേബിള്‍ പോയിരുന്നു.. ഓരോന്നു ആലോചിച്ചു എനിക്ക് വട്ടു പിടിച്ചു..അതുകൊണ്ട് തന്നെ ആഹാരവും പെട്ടന്നു തീര്‍ന്നു.. കേള്‍കേണ്ടത് മുഴുവന്‍ കേട്ടു..ഇനി ഒന്നും ബാക്കി ഇല്ല.. ശരിക്കും അവനല്ല എനിക്കാണ് ജോലി കിട്ടിയത് എന്ന സത്യം അപ്പോഴാണു മനസിലായത്.. പാവം ഞാന്‍!!നന്നയിക്കുടെ .. ഞാന്‍ സ്വയം ചോദിച്ചു..! അതെ അതിനുള്ള സമയം ആയി.. വെറുതെ ഇങ്ങനെ കമ്പ്യൂട്ടറിന്‍റെ മുന്നില്‍ ടൈം വേസ്റ്റ് ചെയ്യുന്നതിലും ഭേതം ..അമ്മ മുടങ്ങാതെ വരുത്തുന്ന ആ തൊഴില്‍ വാര്‍ത്ത എടുത്തു മറിച്ചു നോക്കുന്നതാ ..
.
.
.
.
.
.
.
.
.. വൈകിട്ടു ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ ചാറ്റ്ബോക്സില്‍ ഭഹളം ഉണ്ടാക്കിയപ്പോ .. അവരെ ഒന്നും ശ്രദ്ധിക്കാതെ ഞാന്‍ എന്‍റെ പ്രിയ സുഹൃത്തിന്‍റെ ആദ്യ ശമ്പളം എങ്ങനെ വിനയോഗിക്കം എന്ന ചിന്തയിലായിരുന്നു.. അതെ ശരിക്കും ജോലി കിട്ടിയത് എനിക്കാണ്.. പിന്നെന്തിനു ഇപ്പോഴേ വേറൊരു ജോലിക്ക് ഞാന്‍ ശ്രമിക്കുന്നത് ... വെറുതെ ചിരിച്ചപ്പോള്‍ പുതിയതായി ആഡ് ചെയ്ത ഒരു ബന്ഗോലുര്‍കരി ഓണ്‍ലൈന്‍ കണ്ടത്.. "ഹേ .. വാട്സ് അപ്പ് ഗേള്‍... " .. മറുപടിയും പ്രതിഷിച്ചു ഞാന്‍ ഇരുന്നു..

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)